ആ നടന്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി, പക്ഷേ അത് ഞാന്‍ അംഗീകരിക്കപ്പെടാത്തതിലായിരുന്നു: ജഗദീഷ്

/

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടന്‍ ജദഗീഷ്. നായകനായും കാമുകനായും സുഹൃത്തായും വില്ലനായും എന്നു വേണ്ട ജഗദീഷ് പരീക്ഷിക്കാത്ത വേഷങ്ങള്‍ വിരളമാണ്.

ഇന്ന് കരിയറിലെ മറ്റൊരു ഫേസില്‍ നില്‍ക്കുകയാണ് ജഗദീഷ്. ഒരു കാലത്ത് തന്നെ തേടിവന്നിരുന്ന കോമഡി റോളുകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് ഇന്ന് സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയിരിക്കുകയാണ് അദ്ദേഹം.

റൊഷാഖ്, ഫാലിമി, നേര്, ഓസ്‌ലര്‍, എ.ആര്‍.എം, വാഴ, മാര്‍ക്കോ, രേഖാചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങി തികച്ചും വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണ് ജഗദീഷ്.

100 കോടി കണക്ക് പറയുന്നതില്‍ എന്താണ് തെറ്റ്, നിര്‍മാതാവിന് മാത്രം കിട്ടുന്ന തുകയല്ലെന്ന് എല്ലാവര്‍ക്കും അറിയാം: ദിലീഷ് പോത്തന്‍

ഒരു കാലത്ത് മലയാള സിനിമയില്‍ താന്‍ അംഗീകരിക്കപ്പെടാതിരുന്നതിനെ കുറിച്ചും കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയ മറ്റ് നടന്മാര്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ തോന്നിയ വിഷമത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജഗദീഷ്.

നടന്‍ ഇന്ദ്രന്‍സിനെ കുറിച്ചും അദ്ദേഹവുമായുള്ള ആത്മബന്ധത്തെ കുറിച്ചുമൊക്കെ ജഗദീഷ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ ഇന്ദ്രന്‍സിന് എനിക്ക് മുന്‍പേ തന്നെ ക്യാരക്ടര്‍ ആക്ടര്‍ എന്ന ഷിഫ്റ്റിങ് കിട്ടി. കൊമേഡിയന്‍ എന്ന ലേബല്‍ മാറി ഇന്ദ്രന്‍സ് വളരെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ എന്നേക്കാള്‍ മുന്‍പ് തന്നെ ചെയ്്തു. അത്തരത്തിലൊരു അംഗീകാരം അദ്ദേഹത്തിന്് ലഭിച്ചു.

അപ്പോഴൊക്കെ എനിക്ക് സങ്കടമുണ്ടായിരുന്നു. ഇന്ദ്രന്‍സിന് അത്തരമൊരു അംഗീകാരം ലഭിച്ചതിലായിരുന്നില്ല എനിക്ക് വിഷമം, മറിച്ച് എനിക്ക് കിട്ടാത്തതിലായിരുന്നു.

അന്ന് ഞാന്‍ ചിരിച്ച് തള്ളിയ ആ കഥ ഇനി ഞാന്‍ ചെയ്‌തെന്ന് വരും: കുഞ്ചാക്കോ ബോബന്‍

ഇന്ദ്രന്‍സിന് അത്തരമൊരു അംഗീകാരം ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെങ്കിലും എനിക്ക് കിട്ടാത്തതില്‍ നിരാശയും സങ്കടവും ഉണ്ടായിരുന്നു. അങ്ങനെ കാത്തിരുന്ന് എനിക്ക് കരിയറില്‍ ഒരു ബ്രേക്ക് കിട്ടിയപ്പോള്‍ ഇന്ദ്രന്‍സ് എന്നെ വിളിച്ച് കോംപ്ലിമെന്റ് ചെയ്തിരുന്നു.

എന്റെ ഏത് നല്ല പെര്‍ഫോമന്‍സ് കണ്ടാലും ഇന്ദ്രന്‍സ് അപ്പോള്‍ എന്നെ വിളിക്കും. സാര്‍ ഇന്നലെ ഞാന്‍ ആ സിനിമ കണ്ടു, ഗംഭീരമായിട്ടുണ്ട് സാര്‍, നന്നായിട്ടുണ്ട് സാര്‍ എന്ന് പറയും.

ഇന്ദ്രന്റെ അഭിനയം കണ്ട ശേഷം ഞാനും വിളിച്ച് പറയാറുണ്ട്. ഇന്ദ്രാ ഗംഭീരപെര്‍ഫോമന്‍സായിരുന്നു, അവാര്‍ഡ് കിട്ടുമെന്നൊക്കെ പറയുമ്പോള്‍ അവാര്‍ഡ് കമ്മിറ്റിക്ക് കൂടി തോന്നേണ്ടേ സാര്‍ എന്ന് എന്നോട് തിരിച്ച് ചോദിക്കും.

ഞാന്‍ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്ക് ഇന്ദ്രന്‍സുമായി ഒരു ആത്മബന്ധം ഉണ്ട്. കോസ്റ്റിയൂമര്‍ ആയിരിക്കുമ്പോള്‍ തന്നെ എനിക്ക് ഇന്ദ്രന്‍സിനെ പരിചയമുണ്ട്. അദ്ദേഹം വളരെ ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള, സാധാരണക്കാരില്‍ സാധാരണക്കാരനാണ്,’ ജഗദീഷ് പറയുന്നു.

Content Highlight: Actor Jagadhish about Indrans

 

Exit mobile version