എന്റെ ആ തെരഞ്ഞെടുപ്പ് കണ്ട് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, നീ ബുദ്ധിമാനാണ്: ജഗദീഷ്

കരിയറിന്റെ മറ്റൊരു പേസില്‍ നില്‍ക്കുകയാണ് നടന്‍ ജഗദീഷ്. വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ ഓരോ സിനിമയിലും പരീക്ഷിച്ച് തന്നിലെ അഭിനേതാവിനെ തേച്ചുമിനുക്കുകയാണ് അദ്ദേഹം.

എല്ലാകാലത്തും നായകനായി നില്‍ക്കാനാവില്ലെന്ന തിരിച്ചറിവ് തനിക്കുണ്ടായിരുന്നെന്നും നായകവേഷം ഉപേക്ഷിച്ചിട്ടാണ് വന്ദനം, ബട്ടര്‍ഫ്‌ളൈസ് പോലുള്ള സിനിമകള്‍ ചെയ്തതെന്നും ജഗദീഷ് പറയുന്നു.

‘ നായകന്‍ എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ മിമിക്‌സ് പരേഡ് നൂറ് ദിവസം ഓടി. അതൊരു തുടക്കമായിരുന്നു.

സ്ത്രീധനം, വെല്‍ക്കം ടു കൊടൈക്കനാല്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, കുണുക്കിട്ട കോഴി കുളക്കോഴി, ഗൃഹപ്രവേശം, മാന്ത്രികചെപ്പ്, കള്ളന്‍ കപ്പലില്‍ തന്നെ, തിരുത്തല്‍വാദി, ചിലവുകുറഞ്ഞ സിനിമകളിലെ പതിവ് നായകനായി.

മറ്റൊരാളുമായി ഇമോഷണല്‍ അറ്റാച്ച്‌മെന്റ് പാടില്ല, എനിക്ക് അത് സഹിക്കാനാകില്ലെന്ന് പറഞ്ഞിരുന്നു: ഐശ്വര്യ

ചെറിയ ബജറ്റേ ഉള്ളൂ എങ്കില്‍ പ്രൊഡ്യൂസര്‍ എന്നെ പരിഗണിക്കും. പലരും തമാശയായി പറയും ‘ജഗദീഷ് പാവങ്ങളുടെ മോഹന്‍ലാല്‍ ആണെന്ന്’. അപ്പോഴും എനിക്കറിയാം എല്ലാ കാലത്തും നായകനായി നില്‍ക്കാനാവില്ലെന്ന്.

നായകന്റെ പ്രധാന കൂട്ടുകാരന്റെ വേഷം ആ സമയത്തൊന്നും ഞാന്‍ ഉപേക്ഷിച്ചില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും ജയറാമിന്റേയും സഹ നടനായി.

ജാക്‌പോട്ട്, ബട്ടര്‍ ഫ്‌ളൈസ്, മിന്നാമിനുങ്ങിനും നുറുങ്ങുവട്ടം തുടങ്ങിയ സിനിമകള്‍…. നായക വേഷം ഉപേക്ഷിച്ചിട്ടാണ് വന്ദനം, ബട്ടര്‍ ഫ്‌ളൈസ് എന്നീ ചിത്രങ്ങള്‍ ചെയ്തത്. ഈ തിരഞ്ഞെടുക്കല്‍ കണ്ട് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, നീ ബുദ്ധിമാനാണ്!,’ ജഗദീഷ് പറയുന്നു.

ആ സിനിമയ്ക്ക് ശേഷം ഞാനൊരു ബ്രേക്ക് എടുക്കും: ദുല്‍ഖര്‍ സല്‍മാന്‍

ഇന്‍ ഹരിഹര്‍ നഗറിന്റെ വിജയമാണ് തന്നെ നായകനാക്കാന്‍ കലൂര്‍ ഡെന്നീസിനെ പ്രേരിപ്പിച്ചതെന്നും അഭിമുഖത്തില്‍ ജഗദീഷ് പറയുന്നു.

അദ്ദേഹം എഴുതി. തുളസീദാസ് സംവിധാനം ചെയ്യുന്ന മിമിക്‌സ് പരേഡില്‍ ആദ്യമായി നായകനായി. പ്രധാന വേഷത്തില്‍ നിശ്ചയിച്ചത് മുകേഷിനെ ആയിരുന്നു. എന്നാല്‍ ഒറ്റയാള്‍ പട്ടാളത്തില്‍ അഭിനയിക്കാനായി മുകേഷ് പിന്മാറി,’ ജഗദീഷ് പറയുന്നു.

Content Highlight: Actor Jagadhish about His Old Movies and Mammoottys Comment

Exit mobile version