ജഗതിചേട്ടനൊക്കെ ചെയ്തതുവെച്ചു നോക്കുമ്പോള്‍ ഞാനൊന്നും ഒന്നും ചെയ്തിട്ടില്ല: ജഗദീഷ്

/

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടുകളില്‍ ഒരാളായ നടന്‍ ജഗതിയെ കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജഗദീഷ്.

ജഗതിയും ഇന്നസെന്റുമൊന്നും ചെയ്തത്ര കോമഡി താനൊന്നും ഒരിക്കലും ചെയ്തിട്ടില്ലെന്ന് ജഗദീഷ് പറയുന്നു. പല സിനിമകളിലും ജഗതി ചേട്ടന്‍ കയ്യില്‍ നിന്നിട്ട് ചെയ്ത സീനുകള്‍ കണ്ടാല്‍ ഞെട്ടിപ്പോകുമെന്നും ജഗദീഷ് പറയുന്നു.

സംവിധായകന്‍ പ്രിയദര്‍ശനൊക്കെ ജഗതിയുടെ ഇംപ്രവൈസേഷന്‍ കണ്ട് ചിരിച്ച് ഒരു വഴിക്കാകുന്നത്
താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു.

‘ജഗതിച്ചേട്ടന്റെ കാര്യങ്ങളൊക്കെ നമ്മള്‍ എത്ര പറഞ്ഞാലും തീരില്ല. കാരണം ഇംപ്രവൈസ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ ഞെട്ടിപ്പോകും. പ്രിയനൊക്കെ ചിരിച്ച് ഒരു വഴിക്കായത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

പൃഥ്വിക്ക് അതൊരു മോശമായി തോന്നിയിട്ടുണ്ടാകും, പുള്ളി ചെയ്ത പടം അത്രയും കോസ്റ്റ് വന്നു എന്നത് മോശമല്ലേ: സുരേഷ് കുമാര്‍

ഞാനുള്ള സിനിമയല്ല, ഞാന്‍ ഷൂട്ട് കാണാന്‍ പോയതാണ്. ഹലോ മൈ ഡിയര്‍ റോങ് നമ്പറില്‍ ജഗതിച്ചേട്ടന്‍ എസ്.ഐ ആണ്. ജഗതിചേട്ടന്‍ പുറത്തുനിന്ന് വന്ന് സ്റ്റേഷന് അകത്തോട്ട് കയറിപ്പോകണം അതാണ് സീന്‍. അത്രയേ ഉള്ളൂ.

വെളിയില്‍ ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനെ നിര്‍ത്തിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറോ മറ്റോ ആയിട്ടാണ്. പ്രിയന്‍ ജഗതി ചേട്ടനോട് ഒന്നും പറഞ്ഞിട്ടില്ല. കയറി വന്ന ഉടന്‍ ജഗതിച്ചേട്ടന്‍ അവിടെ നില്‍ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറോട് ലൈസന്‍സുണ്ടോഡാ എന്ന് ഒറ്റ ചോദ്യം.

ഉടന്‍ തന്നെ അയാള്‍ പറഞ്ഞു ഉണ്ട്. ഉണ്ടെങ്കില്‍….വെറുതെ നില്‍ക്കുന്ന ആളോടാണെന്ന് ഓര്‍ക്കണം. ഇതും പറഞ്ഞ് പുള്ളി അകത്ത് കയറിപ്പോയി. പ്രിയന്‍ ചിരിച്ചിട്ട് ഒരു വഴിക്കായി. അതാണ് ജഗതിചേട്ടന്‍.

ഇതേ ഫോര്‍മുല വെച്ച് പുള്ളി എത്ര സിനിമകള്‍ ചെയ്തു, എല്ലാം ഒറ്റ കഥയല്ലേ: ധ്യാന്‍ ശ്രീനിവാസന്‍

വേറൊരു കാര്യം ഓര്‍മയില്‍ വരുന്നത് മദ്യം ഒഴിച്ചുകുടിക്കുന്ന ഒരു സീനാണ്. ലോകത്ത് ആര്‍ക്കും ഇമാജിന്‍ ചെയ്യാന്‍ കഴിയാത്ത കാര്യം, പുള്ളി ഇങ്ങനെ കുടിച്ചോണ്ടിരുന്നിട്ട് അപ്പുറത്തും ഇപ്പുറത്തും നോക്കിയിട്ട് ചുമര് ചുരണ്ടിയിട്ട്, അതായത് ചുമരിലെ കുമ്മായം ചുരണ്ടിയിട്ട് അത് ടെച്ചിങ്‌സാക്കി.

അത് ജഗതിച്ചേട്ടന് മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ. അങ്ങനെയുള്ള അവരൊക്കെ ചെയ്തുവെച്ചിരിക്കുന്ന കോമഡി നോക്കുമ്പോള്‍ നമ്മളൊന്നും ചെയ്തത് ഒന്നും അല്ല. ഇന്നസെന്റേട്ടനും അതെ, ഇവരൊക്കെ ചെയ്തുവെച്ചിരിക്കുന്ന കോമഡികള്‍ ഭയങ്കരമാണ്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadhish about jagathy Sreekumar

Exit mobile version