‘അമലയെ മുക്കിക്കൊല്ലുന്ന സീന്‍ എടുക്കുമ്പോഴൊക്കെ വാട്ടര്‍ടാങ്ക് പൊട്ടും, നാല് തവണ ഇതാവര്‍ത്തിച്ചതോടെ ഭയമായി’

/

മലയാളത്തില്‍ ഇറങ്ങിയ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ക്രൈം ത്രില്ലറുകളില്‍ ഒന്നായിരുന്നു ക്രൈ ഫയല്‍.

സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിലൊരുക്കിയ സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

സുരേഷ് ഗോപിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എ.കെ സാജനും എ.കെ സന്തോഷുമായിരുന്നു.

സിനിമയുടെ ജോലി തുടങ്ങിയ അന്നു മുതല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നതുവരെ തങ്ങള്‍ നേരിട്ടിരുന്നത് വലിയ വെല്ലുവിളികളായിരുന്നെന്ന് തിരക്കഥാകൃത്ത് എ.കെ സാജന്‍ പറയുന്നു.

1000 ബേബീസിലേക്ക് എന്നെ വിളിച്ചപ്പോള്‍ നജീം കോയ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ: മനു

സിനിമയുടെ ഷൂട്ടിങ് സമയം മുതല്‍ റിലീസിന് വരെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഷൂട്ടിങ് സമയത്തുണ്ടായ ചില കാര്യങ്ങള്‍ തങ്ങളെ അമ്പരപ്പിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ.കെ സാജന്‍.

ഷൂട്ടിങ് സെറ്റില്‍ പലപ്പോഴും പല അപകടങ്ങളും നടന്നെന്നും എന്തോ ചില പ്രശ്‌നങ്ങളും ശാപങ്ങളുമൊക്കെ ഉണ്ടാകാമെന്നായിരുന്നു അന്ന് പലരും പറഞ്ഞതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

‘ വലിയ പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് ഞങ്ങള്‍ ഈ സിനിമ ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ അമലയെ കിണറ്റിന്‍ കരയിലുള്ള വാട്ടര്‍ടാങ്കില്‍ മുക്കിക്കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്.

കിണറിന്റെ കരയില്‍ ഒരു ടാങ്ക് കെട്ടി അതില്‍ ഒരു 500 ലിറ്റര്‍ വെള്ളം ഒഴിച്ച് നിറച്ച ശേഷമാണ് ആ സീന്‍ എടുക്കുന്നത്. എന്നാല്‍ സീന്‍ എടുക്കാന്‍ തുടങ്ങുമ്പോഴൊക്കെ വാട്ടര്‍ ടാങ്ക് പൊട്ടും.

വെള്ളം നിറച്ചുകഴിഞ്ഞ് സീന്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ ടാങ്ക് ഒരൊറ്റ പൊട്ടലാണ്. മൂന്നോ നാലോ പ്രാവശ്യം ആയപ്പോള്‍ എല്ലാവര്‍ക്കും ഭയമായി.

എന്തോ പ്രശ്‌നമുണ്ടെന്നും ഈ സീന്‍ വേണ്ടെന്നും പലരും പറഞ്ഞു. ടാങ്കില്‍ മുക്കിയല്ലാതെ എങ്ങനെയാണ് അഭയയെ കൊല്ലേണ്ടത് എന്ന ചോദ്യമായിരുന്നു എന്റെ മനസില്‍.

ഈ സീന്‍ ഒഴിവാക്കാമെന്നും നമുക്ക് വേറെ എന്തെങ്കിലും ആലോചിക്കാമെന്നും ചിലര്‍ പറഞ്ഞു.

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

നമുക്ക് ഒറ്റ തവണ കൂടി എടുത്തു നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും നടന്നില്ലെങ്കില്‍ നമുക്ക് വേറെ എന്തെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞു.

നാല് ദിവസത്തിന് ശേഷമാണ് ഈ സീന്‍ വീണ്ടും ഷൂട്ട് ചെയ്യുന്നത്. ഇഷ്ടികയും സിമന്റും ഒക്കെ വെച്ച് വീണ്ടും ഒരു ടാങ്ക് കെട്ടിപ്പൊക്കി ടേക്ക് എടുത്തു.

ഭാഗ്യത്തിന് ടേക് ഓക്കെയായി. അത്തരത്തില്‍ ഷൂട്ടിനിടയില്‍ പല രീതിയിലുളള പരീക്ഷണങ്ങളും ഉണ്ടായിരുന്നു. ഇന്നതൊക്കെ ആലോചിക്കുമ്പോള്‍ കൗതുകമായിട്ടാണ് തോന്നുന്നത്’,എ.കെ സാജന്‍ പറഞ്ഞു.

Content Highlight: crime file movie script writer A.K Sajan about the challenges they faced

 

Exit mobile version