ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി ഇന്ന് യുവനിരയിലെ ഒരു പ്രധാനപ്പെട്ട നടനായി ഉയര്‍ന്നുവരുന്ന താരാണ് നസ്‌ലെന്‍. പ്രേമലു എന്ന ചിത്രത്തിന് പിന്നാലെ നസ്‌ലെന്റെ കരിയറില്‍ വലിയ ഗ്രോത്താണ് ഉണ്ടായിരിക്കുന്നത്.
2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നസ് ലെന്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. നെക്‌സ്റ്റ് ഡോര്‍ േേബായ് ഇമേജാണ് നെസ് ലെനെ വലിയൊരളവില്‍ പ്രേക്ഷകരുമായി എളുപ്പത്തില്‍ അടുപ്പിച്ചത്.
ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രധാനപെട്ട നടന്മാരില്‍ ഒരാളായി മാറാന്‍ സാധിച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
എമ്പുരാനിലെ ചില പരിപാടികള്‍ ഞാന്‍ കണ്ടു, ഞെട്ടിപ്പോയി; സി.ജിയൊന്നുമല്ല എല്ലാം റിയലാണ്: ദീപക് ദേവ്
ആളുകള്‍ക്ക് തന്റെ ഹ്യൂമര്‍ ഇഷ്ടമാകുന്നുണ്ടെന്നും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെയോ കണക്ട് ആകുന്നുണ്ടെന്നും നസ്ലെന്‍ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ താന്‍ കൂട്ടുകാര്‍ക്ക് ഇടയില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണെന്നും പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ കളിയാക്കുമോയെന്ന് കരുതി വരുന്ന കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘സത്യത്തില്‍ ഹ്യൂമര്‍ ഒരു സ്‌ട്രോങ്ങ് ആയ പോയിന്റാണ്. ആളുകള്‍ക്ക് എന്റെ ഹ്യൂമര്‍ പരിപാടി ഇഷ്ടമാകുന്നുണ്ട്. ഞാന്‍ ഫ്രണ്ട്‌സ് ഗ്രൂപ്പില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്. പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ കളിയാക്കുമോ എന്ന് കരുതി വരുന്ന കൗണ്ടറുകള്‍ അടക്കി വെക്കാറാണ് ചെയ്യാറ്. ഇവന്മാരുടെ അടുത്ത് നിന്ന് കിട്ടുന്ന കൗണ്ടറുകള്‍ എല്ലാം തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്ത് വെക്കും.
സിനിമയിലെ എന്റെ ഹ്യൂമര്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നുണ്ട്. പിന്നെ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ അവര്‍ക്ക് എങ്ങനെയൊക്കെയോ കണക്ട് ആകുന്നുമുണ്ട്. അത് വലിയ കാര്യമാണ്,’ നസ്ലെന്‍ പറഞ്ഞു.
Content Highlight: Actor naslen about his humour sense