ഒരു നടനില്‍ നിന്ന് സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ യാത്ര ഒരുതരത്തില്‍ പലരേയും അമ്പരപ്പിക്കുന്നതാണ്.
ആദ്യ ചിത്രമായ ലൂസിഫര്‍ അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത് തഴക്കം വന്ന ഒരു സംവിധായകനില്‍ നിന്ന് മാത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ളതായിരുന്നു.
അഭിനയത്തില്‍ നൂറ് ശതമാനം മുഴുകിയിരിക്കുന്ന സമയത്തും തന്നിലൊരു സംവിധായകനുണ്ടെന്ന് പൃഥ്വി തിരിച്ചറിഞ്ഞിരുന്നു,
ഭാവിയില്‍ സിനിമ ഉറപ്പായും സംവിധാനം ചെയ്യുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
താന്‍ ഡിസൈന്‍ ചെയ്ത രീതിയില്‍ തന്നെയാണ് പൃഥ്വി അദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്നതും. എത്തിപ്പിടിക്കാനുള്ള ഉയരം എത്ര വലുതാണെങ്കിലും അതിനായി കഷ്ടപ്പെടുക എന്നതാണ് തന്റെ രീതിയെന്ന് പൃഥ്വി പറയുന്നു.
ഇതില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമ ഏതാണെന്നും അതിന്റെ കാരണം എന്താണെന്നും പറയുകയാണ് പൃഥ്വി
തന്നെ സംബന്ധിച്ച് തന്റെ സിനിമകളെല്ലാം ഒരേ പോലെ പ്രിയപ്പെട്ടതാണെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് അതിലൊന്ന് തനിക്ക് തിരഞ്ഞെടുക്കാന്‍ പറ്റുമെന്നും അത് ബ്രോ ഡാഡിയാണെന്നും പൃഥ്വി പറയുന്നു.
‘ലൂസിഫര്‍ എന്നെ സംബന്ധിച്ച് തീര്‍ച്ചയായും സ്‌പെഷ്യലായ ചിത്രം തന്നെയാണ്. എന്നാല്‍ ഒരു സംവിധായകനെന്ന നിലയില്‍ താന്‍ ഒരിക്കലും അറ്റംപ്റ്റ് ചെയ്യില്ലെന്ന് പ്രതീക്ഷിച്ച സിനിമയാണ് ബ്രോ ഡാഡി.
ഒരു തരത്തില്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തുവന്ന് ഞാന്‍ ചെയ്ത ഒരു സിനിമയാണ് അത്. അതുകൊണ്ട് തന്നെ ബ്രോ ഡാഡിയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
ബ്രോ ഡാഡി പോലൊരു സിനിമ ചെയ്യില്ലെന്ന് വിചാരിച്ച ആളാണ് ഞാന്‍. പക്ഷേ എനിക്ക് ആ സമയത്ത് അത് പരീക്ഷിക്കണമെന്ന് തോന്നി. അതിനുള്ള കൃത്യ സമയവും അതായിരുന്നു.
അത്തരത്തില്‍ ലൂസിഫറുമായി ഒരു താരതമ്യം വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ബ്രോ ഡാഡി തിരഞ്ഞെടുക്കും,’ പൃഥ്വി പറഞ്ഞു.
Content Highlight: Actor Prithviraj about Lucifer and Bro Daddy