കരിയറിലെ സ്ട്രഗിളിങ് പിരീഡിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ നിവിന്‍പോളി. തന്റെ കരിയറില്‍ ഇങ്ങനെ ഒരു സമയം ഉണ്ടാകുമെന്ന് മുന്‍പേ പറഞ്ഞ ഒരു നടനെ കുറിച്ചാണ് നിവിന്‍ സംസാരിക്കുന്നത്.
ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകണമെന്നും അത് നമുക്ക് കരുത്ത് പകരുമെന്നും നിവിന്‍ പറയുന്നു.
‘സ്ട്രഗിളിങ് പിരീഡ് വേണം എന്നതാണ് ഞാന്‍ പറയുക. അത് സിനിമയില്‍ മാത്രമല്ല. ജീവിതത്തില്‍ അതുണ്ടാകണം. അപ്പോഴാണ് നമുക്കൊരു സ്‌ട്രെങ്ത് വരിക.
ആ സ്‌ട്രെങ്ത് ഉണ്ടെങ്കിലേ നമുക്ക് ലൈഫിനെ ഫേസ് ചെയ്യാന്‍ പറ്റുള്ളൂ. അതുകൊണ്ട് തന്നെ അപ്‌സ് ആന്‍ഡ് ഡൗണ്‍സ് നല്ലതാണ്. നമുക്ക് തന്നെ ഒരു തിരിച്ചറിവ് വരും.
ആക്ഷന്‍ ഹീറോ ബിജുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ചെന്നൈയില്‍ നടക്കുന്ന സമയം. പ്രേമം ഇറങ്ങിയ സമയമായിരുന്നു. ഒരു ദിവസം ഡിന്നറിന് അജിത് സാര്‍ വിളിച്ചിട്ട് ഞാന്‍ പുള്ളിയുടെ വീട്ടില്‍പോയിരുന്നു.
അവിടെ വെച്ച് പുള്ളി എന്നോട് നിവിന്‍, ഇപ്പോള്‍ നിവിന്റെ എല്ലാ പടങ്ങളും ഹിറ്റാണ്. പക്ഷേ നിനക്ക് ഒരു ഫേസ് വരും. അത് എല്ലാ ആക്ടേഴ്‌സും കടന്നുപോകുന്നതാണ്. ഞാനും കടന്നുപോയിട്ടുണ്ട്.
അതിലൂടെ നമ്മള്‍ കടന്നുപോകണമെന്ന് പറഞ്ഞു. ഒരു ഡിപ്പില്‍ പോയി നമ്മള്‍ തിരിച്ചു വരും. അപ്പോള്‍ നമുക്ക് മനസിലാകും ആരാണ് കൂടെയുള്ളത്, ഒരു ഫോണ്‍ കോള്‍ അപ്പുറത്ത് ആരുണ്ടാകുമെന്നൊക്കെ.
നമുക്ക് ആര് സിനിമ തരും ആര് എഴുതും ആര് പ്രൊഡ്യൂസ് ചെയ്യും. ഇതൊക്കെ അറിയാന്‍ പറ്റും. ചിലപ്പോള്‍ ഇതൊന്നും ഉണ്ടാവില്ല. പക്ഷേ നമ്മള്‍ തിരിച്ചുകയറും.
വയലന്‍സിന് വേണ്ടി വയലന്‍സ് കാണിക്കരുത്, ആ സിനിമയൊന്നും ഞാന്‍ കണ്ടിട്ടില്ല: ജോണി ആന്റണി
അപ്പോള്‍ നമുക്ക് മനസിലാകും ബാക്കിയുള്ള മുഖങ്ങള്‍ എന്താണ്, റിയല്‍ കൂടെ ഉള്ളവര്‍ ആരാണ് എന്നൊക്കെ. എത്രയും പെട്ടെന്ന് അങ്ങനെ ഒരു അവസ്ഥ വരട്ടേയെന്ന് പ്രാര്‍ത്ഥിച്ചോളൂ എന്ന് പറഞ്ഞു.
ദൈവമേ അങ്ങനെ ഒരു അവസ്ഥ വരാതിരിക്കണേ എന്നുള്ളതാണല്ലോ നമ്മുടെ പ്രാര്‍ത്ഥന. പക്ഷേ ഇപ്പോള്‍ എന്റെ പടങ്ങള്‍ വര്‍ക്കാവാതെ വന്നപ്പോള്‍ ആ ഫേസ് നന്നായെന്ന് എനിക്ക് തോന്നുന്നു.
എനിക്ക് തന്നെ ഉള്ളില്‍ ഒരു സ്‌ട്രെങ്ത് കിട്ടിയ ഫീലുണ്ട്. അതൊരു ഫേസാണ്. എല്ലാവരും അതിലൂടെ കടന്നുപോകണമെന്ന് തോന്നുന്നു. എന്റെ മുന്‍പിലുള്ളവരില്‍ പലരും തീര്‍ച്ചയായും ഇങ്ങനെ ഒരു ഫേസിലൂടെ കടന്നുപോയിട്ടുണ്ടാകും,’ നിവിന്‍ പറഞ്ഞു.
Content Highlight: Nivin Pauly about His Struggling Face