ഒരൊറ്റ പടം മതി നിവിന്‍ ചേട്ടന് ; തിരിച്ചു വന്നാല്‍ പിന്നെ പൊളിയായിരിക്കും: ബേസില്‍

/

നടന്‍ നിവിന്‍ പോളിയുടെ ഒരു നല്ല സിനിമയ്ക്കായി കാത്തിരിക്കുകയാണ് തങ്ങളെല്ലാവരുമെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

അടുത്തിടെ നിവിന്റെ പുതിയ വീഡിയോയും പ്രേമം സിനിമയിലെ ക്ലിപ്പും ക്ലബ്ബ് ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ താനും കണ്ടിരുന്നെന്നും അത് ഏറെ ഇഷ്ടപ്പെട്ടെന്നും ബേസില്‍ പറഞ്ഞു.

ഒരൊറ്റ സിനിമ മാത്രം മതി നിവിന് തിരിച്ചുവരാനെന്നും പിന്നീട് അദ്ദേഹം പൊളിക്കുമെന്നുമായിരുന്നു ബേസില്‍ പറഞ്ഞത്. നിവിന്‍ പോളിയുടെ വലിയൊരു ആരാധകനാണ് താനെന്നും ബേസില്‍ പറഞ്ഞു.

‘ആ വീഡിയോ ഞാനും കണ്ടിരുന്നു. നമ്മള്‍ എല്ലാവരും നിവിന്‍ ചേട്ടന്റെ വലിയ ഫാന്‍സാണ്. പ്രേമം ആണെങ്കിലും തട്ടത്തിന്‍ മറയത്ത് ആണെങ്കിലും വടക്കന്‍ സെല്‍ഫിയാണെങ്കിലും എല്ലാം ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്.

ആ റിലേഷന്‍ഷിപ്പ് ബ്രേക്ക് ആയതിന് കാരണം ഞാനാണ്: ഇപ്പോള്‍ സിംഗിള്‍: പാര്‍വതി

അദ്ദേഹത്തിന്റെ ഹ്യൂമറും ചാമും എല്ലാം നമ്മള്‍ക്ക് തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. ഒരു മേജര്‍ കം ബാക്ക് നമ്മള്‍ എല്ലാം ആഗ്രഹിക്കുന്നുണ്ട്. അതിന് ഒരൊറ്റ സിനിമയുടെ ആവശ്യമേയുള്ളൂ. പിന്നെ ഭയങ്കര പൊളിയായിരുന്നു.

പിന്നെ തിരിച്ചുവരുക എന്ന് പറയാന്‍ പുള്ളി എവിടേയും പോയിട്ടില്ല. പഴയ നിവിന്‍ എന്നൊന്നും പറയേണ്ടതില്ല. പഴയത് കൊണ്ടുവരിക എന്നൊക്കെ പറയുന്നത് ഭയങ്കര പ്രഷന്‍ അല്ലേ.

ഇപ്പോഴത്തെ പ്രായത്തില്‍ ഇപ്പോഴത്തെ നിവിന്‍ ചേട്ടനില്‍ നിന്ന് എന്താണോ കിട്ടേണ്ടത് അത് കിട്ടുക എന്നതാണ്,’ ബേസില്‍ പറഞ്ഞു.

സ്വയം തിരുത്താന്‍ തയ്യാറാവുക, ശരി തെറ്റുകളെ തിരിച്ചറിഞ്ഞ് മാറാന്‍ ശ്രമിക്കുക: ലിജോ മോള്‍

ഈ വര്‍ഷം മികച്ച സിനിമകളുമായി പ്രേക്ഷകരുടെ മുന്‍പിലെത്തുമെന്ന് അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ നിവിന്‍ പറഞ്ഞിരുന്നു. ഏത് പ്രശ്‌നത്തിലും ഒപ്പം നിന്നത് തന്റെ പ്രേക്ഷകരാണെന്നും ഉറപ്പായും അവരെ നിരാശപ്പെടുത്തില്ലെന്നുമായിരുന്നു നിവിന്‍ പറഞ്ഞത്.

അധികം വൈകാതെ തന്നെ നിവിന്റെ ഒരു കം ബാക്ക് പ്രതീക്ഷിക്കാമെന്നും നിവിനുമായി ഒരു സിനിമ പ്ലാനിങ്ങില്‍ ഉണ്ടെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു.

Content Highlight: Actor Basil Joseph about Nivin Pauly

 

Exit mobile version