മനസിനക്കരെയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് നയന്‍താര. ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി നയന്‍സ് മാറിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലുമായി ഇന്ന് സജീവമാണ് നയന്‍താര.
നയന്‍താരയുമൊത്തുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. അപ്പു എന്‍. ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചത്.
വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള സിംപിളായിട്ടുള്ള ഒരു വ്യക്തിയാണ് നയന്‍സ് എന്നാണ് ചാക്കോച്ചന്‍ പറയുന്നത്. നിഴലിന്റെ സെറ്റില്‍ തന്റെ ഭാര്യ വീട്ടില്‍ നിന്ന് ഉണ്ടാക്കിക്കൊണ്ടുവരുന്ന ഭക്ഷണം ഏറെ ഇഷ്ടത്തോടെ നയന്‍താര കഴിക്കാറുണ്ടായിരുന്നെന്നും താരം പറയുന്നു.
മലയാള സിനിമയില്‍ നിന്ന് നല്ല റോളുകള്‍ വരുമ്പോള്‍ എത്ര തിരക്കുണ്ടെങ്കിലും അത് മാറ്റിവെച്ച് നയന്‍താര വരാറുണ്ടെന്നും അത് മലയാള സിനിമയോടുള്ള അവരുടെ സ്‌നേഹം കൊണ്ടാണെന്നും ചാക്കോച്ചന്‍ പറഞ്ഞു.
പലതരത്തിലുള്ള പ്രതിസന്ധികളെ വകഞ്ഞുമാറ്റിയുള്ള യാത്രയിലൂടെയാണ് നയന്‍താര ലേഡിസൂപ്പര്‍സ്റ്റാര്‍ ആയത്. സിനിമയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ ഇടപെടുന്നത്.
1000 ബേബീസിലേക്ക് എന്നെ വിളിച്ചപ്പോള്‍ നജീം കോയ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ: മനു
നിഴല്‍ സിനിമയെ കുറിച്ച് പറഞ്ഞാല്‍ നയന്‍താരയെപോലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അഭിനേത്രിയില്‍ മാത്രമേ നിഴലിലെ കഥാപാത്രം ഭദ്രമായിരിക്കൂ എന്ന് കഥ കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ അന്ന് എനിക്ക് തോന്നിയിരുന്നു.
വളരെ സിംപിളായിട്ടുള്ള ഒരു വ്യക്തിയാണ് അവര്‍. പ്രിയ സെറ്റിലേക്ക് വീട്ടില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കി വരുമായിരുന്നു. ആ ഭക്ഷണമൊക്കെ ലൊക്കേഷനില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് കഴിച്ചത്.
അവിടെ ഞാന്‍ കണ്ടത് സൗത്ത് ഇന്ത്യയിലെ വിലകൂടിയ സൂപ്പര്‍സ്റ്റാറിനെയായിരുന്നില്ല. ഒരു തനി മലയാളിയെ ആയിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
നയന്‍താരയുടെ സിനിമയോടുള്ള പാഷന്‍ തന്നെയാണ് അവരെ ഇന്നുള്ള ഉയരത്തില്‍ എത്തിച്ചത്. ചെയ്യുന്ന ജോലിയിലുള്ള അവരുടെ കൃത്യമായ പ്ലാനിങ്ങും അതിശയിപ്പിക്കുന്നതാണ്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Actor Kunchacko Boban share an experiance with Actress Nayanthara