എമ്പുരാനിലെ ചില പരിപാടികള്‍ ഞാന്‍ കണ്ടു, ഞെട്ടിപ്പോയി; സി.ജിയൊന്നുമല്ല എല്ലാം റിയലാണ്: ദീപക് ദേവ്

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. എമ്പുരാന്റെ ചില ഭാഗങ്ങള്‍ താന്‍ കണ്ടെന്നും ഒരു രക്ഷയും ഇല്ലെന്നുമാണ് ദീപക് ദേവ് പറയുന്നത്.

സി.ജിയിലൊന്നുമല്ല പലതും ചെയ്തിരിക്കുന്നതെന്നും പല സീനിന്റേയും സ്‌പോര്ട്ട് എഡിറ്റ് വേര്‍ഷന്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അത് ഫൈനല്‍ ആണെന്ന് പറഞ്ഞാല്‍ പോലും നമ്മള്‍ വിശ്വസിച്ചുപോകുമെന്നുമാണ് ദീപക് ദേവ് പറഞ്ഞത്. വണ്ടിപൊളിക്കുന്നതും എക്‌സ്‌പ്ലോഷനുമെല്ലാം ലൈവായി എടുത്തിരിക്കുകയാണെന്നും പലതിലും സി.ജി ഉപയോഗിച്ചിട്ടില്ലെന്നും ദീപക് ദേവ് പറഞ്ഞു.

സ്‌കൈ ഈസ് ദി ലിമിറ്റ് എന്നാണ് പൃഥ്വിയും ആന്റണി പെരുമ്പാവൂരും തന്നോട് പറഞ്ഞിരിക്കുന്നതെന്നും മ്യൂസിക് ചെയ്യാന്‍ ദുബായിലോ എവിടെ വേണമെങ്കിലും പോയി ഇരിക്കാമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ അതിനേക്കാളൊക്കെ തനിക്ക് ഇഷ്ടം തന്റെ സ്റ്റുഡിയോയാണെന്ന് പറഞ്ഞെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ദീപക് ദേവ് പറയുന്നു.

കിഷ്‌കിന്ധാകാണ്ഡത്തിന്റെ കഥ കേട്ടപ്പോള്‍ നായകന്‍ സൂര്യയാണോയെന്ന് അപര്‍ണ ചോദിച്ചത്രേ, ഞാനാണെന്ന് പറഞ്ഞപ്പോള്‍…..: ആസിഫ് അലി

‘ ചെയ്തുവെച്ച ചില സാധനങ്ങളുണ്ട്. കൂടുതലൊന്നും എനിക്ക് പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ ചിലപ്പോള്‍ ഖുറേഷിയുടെ ബ്ലാക്ക് കാറ്റ്‌സ് അടുത്ത് തന്നെയുണ്ടാകും എന്നെ പിക്ക് ചെയ്യാനായിട്ട്. അതിനെ കുറിച്ച് പറയാന്‍ അധികാരം ഇല്ല.

എങ്കിലും എന്റെ സന്തോഷം കൊണ്ട് പറയുകയാണ്. ചെയ്ത പല ഫൂട്ടേജസും സ്‌പോട്ട് എഡിറ്ററുടെ കമ്പ്യൂട്ടറില്‍ നിന്നും അയക്കുമ്പോള്‍ നമുക്ക് എക്‌സ്‌പെക്ട് ചെയ്യാന്‍ പറ്റാവുന്ന ഒരു കൈന്‍ഡ് ഓഫ് ഫിനിഷിങ് ഉണ്ട്. അത് സ്‌പോര്‍ട് എഡിറ്ററുടെ ഡയറക്ട് ഔട്ട് ആയതുകൊണ്ട് അതിന് മുകളില്‍ ആരും ഒന്നും കമന്റ് ചെയ്യില്ല.

അതിന്റെ മുകളില്‍ പോസ്റ്റ് പ്രൊഡക്ഷന്‍സ് ഒരുപാട് വരാനുണ്ട്, കളര്‍ കറക്ഷന്‍സ് വരും, പക്ഷേ ഈ സ്‌പോര്‍ട്ട് എഡിറ്റിങ്ങിന്റേതായി അയച്ചുതന്ന മെറ്റീരിയലില്‍ കളര്‍ പോലും കണ്ടപ്പോള്‍ ഞാന്‍ ആകെ ഞെട്ടിപ്പോയി.

ഈ സിനിമയില്‍ ഞാന്‍ നാല് എക്‌സ്പ്രഷന്‍ ഇടുന്നുണ്ട്, സംവിധായകന്‍ പ്രത്യേകം പറഞ്ഞിരുന്നു: നിഖില വിമല്‍

ഇത് ഫൈനല്‍ ആണെന്ന് വെച്ച് ഇതിന്റെ മുകളില്‍ മ്യൂസിക് ചെയ്ത് കൊടുത്താല്‍ പോലും ആരും വിശ്വസിക്കും. പിന്നെ എക്‌സ്‌പെന്‍സീവായ കുറേ കാര്യങ്ങള്‍ ഞാന്‍ അതില്‍ കണ്ടു.

നമ്മള്‍ സാധാരണ സി.ജിയില്‍ വണ്ടി പൊളിക്കാം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോള്‍ ഓരോ വണ്ടികളും ട്രക്കുകളുമൊക്കെ ലൈവായി തന്നെ പൊളിച്ചിരിക്കുകയാണ്. ഇതൊക്കെ ലൈവായിട്ട് തന്നെ പൊളിച്ചോ എന്ന് പൃഥ്വിയെ വിളിച്ച് ചോദിച്ചു.

മരണവീടിന് സമാനമായിരുന്നു അന്ന് കിഷ്‌കിന്ധാകാണ്ഡത്തിന്റെ സെറ്റ്; ആസിഫിക്കയുടെ മുഖത്ത് ആ വിങ്ങല്‍ കാണാമായിരുന്നു: കലാസംവിധായകന്‍

ഷോട്ട് എങ്ങാന്‍ റീ ടേക്ക് വന്നാല്‍ എന്തുചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഇല്ല, അത്രയും റീ ടേക്ക് എടുത്ത് ഉറപ്പിച്ചാല്‍ മാത്രമേ പൊളിക്കുള്ളൂ എന്ന് പറഞ്ഞു. എല്ലാം ലൈവായിട്ടാണ് എക്‌സ്‌പ്ലോഷന്‍സും കാര്യങ്ങളും എല്ലാം ഭയങ്കര രസമുണ്ട് കാണാന്‍,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Music Director Deepak Dev About L2: Empuraan

Exit mobile version