മലയാളത്തിലും തമിഴിലുമായി പുതിയ വ്യത്യസ്തമാര്‍ന്ന സിനിമകളുടെ ഭാഗമാകുകയാണ് നടി സാസ്വിക.
കഥാപാത്രത്തിന്റെ സ്‌ക്രീന്‍ ടൈം നോക്കാതെ കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കിയാണ് സ്വാസിക സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
തമിഴില്‍ ഒടുവില്‍ റിലീസ് ചെയ്ത ലബ്ബര്‍ പന്തിലെ സ്വാസികയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ആറാട്ട്, കുടുക്ക്, കുമാരി, വിവേകാനന്ദന്‍ വൈറലാണ് തുടങ്ങി നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച സ്വാസികയുടെ ശക്തമായ മറ്റൊരു കഥാപാത്രം ചതുരത്തിലേതായിരുന്നു.
മലയാള ടെലിവിഷന്‍ ഷോകളിലും സീരിയലുകളിലും സ്ഥിര സാന്നിധ്യമാണ് സ്വാസിക. സിനിമയില്‍ നല്ല വേഷങ്ങള്‍ അന്വേഷിക്കുമ്പോഴും സീരിയല്‍ നടിയെന്ന ലേബല്‍ ഒരു തടസമായി മാറാറുണ്ടെന്ന് പറയുകയാണ് സ്വാസിക.
സീരിയലില്‍ എല്ലാ ദിവസവും കാണുന്നത് കൊണ്ട് ആളുകള്‍ക്ക് പുതുമ തോന്നില്ലെന്ന പേരുപറഞ്ഞുകൊണ്ടാണ് സീരിയല്‍ ആര്‍ട്ടിസ്റ്റുകളെ സിനിമയില്‍ കാസ്റ്റ് ചെയ്യാത്തതെന്ന് സ്വാസിക പറയുന്നു.
എന്നാല്‍ ആ വിലയിരുത്തലിനോട് തനിക്ക് യോജിപ്പില്ലെന്നും സ്ഥിരം കാണുന്ന ആളുകളോട് പ്രേക്ഷകര്‍ക്ക് അടുപ്പം കൂടുതലായിരിക്കുമെന്നുമാണ് സ്വാസിക പറയുന്നത്.
സീരിയല്‍ താരങ്ങളെ എന്നും പ്രേക്ഷകര്‍ കാണുന്നത് പോലെ തന്നെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന വലിയ താരങ്ങളേയും സ്ഥിരമായി പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ എന്നും അവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലല്ലോയെന്നു സ്വാസിക ചോദിക്കുന്നു.
അങ്ങനെ ആണെങ്കില്‍ എത്രയോ ഫേമസ് ആയിട്ടുള്ള ആര്‍ടിസ്റ്റുകള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നില്ലേ.
പരസ്യവും സീരിയല്‍ പോലെ തന്നെ എല്ലാ സമയവും വന്നുകൊണ്ടിരിക്കുകയല്ലേ. പക്ഷേ ആ പരസ്യം ചെയ്യുന്ന ആളുകളെ നമ്മള്‍ സിനിമയില്‍ വരുമ്പോള്‍ കാണുന്നുണ്ടല്ലോ.
എല്ലാ ദിവസവും കാണുന്ന ആളുകളെ തിയേറ്ററില്‍ വരുമ്പോള്‍ കാണാന്‍ ഇഷ്ടമില്ല എന്നാണ് പറയുന്നത്. ഓഡിയന്‍സിന് അങ്ങനെ ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
ആനന്ദ് ശ്രീബാല വെറുമൊരു ക്രൈം ത്രില്ലറല്ല; ഇങ്ങനെയൊരു സിനിമ മുന്‍പ് ചെയ്തിട്ടില്ല: അര്‍ജുന്‍ അശോകന്‍
കാരണം ഓഡിയന്‍സിനെ സംബന്ധിച്ച് എല്ലാ ദിവസവും കാണുന്ന ആളുകളോട് ഭയങ്കര അറ്റാച്ച്‌മെന്റ് ആയിരിക്കും.
അവരെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരിക്കലും അയ്യേ എന്ന് തോന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഇന്‍ഡസ്ട്രിയില്‍ പലരും പറയുന്നത് ഇങ്ങനെയാണ്,’ സ്വാസിക പറയുന്നു.
Content Highlight: Actress Swasika about Serials and Cinema