എന്നെ മൂന്നുനാല് സിനിമകളിലേക്ക് റെക്കമെന്‍ഡ് ചെയ്തത് മമ്മൂക്കയായിരുന്നെന്ന് വൈകിയാണ് അറിഞ്ഞത്: മുഹമ്മദ് മുസ്തഫ

മലയാളത്തിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് മുസ്തഫ. പലേരിമാണിക്യത്തിലൂടെ ശ്രദ്ധേയനായ മുസ്തഫ പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കപ്പേള എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും മുസ്തഫ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ഐന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് വേദിയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ച മുസ്തഫ് കപ്പേളയിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും തന്റെ പേരിലാക്കി.

Also Read: പലര്‍ക്കും അറിയേണ്ടത് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നായിരുന്നു; രജിസ്റ്റര്‍ മാര്യേജിനെ കുറിച്ച് ഹക്കീമും സനയും

പാലേരി മാണിക്യം റീ റിലീസിന് തയാറെടുക്കുമ്പോള്‍ ആ സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മുസ്തഫ. ആദ്യ ചിത്രത്തില്‍ തന്നെ മമ്മൂട്ടി എന്ന നടനോടൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയതെന്നും ആ അനുഭവം മറക്കാന്‍ കഴിയില്ലെന്നും മുസ്തഫ പറഞ്ഞു. താന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണോ എന്ന് ഇടക്ക് ചോദിച്ചിരുന്നെന്നും അല്ലെന്ന് താന്‍ പറഞ്ഞെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു. പിന്നീട് തന്നെ കുറച്ച് സിനിമകളിലേക്ക് മമ്മൂട്ടി റെക്കമെന്‍ഡ് ചെയ്‌തെന്നും താനത് പിന്നീടാണ് അറിഞ്ഞതെന്നും മുസ്തഫ പറഞ്ഞു.

പാലേരി മാണിക്യം എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ആരും ഒട്ടും പ്രതീക്ഷിക്കാത്തതാണെന്ന് മുസ്തഫ കൂട്ടിച്ചേര്‍ത്തു. ഇന്ന് അദ്ദേഹം ചെയ്യുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെക്കാള്‍ എത്രയോ മുകളിലാണ് മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രമെന്നും മുസ്തഫ പറഞ്ഞു. അങ്ങനെയൊരു വില്ലന്‍ വേഷം ചെയ്യാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂവെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു മുസ്തഫ.

Also Read:  ‘വാലിബന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ എന്നെ വീണ്ടും വിളിച്ചു; സ്റ്റുഡിയോയില്‍ നിന്ന് കരഞ്ഞ് ഇറങ്ങിയെന്ന് പറയാം: മണികണ്ഠന്‍ ആചാരി

‘പാലേരിമാണിക്യം എന്ന സിനിമയാണ് എന്റെ കരിയറിലെ ടേണിങ് പോയിന്റ്. മമ്മൂക്ക എന്ന വലിയ നടനെ ആദ്യമായി കാണുന്നത് ആ സെറ്റില്‍ വെച്ചാണ്. പുള്ളി ഇടക്ക് എന്നോട് തമാശയായി ചോദിച്ചിട്ടുണ്ടായിരുന്നു ‘നീ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണോ’ എന്ന്. അല്ലെന്ന് ഞാന്‍ പറയും. ആ സിനിമയിലെ പലരും ഡ്രാമ ബാക്ക്ഗ്രൗണ്ടില്‍ നിന്നായിരുന്നു. പിന്നീട് എന്നെ രണ്ടുമൂന്ന് സിനിമയിലേക്ക് മമ്മൂക്ക റെക്കമെന്‍ഡ് ചെയ്തിരുന്നു. ഞാനത് കുറെ കഴിഞ്ഞിട്ടാണ് അറിഞ്ഞത്.

അതുപോലെ പാലേരിമാണിക്യത്തിലെ അഹമ്മദ് ഹാജി എന്ന ക്യാരക്ടറിനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഇന്ന് പലരും മമ്മൂക്ക ചെയ്യുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെപ്പറ്റി സംസാരിക്കുന്നുണ്ട്. അതിനെക്കാള്‍ എത്രയോ മുകളിലാണ് ആ പടത്തിലെ അഹമ്മദ് ഹാജി എന്ന കഥാപാത്രം. ആ ക്യാരക്ടറിന്റെ എന്‍ട്രിയടക്കം ഗംഭീരമാണ്,’ മുസ്തഫ പറഞ്ഞു.

Content Highlight: Musthafa about Mammootty

Exit mobile version