പതിവു തെറ്റിച്ചില്ല ; ബിരിയാണിച്ചെമ്പ് പൊട്ടിച്ച് മമ്മൂക്ക; വീഡിയോ വൈറല്‍

മമ്മൂട്ടി അഭിനയിക്കുന്ന സിനിമാ സെറ്റിലെ പതിവ് കാഴ്ചകളിലൊന്നാണ് മമ്മൂട്ടിയുടെ സ്‌പെഷ്യല്‍ ബിരിയാണി വിരുന്ന്. തന്റെ സീന്‍ എടുത്ത് തീരുന്ന ദിവസം അത് എവിടെയാണെങ്കിലും മമ്മൂട്ടിയുടെ വക സെറ്റിലെ എല്ലാവര്‍ക്കും ബിരിയാണിയുണ്ടാകും.

മമ്മൂക്ക വിളമ്പുന്ന ബിരിയാണി കഴിച്ചതിന്റെ സന്തോഷം പുതുതലമുറയിലെ പല താരങ്ങളും പങ്കുവെച്ചിട്ടുമുണ്ട്. ഈ പതിവ് ഇക്കാലത്തിനിടെ മമ്മൂട്ടി തെറ്റിച്ചിട്ടില്ല. അത്തരത്തില്‍ മമ്മൂട്ടിയുടെ സിനിമാ സെറ്റില്‍ നിന്നുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പുതിയ സിനിമയുടെ ലൊക്കേഷനില്‍ ബിരിയാണി ചെമ്പ് പൊട്ടിച്ച് വിളമ്പുന്ന മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്. മമ്മൂട്ടിക്കൊപ്പം ഒരു അതിഥി കൂടിയുണ്ട്. മറ്റാരുമല്ല തമിഴകത്തിന്റെ സ്വന്തം ഗൗതം വാസുദേവ് മേനോന്‍.

ആ സീന്‍ കണ്ട് ആളുകളുടെ കണ്ണുനിറഞ്ഞുവെന്ന് പറഞ്ഞു; കേട്ടപ്പോള്‍ സന്തോഷം തോന്നി: ജഗദീഷ്

എല്ലാവര്‍ക്കുമായി മമ്മൂട്ടി ആഹാരം വിളമ്പുന്നതും അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പമിരുന്ന് ആഹാരം കഴിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും ആരാധകര്‍ ഇതിനോടകം തന്നെ വീഡിയോ വൈറലാക്കിയിട്ടുണ്ട്.

ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.

ടര്‍ബോ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അതേസമയം ബസൂക്കയുടെ റിലീസ് തിയതി ഇതുവരെ പ്രഖ്യാച്ചിട്ടില്ല. ഡിനോ ഡെന്നിസാണ് ബസൂക്കയുടെ തിരക്കഥയും സംവിധാനവും.

90 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.

ചിലര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി നിവിന്‍ പോളിയെ കേസില്‍ കുടുക്കി, അതാണ് സത്യം; പിന്തുണച്ച് ബാല

മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘ബസൂക്ക’.

സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ദിവ്യാ പിള്ള, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍ (ബിഗ് ബി ഫെയിം), സ്ഫടികം ജോര്‍ജ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Actor Mammootty Biriyani Video Viral

Exit mobile version