അന്ന് ഞാനത് ജെനുവിനായി പറഞ്ഞതാണ്, പക്ഷേ ഇപ്പോള്‍ അതില്‍ റിഗ്രറ്റ് ചെയ്യുന്നു: മാത്യു തോമസ്

/

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് മാത്യു തോമസ്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെയും തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയുമെല്ലാം പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ മാത്യു ഇന്ന് മലയാളത്തിലും തമിഴിലുമുള്ള നിരവധി ആരാധകരുള്ള താരമാണ്.

‘തനിക്ക് സിനിമ മാത്രമേ അറിയൂ’ എന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മാത്യു പറഞ്ഞിരുന്നു. തന്റെ ആ പ്രസ്താവനയെ കുറിച്ചും അത് ചിലര്‍ തെറ്റിദ്ധരിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാത്യു.

സിനിമ മാത്രമേ അറിയൂ എന്ന് അഹങ്കാരത്തില്‍ പറഞ്ഞതല്ലെന്നും തികച്ചും ജെനുവിന്‍ ആയി പറഞ്ഞ ഒരു വാക്കായിരുന്നു അതെന്നും മാത്യു പറയുന്നു.

മറ്റ് നടന്മാരില്‍ നിന്ന് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത് ആ ഒരു കാര്യമാണ്: മല്ലിക സുകുമാരന്‍

‘ അന്ന് ഞാനത് ജെനുവിന്‍ ആയി പറഞ്ഞതാണ്. പക്ഷേ ഇന്ന് ഞാനതില്‍ റിഗ്രറ്റ് ചെയ്യുന്നുണ്ട്. അങ്ങനെ ഒരു കാര്യം പറയേണ്ടായിരുന്നു എന്ന് തോന്നി.

‘ഇവന്‍ ചെറുതല്ലേ’, ‘ഇവന്‍ ഇനിയും കുറേ ജീവിക്കാനുണ്ടല്ലോ’, ‘അതൊക്കെ മാറിക്കൊള്ളും’ എന്നൊക്കെ ആ പ്രസ്താവനയ്ക്ക് കമന്റ് വന്നിരുന്നു. സത്യം പറഞ്ഞാല്‍ വളരെ ജനുവിനായാണ് പറഞ്ഞത്.

എനിക്ക് ഇപ്പോള്‍ അതേ അറിയുള്ളൂ എന്നാണ് പറഞ്ഞത്. അല്ലാതെ എനിക്ക് ഇതേ അറിയുള്ളൂ ഇതല്ലാതെ ഞാന്‍ മറ്റൊന്നും നോക്കില്ല എന്ന രീതിയിലല്ല പറഞ്ഞത്. ചിലര്‍ അത് വേറെ രീതിയില്‍ എടുത്തു,’ മാത്യു പറയുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം കണ്ട് ലാലേട്ടന്‍ എന്നെ വിളിച്ചിരുന്നു; വൈകാതെ എനിക്ക് അദ്ദേഹത്തെ ഒന്ന് പോയി കാണണം: ധ്യാന്‍ ശ്രീനിവാസന്‍

അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ‘ബ്രോമാന്‍സ്’ ആണ് മാത്യുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ജോ ആന്‍ഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോമാന്‍സ്’. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 14ന് തിയേറ്ററുകളില്‍ എത്തും.

Content Highlight: Actor Mathew Thomas about A Statement and Controversy

Exit mobile version