എന്നെ കാണുമ്പോള്‍ ഒരൊറ്റടി തരാന്‍ തോന്നുന്നവരുണ്ട്, പേടിച്ചിട്ട് അടുക്കാത്തതാണ്: ജോജു ജോര്‍ജ്

/

പണി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു മികച്ച സംവിധായകന്‍ എന്ന ലേബല്‍ നേടിയെടുക്കാനായ താരമാണ് ജോജു ജോര്‍ജ്. നവാഗതരായ നിരവധി താരങ്ങളെ കൊണ്ടുവന്ന സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ആദ്യ ദിവസങ്ങളില്‍ സിനിമയെ കുറിച്ച് ചില നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നെങ്കിലും പിന്നീടങ്ങോട് സിനിമ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.

ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ബിസിനസുകാരനാണ്; വളരെ പേഴ്‌സണലായി ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു: റിമി ടോമി

സിനിമയിലും പുറത്തുമൊക്കെയായി തനിക്ക് ഒരുപാട് ശത്രുക്കള്‍ ഉണ്ടെന്നും തന്നെ ഇഷ്ടം ഉള്ളവരെപ്പോലെ തന്നെ ഇഷ്ടമില്ലാത്തവരും ഉണ്ടെന്ന് പറയുകയാണ് ജോജു ജോര്‍ജ്.

എന്നെ കാണുമ്പോള്‍ ഒരു അടി വെച്ച് തരണമെന്ന് മനസില്‍ കരുതുന്നവര്‍ ഒരുപാടുണ്ടെന്നും പേടിച്ചിട്ട് അടുത്തു വരാത്തതാണെന്നും ജോജു പറഞ്ഞു.

‘ ഈ സിനിമ പൊട്ടിയാല്‍ പൊട്ടിയതാണ്. പക്ഷേ എന്റെ ദൈവാധീനം കൊണ്ട് അടിച്ചു. നല്ല അടി അടിച്ചിട്ടുണ്ട്. നല്ല കാശ് വരുന്നുണ്ട്.

ചിക്കന്‍കറി മാറി മുട്ടക്കറി വരുമ്പോള്‍ ഉറപ്പിക്കാം, നമ്മള്‍ പാക്ക് ചെയ്‌തോളണം :ഷാജു ശ്രീധര്‍

സിനിമയിലും പുറത്തുമായി എന്നെ ഇഷ്ടമല്ലാത്ത ഒരുപാട് പേരുണ്ട്. അതെനിക്കറിയാം. ഒരു കാര്യവുമില്ലാതെ എന്നെ ഇഷ്ടപ്പെടാത്തവര്‍.

നമുക്ക് തോന്നില്ലേ ചിലരെ കാണുമ്പോള്‍ അവന് ഒരൊരൊണ്ണം അങ്ങ് ഇട്ടുകൊടുത്താലോ എന്ന്. അതുപോലെ എന്നെ കാണുമ്പോള്‍ ഒരെണ്ണം അങ്ങ് കൊടുത്താലോ എന്ന് ചിലര്‍ക്ക് തോന്നും. പിന്നെ പേടിച്ചിട്ട് വരാത്തതാണ്.

എന്നെ ഇഷ്ടമല്ലാത്ത ഒരുപാട് പേരുണ്ട്. ശത്രുതാമനോഭാവത്തോടെ പെരുമാറുന്നവരുണ്ട്. ഇഷ്ടം ഇല്ലാത്തവരുണ്ട്, ഇഷ്ടം ഉള്ളവരുണ്ട്. ഇതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

ദിലീഷ് പോത്തനും ജോണി ആന്റണിയുമൊന്നും ഇപ്പോള്‍ സിനിമ സംവിധാനം ചെയ്യാത്തതിന്റെ കാരണം അതാണ്: ധ്യാന്‍ ശ്രീനിവാസന്‍

എന്റെ കാര്യമൊക്കെ നോക്കി അത്യവശ്യം സിനിമയിലൊക്കെ അഭിനയിച്ച് സുഹൃത്തുക്കളുടെ കൂടെയൊക്കെ ചില്‍ ചെയ്ത് ഇങ്ങനെ പോകുക എന്നല്ലാതെ വേറെ എന്ത് ചെയ്യാനാണ്. ഞാന്‍ ആലോചിച്ച് നോക്കിയിട്ടുണ്ട് എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക എന്ന്. ഒന്നും ചെയ്യാന്‍ കഴിയില്ല,’ ജോജു പറയുന്നു.

Content Highlight: Actor Joju George about his haters

Exit mobile version