ചേട്ടാ ഇത് കുരങ്ങന്‍മാരുടെ കഥയല്ല, കുരങ്ങന്‍മാരുമായി ബന്ധമുള്ള കഥയാണ്, അതുകൊണ്ടാണ് ചേട്ടനെ വിളിച്ചത് എന്ന് പറഞ്ഞു: ജഗദീഷ്

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’

ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12-നാണ് തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ് എന്നിവര്‍ എത്തുന്ന ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് പറയുകയാണ് നടന്‍ ജഗദീഷ്. ദിന്‍ജിത്താണ് തന്നെ ഇതിലേക്ക് വിളിക്കുന്നതെന്നും ചേട്ടാ ഇതൊരു കുരങ്ങന്മാരുടെ കഥയല്ലെന്നാണ് പുള്ളി ആദ്യം പറഞ്ഞതെന്നും ജഗദീഷ് പറയുന്നു.

പണ്ടത്തെ മമ്മൂക്ക ആ കഥാപാത്രം ചെയ്യില്ല, ഈ വൈവിധ്യം നമ്മൾ കാണില്ല: ജിസ് ജോയ്

‘ ഇതിലേക്ക് കാസ്റ്റ് ചെയ്യാന്‍ നേരം ദിന്‍ജിത്ത് എന്നെ വിളിച്ചിട്ട്, ചേട്ടാ ഇതൊരു കുരങ്ങന്‍മാരുടെ കഥയല്ല, കുരങ്ങന്‍മാരുമായി ബന്ധമുള്ള കഥയാണ്. അതുകൊണ്ടാണ് ചേട്ടനെ വിളിച്ചത് എന്ന് പറഞ്ഞു. അങ്ങനെയാണ് പറഞ്ഞത്. അതുകൊണ്ട് എന്ന വാക്ക് ഞാന്‍ കയ്യില്‍ നിന്ന് ഇട്ടതാണ്.

ഇതൊരു കുരങ്ങന്‍മാരുടെ കഥയല്ല, അത് ട്രെയിലര്‍ കാണുമ്പോള്‍ മനസിലാകും. എന്നാല്‍ കുരങ്ങനെ നമ്മള്‍ കാണുന്നുണ്ട്. അത് തന്നെയാണ് ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത്. ഇത് ഏത് ഴോണറില്‍ പെടുത്താവുന്ന കഥയാണെന്ന് ചോദിച്ചാല്‍ അങ്ങനെ ഒരു പ്രത്യേക ഴോണറില്ല. താത്പര്യം ജനിപ്പിക്കുന്ന ഒരു കഥാഗതി ഇതിനകത്തുണ്ട്,’ ജഗദീഷ് പറഞ്ഞു.

ബിലാലില്‍ ബിഗ് ബിയിലുള്ള ആളുകള്‍ക്ക് മാത്രമാണ് അവസരമെന്ന് അദ്ദേഹം പറഞ്ഞു: അബു സലിം

അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇതില്‍ ജഗദീഷ്, അശോകന്‍, നിഷാന്‍, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

Content Highlight: Actor Jagadhish about kishkinda kandam movie

Exit mobile version