ചിന്താവിഷ്ടയായ ശ്യാമളയിലേക്ക് എന്നെ കാസ്റ്റ് ചെയ്തത് മോഹന്‍ലാലാണെന്ന് ഇതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ല: സംഗീത

/

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി സംഗീത.

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയനടിയായി സംഗീത മാറുന്നത് ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ്.

സംഗീതയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായി ചിന്താവിഷ്ടയായ ശ്യാമള മാറുകയും ചെയ്തു. ഒരു സാധാരണ വീട്ടമ്മയായ ശ്യാമളയായി താരം ചിത്രത്തിലുടനീളം അതിഗംഭീര പ്രകടനം നടത്തി.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലേക്ക് സംഗീതയെ കാസ്റ്റ് ചെയ്തത് നടന്‍ മോഹന്‍ലാലായിരുന്നു. ശ്രീനിവാസനാണ് ഇക്കാര്യം മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

‘മോഹന്‍ലാലിനോട് ഞാന്‍ ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ വിശദമായി പറഞ്ഞിരുന്നു. അന്ന് ചന്ദ്രലേഖ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. നായികയായി ആരെ തീരുമാനിച്ചു എന്ന് ലാല്‍ ചോദിച്ചു.

ഒന്നും ശരിയായിട്ടില്ല എന്ന് പറഞ്ഞു. ഞാനും ആലോചിക്കാറുണ്ടെന്നും ആ കഥയില്‍ അവരുടെ കഥാപാത്രം നന്നായില്ലെങ്കില്‍ പ്രശ്‌നമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സീരിയലില്‍ കാണുന്നതുകൊണ്ട് പുതുമ തോന്നില്ലെന്നാണ് പറയുന്നത്, അപ്പോള്‍ വലിയ താരങ്ങള്‍ സ്ഥിരം പരസ്യചിത്രങ്ങളില്‍ വരുന്നതോ: സ്വാസിക

ഹോംലി ലുക്കുള്ള നടിയായിരിക്കണം. ടിപ്പിക്കല്‍ സിനിമാ നടിയുടെ മട്ടും ഭാവവും ഗ്ലാമറുമല്ല വേണ്ടത് എന്നും പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം മോഹന്‍ലാല്‍ എന്നോട് സംഗീത എന്ന നടിയെ അറിയുമോ എന്ന് ചോദിച്ചു.

തമിഴില്‍ അഭിനയിക്കുന്ന നടിയാണെന്നും മലയാളത്തില്‍ ഒന്ന രണ്ട് സിനിമകളില്‍ വന്നിട്ടുണ്ടെങ്കിലും അത്ര നോട്ടബിള്‍ ആയിട്ടില്ലെന്നും പറഞ്ഞു. അവര്‍ ഈ റോളിന് എങ്ങനെ ഉണ്ടാകുമെന്ന് ലാല്‍ ചോദിച്ചു.

അത് ആലോചിക്കാവുന്നതാണെന്ന് ഞാന്‍ പറഞ്ഞു. കാരണം ഇവര്‍ക്ക് ഭയങ്കര സിനിമാ നടി ലുക്കില്ല. എന്നാല്‍ ഈ കഥാപാത്രത്തിന് വേണ്ടുന്ന സവിശേഷതകള്‍ ഒക്കെയുള്ള ഒരാളുമാണ്.

എല്ലാം കൊണ്ടും ചേരും. ഒരു നല്ല സെലക്ഷനാണ് എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. സത്യമായും അതൊരു നല്ല സെലക്ഷനായിരുന്നു,’ എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍.

ആനന്ദ് ശ്രീബാല വെറുമൊരു ക്രൈം ത്രില്ലറല്ല; ഇങ്ങനെയൊരു സിനിമ മുന്‍പ് ചെയ്തിട്ടില്ല: അര്‍ജുന്‍ അശോകന്‍

എന്നാല്‍ അക്കാര്യം തനിക്ക് ഇതുവരെ അറിയില്ലായിരുന്നു എന്ന് പറയുകയാണ് സംഗീത. ലാല്‍ സാറാണ് കാസ്റ്റ് ചെയ്തത് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സംഗീത പറയുന്നു.

നാടോടി എന്ന സിനിമയില്‍ ഞാന്‍ ലാലേട്ടനൊപ്പം അഭിനയിച്ചിരുന്നു. പക്ഷേ എന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തില്‍ ശ്രീനി സാര്‍ അഭിനയിച്ചിട്ടുണ്ട്. പുള്ളക്കുട്ടിക്കാരന്‍ എന്ന സിനിമയായിരുന്നു അത്. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. പക്ഷേ സാറിന് എന്നെ ഓര്‍മയുണ്ടായിരുന്നില്ല,’ സംഗീത പറഞ്ഞു.

Content Highlight: Actress Sangeetha about Mohanlal and Sreenivasan

Exit mobile version