ഷെയ്ന്‍ നിഗം തമിഴില്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് മദ്രാസ്‌കാരന്‍. വാലി മോഹന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും റിലീസ് ചെയ്തിട്ടുണ്ട്.
എന്നാല്‍ തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യത കേരളത്തില്‍ കിട്ടിയിട്ടില്ലെന്നും അതിന്റേതായ ചില പ്രശ്‌നങ്ങളുണ്ടെന്നും പറയുകയാണ് ഷെയ്ന്‍ നിഗം.
‘ സിനിമയെ കുറിച്ച് ചിലര്‍ നെഗറ്റീവ് പറയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് തന്നെ ഊഹിക്കാമല്ലോ. ഞാനത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ടാര്‍ഗറ്റ് ചെയ്യുകയല്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് നല്ല റെസ്‌പോണ്‍സ് ആണ് ലഭിക്കുന്നത്. അവിടെ 80 ശതമാനത്തിന് മുകളില്‍ സീറ്റ് ഫില്ലിങ് ഉണ്ട്.
രേഖാചിത്രവുമായി ഞാന്‍ സഹകരിക്കാനുള്ള കാരണം അതുമാത്രമാണ്: മമ്മൂട്ടി
കലൈയരസനും നിഹാരിക കൊനിദേലയുമാണ് ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ തന്നെയാണ് തന്റെ കഥാപാത്രത്തിനായി തമിഴില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്.
Content Highlight: Shane Nigam about Negative Reviews on Madraskaran