കരിയറില്‍ നേരിട്ട ഉയര്‍ച്ച താഴ്ചകളെ കുറിച്ചും പിന്നീടുള്ള തിരിച്ചുവരവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
ഒരു നടനെന്ന നിലയില്‍ തന്റെ മാര്‍ക്കറ്റ് കുറഞ്ഞെന്ന് തനിക്ക് തന്നെ അറിയാമായിരുന്നെന്നും തനിക്ക് പിന്നില്‍ വന്നവര്‍ ഒരുപാട് ദൂരം മുന്നോട്ടുപോയപ്പോള്‍ ഒരു വിഷമവും തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
അവര്‍ക്ക് അന്ന് കൊടുത്തിരുന്ന പരിഗണന തനിക്കും കിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.
‘നിന്നോടല്ലേടാ ഞാന്‍ വിളിക്കരുതെന്ന് പറഞ്ഞത്’; ആ സംവിധായകന്റെ മറുപടി വലിയ വേദനയുണ്ടാക്കി: മനു ലാല്‍
‘ എനിക്ക് ശേഷം വന്ന ആള്‍ക്കാര്‍ പോലും എത്രയോ ദൂരം മുന്നോട്ടുപോയി എത്രയോ വലുതാവുമ്പോഴും അവര്‍ക്ക് കൊടുക്കുന്ന അതേ പരിഗണനയും കണ്‍സിഡറേഷനും എനിക്ക് വേണമെന്ന് ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല.
അതല്ല എന്റെ രീതി. എന്റെ അവസ്ഥ എന്താണെന്ന് എനിക്കറിയാം. എന്റെ മാര്‍ക്കറ്റ് ഇല്ല എന്ന് പോലും എനിക്കറിയാം. ആ അവസ്ഥയില്‍ നിന്നാണ് ഞാന്‍ പതുക്കെ പതുക്കെ മുന്നോട്ടു വന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ബോഗെയ്ന്‍വില്ലയാണ് ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ സഹ നിര്‍മാതാവ് കൂടിയാണ് കുഞ്ചാക്കോ ബോബന്‍.
Content Highlight: Actor Kunchacko Boban about Up and downs and career