പലര്‍ക്കും അറിയേണ്ടത് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നായിരുന്നു; രജിസ്റ്റര്‍ മാര്യേജിനെ കുറിച്ച് ഹക്കീമും സനയും

പ്രണയവിലാസം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായക നിരയിലേക്ക് വന്ന് നടനാണ് ഹക്കീം ഷാജഹാന്‍. അടുത്തിടെയായിരുന്നു ഹക്കീമും സുഹൃത്തും നടിയുമായ സനയും രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹിതരായത്.

തങ്ങളുടെ വിവാഹത്തെ കുറിച്ചും ആളുകളുടെ ചോദ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും.

തങ്ങളെ സംബന്ധിച്ചു പണ്ടേ മനസ്സിലുള്ള സങ്കല്‍പമായിരുന്നു ഇങ്ങനെയൊരു വിവാഹമെന്ന് ഹക്കീമും സനയും പറയുന്നു.

കല്യാണ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പിന്നാലെ ഉപ്പയ്ക്ക് കുറേ കോളുകള്‍ വന്നെന്നും പലര്‍ക്കും അറിയേണ്ടത് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നായിരുന്നെന്നും സന പറയുന്നു.

‘വാലിബന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ എന്നെ വീണ്ടും വിളിച്ചു; സ്റ്റുഡിയോയില്‍ നിന്ന് കരഞ്ഞ് ഇറങ്ങിയെന്ന് പറയാം: മണികണ്ഠന്‍ ആചാരി

തന്റെ വീട്ടിലും പലരും വിളിച്ചു ചോദിച്ചെന്നും വീട്ടുകാര്‍ സമ്മതിച്ചതാണെങ്കില്‍ കല്യാണം റജിസ്ട്രാര്‍ ഓഫിസില്‍ നടത്തിയത് എന്തിനെന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നതെന്നും ഹക്കീമും പറഞ്ഞു.

‘ ഞങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും അധികമാര്‍ക്കും അറിയുമായിരുന്നില്ല. ഹക്കിയുടെ അനിയനും എന്റെ കസിനും ഒരു സുഹൃത്തും ക്യാമറാമാനും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. അവരാണു സാക്ഷികളായി ഒപ്പിട്ടതും.

ആ നിമിഷങ്ങളുടെ വിഡിയോ വേണമെന്നുമുണ്ടായിരുന്നു. അതില്‍ നിന്നു സ്‌ക്രീന്‍ ഷോട്ട് എടുത്താണു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കല്യാണം ലളിതമാക്കിയതു വാര്‍ത്തയാക്കുക എന്ന ഉദ്ദേശത്തോടെയല്ല. അതുകൊണ്ടാണു വിവാഹശേഷം ഇതു വരെ ഒന്നും സംസാരിക്കാതിരുന്നതും. അതിനെ ജാഡയായി കാണേണ്ടതില്ല,’ സന പറയുന്നു.

അന്ന് ആ സൂപ്പര്‍ താരങ്ങള്‍ വേണ്ടെന്ന് വെക്കുന്ന സ്‌ക്രിപ്റ്റുകളായിരുന്നു എനിക്ക് വന്നത്: ആസിഫ് അലി

വിവാഹത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴേ, നമുക്ക് റജിസ്റ്റര്‍ മാര്യേജ് പോരേ എന്നാണ് താന്‍ ചോദിച്ചതെന്ന് ഹക്കീം പറയുന്നു.

സനയും അതിനോടു യോജിച്ചു. രണ്ടു കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒന്നിച്ചിരിക്കാനും സന്തോഷം പങ്കിടാനുമുള്ള അവസരം എന്ന നിലയിലാണു ചെറിയൊരു വിരുന്നൊരുക്കി നിക്കാഹ് നടത്തിയത്.

30 വയസ്സു വരെ, ജീവിതത്തില്‍ കല്യാണമേ വേണ്ട എന്നുറപ്പിച്ചതാണ് ഞാന്‍. അതു വീട്ടില്‍ പറഞ്ഞ്, സമ്മതം വാങ്ങിയതുമാണ്. എന്നാല്‍ സനയുമായി സംസാരിച്ച് അടുപ്പത്തിലായപ്പോള്‍, കല്യാണം കഴിച്ചാലോ എന്നായി. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എതിര്‍പ്പുകളൊന്നുമുണ്ടായില്ല, ഹക്കീം പറഞ്ഞു.

കുറേ വര്‍ഷം മുന്‍പ് തമിഴ് സിനിമയ്ക്കു വേണ്ടി അഭിനയ പരിശീലനം നടത്തിയിരുന്നു. ആക്ട് ലാബിലെ സജിവ് സാര്‍ വീട്ടില്‍ വന്നാണ് ട്രെയിനിങ് തന്നിരുന്നത്. കുട്ടത്തില്‍ ചിലപ്പോള്‍ ഹക്കിയും ഉണ്ടാകാറുണ്ട്. അങ്ങനെയാണ് ഹക്കീമിനെ പരിചയപ്പെട്ടതെന്ന് സന പറയുന്നു.

ഒന്ന് ശ്രമിച്ചുനോക്കെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചത് മമ്മൂക്ക; വിവാഹമോചന സമയത്തെ രണ്ടാമത്തെ മടങ്ങിവരവ്: ശാന്തീകൃഷ്ണ

‘സത്യത്തില്‍ എനിക്കും കല്യാണം എന്ന ഏര്‍പ്പാടിനോട് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും സുഹൃത്തുക്കള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചാല്‍, ‘എന്തിനാ നിങ്ങള്‍ കല്യാണം കഴിക്കുന്നേ?’ എന്നു ചോദിച്ചിരുന്ന ആളാണ് ഞാന്‍.

സഹോദരിയുടെ വിവാഹം 26 വയസ്സിലായിരുന്നു. ‘ഇത്ര നേരത്തെ കല്യാണം വേണോ, മുപ്പതായിട്ടു പോരേ’ എന്നായിരുന്നു എന്റെ ഉപദേശം. ആ ഞാന്‍ 24 വയസ്സില്‍ കല്യാണം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എല്ലാവരും കൂടി കളിയാക്കി കൊന്നു.

ജോലി കിട്ടി ബെംഗളൂരുവിലെത്തി ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പോഴാണ് കല്യാണം കഴിക്കണം, കുടുംബം വേണം എന്നുള്ള തോന്നല്‍ തുടങ്ങിയത്. അപ്പോഴേക്കും ഹക്കിയുമായി അടുപ്പമായിരുന്നു. ഒടുവില്‍ വീട്ടുകാരോടു അങ്ങോട്ടു പോയി ചോദിച്ചു, ”പ്ലീസ് ഒന്നു കെട്ടിച്ചു തരുമോ’ എന്ന്, സന പറയുന്നു.

Content Highlight: Actor Hakkim Shajahan and Sana About Their Register Marriage

 

 

Exit mobile version