അയ്യേ, എന്താ ഞാന്‍ ചെയ്തുവെച്ചതെന്ന് തോന്നി; ആ അഭിനയം എനിക്ക് തന്നെ ഇഷ്ടമായില്ല: ഹക്കീം

കരിയറില്‍ വ്യത്യസ്തമായ സിനിമകള്‍ പരീക്ഷിക്കുന്ന നടനാണ് ഹക്കീം ഷാജഹാന്‍. നായക നടനായി ഹക്കീം പരിഗണിക്കപ്പെടുന്നത് പ്രണയവിലാസം എന്ന ചിത്രത്തിലൂടെയാണ്. ഒരു കട്ടില്‍ ഒരു മുറിയാണ് ഹക്കീമിന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ പടം.

മുന്‍പ് അഭിനയിച്ച സിനിമകള്‍ പലതും ഇപ്പോള്‍ കാണുമ്പോള്‍ തന്റെ അഭിനയം വേണ്ടത്ര പോരെന്ന് തോന്നാറുണ്ടെന്ന് പറയുകയാണ് ഹക്കീം.

‘ നമ്മള്‍ എത്ര ചെയ്താലും ഒരു തൃപ്തിയില്ലായ്മ എപ്പോഴും ഉണ്ടാകും. എനിക്ക് ഞാന്‍ ചെയ്ത പെര്‍ഫോമന്‍സ് തിയേറ്ററില്‍ കാണാന്‍ ചമ്മലും ചളിപ്പുമാണ്.

ആ സിനിമയുടെ പരാജയത്തിന് കാരണം രജ്നീകാന്ത്; എഡിറ്റിംഗില്‍ ഇടപെട്ടു; രണ്ടാം പകുതി പൂര്‍ണമായും മാറ്റി

ഇവിടെ ഇങ്ങനെയാണോ ചെയ്തുവെച്ചിരിക്കുന്നത്. അല്‍പം കൂടി ബെറ്റര്‍ ആക്കാമായിരുന്നല്ലോ എന്ന് തോന്നും. അന്നത്തെ എന്റെ സെന്‍സിബിലിറ്റിയും ടൈമും എല്ലാമായിരിക്കും കാരണം.

അത് ചിലപ്പോള്‍ ലാസ്റ്റ് ഷോട്ട് ആയിരിക്കും, ചിലപ്പോള്‍ ലൈറ്റ് പോകുമായിരിക്കും പെട്ടെന്ന് പെട്ടെന്ന്് എന്ന് പറഞ്ഞ് ലാസ്റ്റ് മിനുട്ടല്‍ തീര്‍ത്തതായിരിക്കാം.

ഇതെല്ലാം നമ്മള്‍ തിയേറ്റില്‍ ഇരുന്ന് കാണുമ്പോള്‍ കണ്ടിരിക്കാന്‍ ആവില്ല. ഒരു കട്ടില്‍ ഒരു മുറി പോലും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഓഡിയന്‍സിന്റെ കൂടെ ഇരുന്നാണ് കണ്ടത്. രണ്ടാമത് എനിക്ക് കാണാന്‍ പറ്റില്ല.

എന്റെ കഴിവിന്റെ പോരായ്മ കൊണ്ടാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അങ്ങനെ സംഭവിച്ചത്: ജിയോ ബേബി

ഞാന്‍ ഇതുവരെ ചെയ്ത എല്ലാ സിനിമകളും കാണുമ്പോള്‍ അത് തോന്നും. ഇത് ഇങ്ങനെ ആയിരുന്നില്ല കുറച്ചുകൂടി ടൈം എടുക്കാമായിരുന്നു. വയ്യായ്ക കുറച്ചുകൂടി കൊടുക്കാമായിരുന്നു എന്നൊക്കെ.

കണ്ണ് പുരികം നെറ്റി ഒക്കെ ചുളിച്ച് ഡയലോഗ് പറയുമ്പോള്‍ മോഡുലേഷന്‍ കൊടുക്കാമായിരുന്നു എന്നൊക്ക തോന്നും., ഹക്കീം പറയുന്നു.

ഒരു കഥാപാത്രത്തെ പെര്‍ഫോമന്‍സിലൂടെയാണ് നാച്ചുറല്‍ ആക്കുന്നതെന്നും എത്രത്തോളം നാച്ചുറാലിറ്റി വേണം, ഡ്രാമ വേണം എന്നതൊക്കെ ഡയറക്ടറുടെ താത്പര്യമാണെന്നും ഹക്കീം പറഞ്ഞു.

ദളപതി 69 ല്‍ വിജയ്‌യുടെ പ്രതിഫലം 275 കോടി; ബോളിവുഡ് താരങ്ങളെ കടത്തിവെട്ടി സൗത്ത് ഇന്ത്യന്‍ താരങ്ങള്‍; കണക്കുകള്‍

ചിലപ്പോള്‍ ഒരുപാട് ഡ്രാമയായിപ്പോയാല്‍ അത് പറ്റുമോ എന്നൊരു തോന്നലുണ്ടാകുമെന്നും അപ്പോള്‍ ആ കഥാപാത്രത്തെ കുറച്ചുകൂടി തന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും ഹക്കീം പറഞ്ഞു.

Content Highlight: Actor Hakkim Shajahan About His Performance

Exit mobile version