എന്റെ സിനിമയ്ക്ക് വേണ്ടി ചില നടന്മാരെ സമീപച്ചിരുന്നു; ഒരാള്‍ പോലും അനുകൂല മറുപടി തന്നില്ല: ജോജു

നടനില്‍ നിന്നും സംവിധായകന്‍ എന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ് ജോജു ജോര്‍ജ്. പണി എന്ന ചിത്രത്തിലൂടെയാണ് ജോജു സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

മുന്‍പ് സഹസംവിധായകനായിരുന്ന കാലം മുതല്‍ ഒരു സിനിമ ചെയ്യണമെന്ന അതിയായ ആഗ്രഹം മനസ്സിലുണ്ടായിരുന്നെന്ന് ജോജു പറയുന്നു.

അതിനുവേണ്ടിയുള്ള പഠനവും പരിശ്രമവുമെല്ലാം ഒരുവശത്ത് നടക്കുന്നുണ്ടായിരുന്നെന്നും അങ്ങനെ സംവിധാനമോഹവുമായി ഇറങ്ങിത്തിരിച്ച സമയത്താണ് ‘ജോസഫ്’ എന്ന ചിത്രം സംഭവിക്കുന്നതെന്നും ജോജു പറഞ്ഞു.

വേട്ടയ്യനിലും കൈപൊള്ളി; രജിനിക്ക് മുന്‍പില്‍ പുതിയ നിബന്ധനയുമായി ലൈക

‘പിന്നീടാണ് ഈ കഥ ഉണ്ടാകുന്നത്. ഒരു വര്‍ഷത്തോളം അഭിനയത്തില്‍നിന്ന് ഇടവേള എടുത്താണ് സംവിധാനത്തിലേക്ക് ഇറങ്ങിയത്,’ ജോജു പറഞ്ഞു.

എന്തുകൊണ്ടാണ് സ്വന്തം സിനിമയില്‍ മറ്റൊരാളെ നായകനാക്കാതിരുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

‘പ്രധാന കഥാപാത്രം അഭിനയിക്കാനായി ചില നടന്മാരെ സമീപിച്ചെങ്കിലും ആരില്‍നിന്നും അനുകൂലമായ ഒരു മറുപടി ലഭിച്ചില്ല.

ഒരു നടനായ ഞാന്‍ സംവിധാനത്തിലേക്ക് ഇറങ്ങുമ്പോള്‍ അത് എത്രകണ്ട് ഗൗരവത്തോടെയാണെന്ന് അവര്‍ക്കു തോന്നിക്കാണാം.

അതോടെയാണ് പ്രധാന കഥാപാത്രം ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചത്.

അതുപോലെ നായിക കഥാപാത്രത്തിലേക്കായി മറ്റു പല നടിമാരെയും ആദ്യം സമീപിച്ചിരുന്നു. പക്ഷേ, ഒന്നും ഫൈനല്‍ ആയില്ല.

ഓസ്‌ലറിലെ കഥാപാത്രം ഞാന്‍ ചോദിച്ചുവാങ്ങിയത്; അവസരം ചോദിക്കാന്‍ എന്തിന് മടിക്കണം: സൈജു കുറുപ്പ്

ഒടുവിലാണ് അഭിനയയെ കണ്ടെത്തുന്നത്. എന്നെ ശരിക്കും അമ്പരപ്പിച്ച അഭിനേത്രിയാണ് അവര്‍.

സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കില്ലെന്ന് അവരുടെ അഭിനയം കാണുമ്പോള്‍ ഒരിക്കല്‍ പോലും തോന്നില്ല. എന്റെ കൈ ചലനങ്ങള്‍ കണ്ടാണ് അവര്‍ ഓരോ ഷോട്ടിലും അഭിനയിച്ചിരിക്കുന്നത്, ജോജു പറഞ്ഞു.

Content Highlight: Actor Joju About His New Movie and the actors he met

Exit mobile version