ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് എന്ന് പറയാമോ എന്നറിയില്ല; നോ പറയാന്‍ പറ്റിയില്ല: സൈജു കുറുപ്പ്

/

സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കിലും പലരോടും നോ പറയാന്‍ ബുദ്ധിമുട്ടാറുണ്ടെന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ സൈജു കുറുപ്പ്.

തന്നെ സംബന്ധിച്ച് നോ പറയല്‍ കുറച്ച് ബുദ്ധിമുട്ടാണെന്നും ഇമോഷണലി നമ്മളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന രീതിയില്‍ സംസാരിക്കുന്ന ചിലരുണ്ടെന്നുമായിരുന്നു സൈജുവിന്റെ മറുപടി. പലപ്പോഴും അത്തരക്കാരോട് നോ പറയാന്‍ സാധിക്കാറില്ലെന്നും സൈജു പറയുന്നു.

‘ ചില സമയത്ത് പറയാറുണ്ട്. അധികവും നമ്മള്‍ കാര്യങ്ങള്‍ പറയും. ചിലര്‍ ഇമോഷണലി ഭയങ്കരമായിട്ട് ബ്ലാക്ക്‌മെയില്‍ എന്ന സാധനം യൂസ് ചെയ്യാന്‍ പാടില്ല, എങ്കില്‍ പോലും ഇമോഷണലി നമ്മളെ പെടുത്തിക്കളയും.

എന്നെ ടാര്‍ഗറ്റ് ചെയ്യുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ: ഷെയ്ന്‍ നിഗം

ചേട്ടന്‍ യെസ് പറഞ്ഞാലേ ഈ പ്രൊജക്ട് നടക്കൂ, എനിക്ക് എന്റെ കരിയറിന്റെ തുടക്കമാണെന്നൊക്കെ പറയും. അപ്പോള്‍ ഞാന്‍ വിചാരിക്കും എന്റെ കരിയറിനെ പറ്റി അവര്‍ ഒട്ടും ബോദേര്‍ഡ് അല്ലേ എന്ന്.

എനിക്ക് അത് വര്‍ക്കായില്ല അതാണ് ഞാന്‍ പറയുന്നത് എന്ന് പറയും. പിന്നെ ഞാന്‍ വേറെ എന്തെങ്കിലും റീസണ്‍സ് കണ്ടെത്തേണ്ടി വരും,’ സൈജു കുറുപ്പ് പറയുന്നു.

പോയ വര്‍ഷം അഞ്ച് പടത്തിലാണ് താന്‍ അഭിനയിച്ചതെന്നും എന്നാല്‍ ഒന്നും രണ്ടും വര്‍ഷം മുന്‍പൊക്കെ അഭിനയിച്ച സിനിമകള്‍ ഒന്നിച്ച് റിലീസിന് എത്തിയപ്പോള്‍ താന്‍ എല്ലാ പടത്തിലും ഉണ്ടെന്ന ഫീലാണ് ആള്‍ക്കാര്‍ക്കെന്നും സൈജു പറയുന്നു.

‘ആള്‍ക്കാര്‍ എല്ലാവരും എന്നെ കാണുമ്പോള്‍ പറയുന്നത് ഒരുപാട് പടം ചെയ്തല്ലോ, എല്ലാ പടത്തിലുമുണ്ടല്ലോ എന്നാണ്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്.

സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ കൊതിപ്പിക്കുന്നതാണ്, സിനിമയില്‍ വന്ന കാലം മുതല്‍ ചേര്‍ത്തുനിര്‍ത്തി: ആസിഫ്

എല്ലാ പടത്തിലും ഉള്ള ഒരു ഫീലിങ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യം ചെയ്യുന്നത് ആനന്ദ് ശ്രീബാലയാണ്. അതിന് ശേഷം ഭരതനാട്യം ചെയ്തു. അതിന് ശേഷം ഒമറിന്റെ ബാഡ് ബോയ്‌സ് ചെയ്തു. പിന്നീട് ദാവീദ് ചെയ്തു. അതിന് ശേഷം സുമതി വളവ് ചെയ്തു. അഞ്ചോ ആറോ പടങ്ങളിലേ ശരിക്കും പറഞ്ഞാല്‍ അഭിനയിച്ചിട്ടുള്ളൂ.

എന്നാല്‍ 2024 ല്‍ ഭരതനാട്യം ആദ്യം റിലീസ് ചെയ്തു. പിന്നീട് ആനന്ദ് ശ്രീബാല വന്നു. അതിന് ശേഷം പൊറാട്ട് നാടകം വന്നു. ആ സിനിമ ഒന്നര വര്‍ഷം മുന്‍പ് ഷൂട്ട് ചെയ്തത്.

പിന്നെ പല്ലൊട്ടി വന്നു. ആ സിനിമ രണ്ട് വര്‍ഷം മുന്‍പ് ഷൂട്ട് ചെയ്തതാണ്. സത്യത്തില്‍ അതിന്റെ ഒരു ഗുണം എന്താണെന്നാല്‍ എല്ലാ പടവും ശ്രദ്ധിക്കപ്പെട്ടു എന്നതാണ്,’ സൈജു കുറുപ്പ് പറയുന്നു.

Content highlight: Actor Saiju Kurup about his movies and script selection

Exit mobile version