വണ്ടി പാളി അടുത്ത സെക്കന്റില്‍ തലകീഴായി മറിഞ്ഞു; സീറ്റ് ബെല്‍റ്റ് ഇട്ടതുകൊണ്ട് രക്ഷപ്പെട്ടു: സംഗീത് പ്രതാപ്

/

സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് നടന്‍ മാത്യു തോമസും നടനും എഡിറ്ററുമായ സംഗീത് പ്രതാപും. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രൊമാന്‍സ്. പ്രേമലുവിന് ശേഷം മാത്യുവും സംഗീതും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

ബ്രൊമാന്‍സ് ഷൂട്ടിനിടെയുണ്ടായ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.

‘ ഒരു പ്രധാനപ്പെട്ട സീന്‍ ഷൂട്ട് ചെയ്യുകയാണ്. എല്ലാവരും സെറ്റായി. രാത്രി 12 മണിയൊക്കെ കഴിഞ്ഞിട്ടുണ്ട്. മാത്യുവിന് അന്ന് നല്ല സുഖമില്ല. എം.ജി റോഡിന്റെ തറയില്‍ കിടക്കുകയാണ് മാത്യു.

ഞാന്‍ അതൊക്കെ വീഡിയോ എടുക്കുന്നു. അന്ന് എനിക്ക് ഭയങ്കര സന്തോഷം ഭാര്യയ്‌ക്കൊക്കെ മെസ്സേജ് അയച്ചു. ഹാപ്പിയായി ഇരിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും ഉള്ള ഒരു സീക്വന്‍സ് അതിന്റെ തൊട്ട് മുന്‍പ് എടുത്തിരുന്നു.

വെടിമറ ജൂഡനെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി; സിനിമയാണ് ഇനിയുള്ള ലക്ഷ്യം: ജോജു ജോര്‍ജിന്റെ മകന്‍ ഇയാന്‍

ഞങ്ങള്‍ കാറില്‍ കയറി. ആദ്യമൊരു റിഹേഴ്‌സല്‍എടുത്തു. എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. കുഴപ്പമില്ലെന്ന് തോന്നി കാര്‍ യൂ ടേണ്‍ എടുത്ത് തിരിച്ച് വന്ന് ഒരു റിഹേഴ്‌സല്‍ കൂടി എടുത്ത് ഷോട്ട് പോകുകയാണ്.

എന്താണെന്ന് അറിയില്ല കാറില്‍ കയറിയ ഉടനെ അര്‍ജുന്‍ ചേട്ടന്‍ ബെല്‍റ്റ് ഇട്ടേക്ക് കേട്ടോ എന്ന് പറഞ്ഞു. പുള്ളിയും മാത്യുവും ബെല്‍റ്റ് ഇട്ടു. ഞാന്‍ വലിച്ചിട്ട് വരുന്നില്ല. എനിക്ക് ബെല്‍റ്റ് ഇടുന്നത് ഇഷ്ടവുമല്ല. മാത്യു അനാവശ്യമായി എന്നെ സപ്പോര്‍ട്ട് ചെയ്ത് ബെല്‍റ്റ് വലിച്ചെടുത്ത് ഇടീച്ചു.

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്: പുതിയ ചിത്രത്തെ കുറിച്ച് ദിലീഷ് പോത്തന്‍

ഞാന്‍ നേരെ നോക്കുമ്പോള്‍ കാണുന്നത് വണ്ടി പാളുന്നതാണ്. രണ്ട് സെക്കന്റിനുള്ളില്‍ വണ്ടി ഇടിച്ച് 180 ഡിഗ്രിയില്‍ മറിഞ്ഞു. ഞാനും അര്‍ജുന്‍ ചേട്ടനും മുകളിലും ഡ്രൈവറും മാത്യുവും താഴെ.

ഭയങ്കര ഇരുട്ടാണ്. കോണ്‍വര്‍സേഷനാണ്. എല്ലാവരും ഓക്കെ അല്ലേ,, ഓക്കെ അല്ലേ എന്ന്. ഞാന്‍ ഓക്കെയല്ല വണ്ടി ആരെങ്കിലും ഓഫ് ചെയ്യ് എന്ന് പറഞ്ഞപ്പോഴേക്കും ഡ്രൈവര്‍ ചേട്ടനെ കാണാനില്ല. പുള്ളി രക്ഷപ്പെട്ടു. ഇറങ്ങി നിന്നതാണ്.

അവസാനം ഞാനും മാത്യുവും മാത്രം. വണ്ടി നേരെ ആക്കിയാലേ ഇറങ്ങാന്‍ പറ്റൂ. അപ്പോള്‍ എന്തെങ്കിലും പറ്റുമോ എന്ന പേടിയും. ഒടുവില്‍ വണ്ടി നേരെയാക്കി ഞങ്ങളെ പുറത്തിറക്കി.

അപ്പോള്‍ ഓക്കെ ആണെന്ന് തോന്നി. നേരെ ഹോസ്പിറ്റലിലേക്ക് പോയി. ഇതിനിടെ എന്റെ ടെന്‍ഷന്‍ ആ കഥാപാത്രത്തില്‍ നിന്ന് എന്നെ മാറ്റുമോ എന്നായിരുന്നു.

കാരണം 10 ദിവസം മാത്രമേ ഷൂട്ട് കഴിഞ്ഞിട്ടുള്ളൂ. ആശുപത്രിയില്‍ കൂടുതല്‍ ദിവസം നില്‍ക്കേണ്ടി വന്നാല്‍ എന്നെ മാറ്റുമോ എന്നൊക്കെ പേടിച്ചു. എന്നാല്‍ ഭാഗ്യത്തിന് അതൊന്നും വേണ്ടി വന്നില്ല,’ സംഗീത് പറയുന്നു.

Content Highlight: Mathew Thomas and Sangeet Prathap Bromance Movvie shoot accident

 

 

Exit mobile version