ഏറെ പ്രതീക്ഷയോടെ എത്തിയ രജിനീകാന്ത് ചിത്രം വേട്ടയ്യനും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിയാതെ വന്നതോടെ തിരിച്ചടി നേരിട്ട് നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ്.
വേട്ടയ്യന്റെ നഷ്ടം നികത്തുന്നതായി മറ്റൊരു സിനിമ തങ്ങള്‍ക്ക് വേണ്ടി ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല അടുത്ത ചിത്രത്തില്‍ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന. വേട്ടയ്യനായി രജിനികാന്ത് 125 കോടിയിലേറെ രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഓസ്‌ലറിലെ കഥാപാത്രം ഞാന്‍ ചോദിച്ചുവാങ്ങിയത്; അവസരം ചോദിക്കാന്‍ എന്തിന് മടിക്കണം: സൈജു കുറുപ്പ്
300 കോടി ബജറ്റില്‍ നിര്‍മിച്ച വേട്ടയ്യന്‍ ഇതുവരെ നേടിയത് 200 കോടി മാത്രമാണ്. 100 കോടിക്കു മുകളില്‍ നഷ്ടം വന്നതോടെയാണ് ലൈക്ക രജിനികാന്തിന് മുന്‍പില്‍ പുതിയ നിബന്ധന വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ‘വേട്ടയ്യന്‍’ വിജയമാണെന്ന രീതിയിലാണ് ലൈക്ക മുന്നോട്ടുപോകുന്നത്. മുടക്കുമുതല്‍ തിരിച്ചുകിട്ടാതിരുന്നിട്ടും ചിത്രത്തിന്റെ വിജയാഘോഷം അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു.
ഞാന്‍ സായ് പല്ലവിയുടെ വലിയ ആരാധകനാണ്; ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്: മണിരത്‌നം
തമിഴ്‌നാട്ടില്‍ മാത്രമല്ല ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത കേരളത്തിലും ആന്ധ്രയിലുമൊന്നും ചിത്രത്തിന് വേണ്ടത്ര കളക്ഷന്‍ നേടാനായിരുന്നില്ല.
ഹിന്ദി പതിപ്പില്‍ ഇതുവരെ നേടിയത് വെറും ഏഴ് കോടിയാണ്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ തുടങ്ങി ഇന്ത്യയിലെ മികച്ച അഭിനേതാക്കളെ ഒന്നിച്ച് ഒരു സ്‌ക്രീനില്‍ എത്തിച്ച ചിത്രമായിരുന്നു വേട്ടയ്യന്‍.
Content Highlight: Vettaiyan movie loss Laika with a new condition before Rajini