സണ്‍ഡേ ഹോളിഡേ, ബിടെക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപര്‍ണ ബാലമുരളിയും ആസിഫ് അലിയും ഒന്നിച്ച ചിത്രമാണ് കിഷ്‌കിന്ധാകാണ്ഡം.
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിനിമയില്‍ പെയറായി ഇരുവരും എത്തുന്നത്. ഇക്കാലയളവിനുള്ളില്‍ ഇരുവര്‍ക്കും പരസ്പരം സംഭവിച്ചെന്ന് തോന്നുന്ന മാറ്റമെന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അപര്‍ണയും ആസിഫും.
അപര്‍ണ ഇടയ്ക്ക് അല്‍പം തടിവെച്ചെന്നും പിന്നീട് മെലിഞ്ഞെന്നുമായിരുന്നു ആസിഫ് തമാശയായി പറഞ്ഞത്. കിഷ്‌കിന്ധാകാണ്ഡത്തിന്റെ കഥ അപര്‍ണയോട് പറഞ്ഞപ്പോള്‍ നായകന്‍ സൂര്യയാണോയെന്ന് അപര്‍ണ ചോദിച്ചെന്നുമായിരുന്നു തമാശയായി ആസിഫ് പറഞ്ഞത്.
ഈ സിനിമയില്‍ ഞാന്‍ നാല് എക്‌സ്പ്രഷന്‍ ഇടുന്നുണ്ട്, സംവിധായകന്‍ പ്രത്യേകം പറഞ്ഞിരുന്നു: നിഖില വിമല്‍
അപ്പുവിന് വേറെ മാറ്റമൊന്നുമില്ല. എത്രയോ നാളായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഫാമിലി ഫ്രണ്ട്‌സ് ആണ്. ഒരുമിച്ച് യാത്ര ചെയ്യാറുള്ളതാണ്. എനിക്കങ്ങനെ ഒരു മാറ്റവും തോന്നിയിട്ടില്ല. പിന്നെ ഈ സിനിമയുടെ കഥ കേട്ടിട്ട് അപര്‍ണ ആരാ ഹീറോ സൂര്യയാണെന്ന് ചോദിച്ചു എന്ന് കേട്ടു. ആസിഫ് ആണെന്ന് പറഞ്ഞപ്പോള്‍ സൂര്യയാണെങ്കില്‍ കുറച്ചുകൂടി നന്നായേനെ എന്ന് പറഞ്ഞത്രേ..(ചിരി) എന്ന് ആസിഫ് പറഞ്ഞു നിര്‍ത്തിയപ്പോള്‍, ഞാന്‍ അങ്ങനെയൊന്നും പറയില്ലെന്നും ചുമ്മാ പറയുന്നതാണെന്നുമായിരുന്നു അപര്‍ണയുടെ മറുപടി.
അപ്പുവിന് വലിയ മാറ്റമൊന്നുമില്ല, ഇടയ്ക്ക് കുറച്ചു തടിച്ചു പിന്നെ മെലിഞ്ഞു. ഓരോ സിനിമ നമ്മള്‍ ചെയ്തുകഴിഞ്ഞാലും അത് വൈകിയാണല്ലോ റിലീസ് ആകുന്നത്. കിഷ്‌കിന്ധാകാണ്ഡം ഇറങ്ങുന്ന സമയത്ത് ആള്‍ക്കാര്‍ ചോദിക്കും ഇതിന് വേണ്ടി തടി കൂട്ടിയതാണോ എന്ന്. കല്യാണം കഴിഞ്ഞ സ്ത്രീയാകാന്‍ വേണ്ടി തടിവെച്ചതാണെന്ന് പറയാമല്ലോ. എന്നായിരുന്നു ആസിഫിന്റെ മറുപടി.
ഇതോടെ തടിവെച്ചാലും മെലിഞ്ഞാലുമൊക്കെ തനിക്ക് പറയാന്‍ കാരണങ്ങള്‍ ഉണ്ടെന്നായിരുന്നു അപര്‍ണ പറഞ്ഞത്. രായനില്‍ അഭിനയിക്കുമ്പോള്‍ തടികുറയ്ക്കരുതെന്ന് അവര്‍ പ്രത്യേകം പറഞ്ഞിരുന്നെന്നും അതിനിടയ്ക്ക് ഒരു ബ്രേക്ക് കിട്ടിയപ്പോള്‍ ഹെല്‍ത്ത് നന്നാക്കാന്‍ വേണ്ടി ഞാന്‍ തടി കുറച്ചെന്നും അപര്‍ണ പറഞ്ഞു.
മമ്മൂട്ടി ചെയ്ത ആ വേഷത്തിലൊന്നും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാനാന്‍ പോലുമാകില്ല: ഭദ്രന്‍
മലയാളത്തില്‍ കിട്ടുന്നതിനേക്കാള്‍ സീരിയസായ റോളുകള്‍ തമിഴില്‍ കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു അപര്‍ണയുടെ മറുപടി. എന്തോ ഭാഗ്യത്തിന് നല്ല കഥാപാത്രങ്ങള്‍ വരുന്നു. രായനില്‍ ചെയ്ത ക്യാരക്ടര്‍ മുഴുനീള കഥാപാത്രമൊന്നുമല്ല പക്ഷേ ആ കഥാപാത്രത്തെ ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റി. അക്കാര്യത്തില്‍ ഞാന്‍ ലക്കിയാണ്. ഇപ്പോഴും മലയാളത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതാണ്, അപര്‍ണ പറഞ്ഞു.
Content Highlight: Asif Ali Trolled Aparna Balamurali