പ്രാരാബ്ധം സ്റ്റാര്‍ വിളി ഒരര്‍ത്ഥത്തില്‍ പോസിറ്റീവാണ്: സൈജു കുറുപ്പ്

സോഷ്യല്‍മീഡിയ ചാര്‍ത്തി തന്ന പ്രാരാബ്ധം സ്റ്റാര്‍ എന്ന വിളിപ്പേരിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സൈജു കുറുപ്പ്. ആ വിളി ഒരര്‍ത്ഥത്തില്‍ പോസിറ്റീവ് ആണെന്നും ആളുകള്‍ നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളെ ഓര്‍ത്തിരിക്കുന്നതുകൊണ്ടാണ് അതെന്നും സൈജു കുറുപ്പ് പറഞ്ഞു.

‘ പ്രാരാബ്ധം സ്റ്റാര്‍, കടം സ്റ്റാര്‍ ലോണ്‍ സ്റ്റാര്‍ ഇ.എം.ഐ സ്റ്റാര്‍ എന്ന പേരൊക്കെ എനിക്കുണ്ട്. എനിക്ക് തോന്നുന്നു, മറ്റാരേക്കാളും ഏറ്റവും കൂടുതല്‍ പേരുകള്‍ എനിക്കാണ് ഉള്ളതെന്ന്. പല വാക്കുകള്‍ ആണ് ഉപയോഗിക്കുന്നത്.

കണ്‍വിന്‍സിങ് സ്റ്റാര്‍, അപമാനം സ്റ്റാര്‍ എന്നൊക്കെ ഒറ്റ പേരേ ആളുകള്‍ക്കുള്ളൂ. എനിക്കാണ് ഒരുപാടുള്ളത്. എന്റെ പഴയ സിനിമകള്‍ എടുത്തിട്ടല്ല ഇത് പറയുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ സിനിമകള്‍ വെച്ചാണ്.

മാളികപ്പുറം, സാറ്റര്‍ഡൈ നൈറ്റ്, മേം ഹൂന്‍ മൂസ ഇതൊക്കെയാണ്. ഒരു തരത്തില്‍ ഇത് പോസിറ്റീവാണ്. നമ്മളെ കുറഇച്ച് ആള്‍ക്കാര്‍ ഓര്‍ക്കുന്നുണ്ടല്ലോ.

അപ്പയ്ക്ക് എത്ര വയസായെന്ന ചോദ്യത്തിന് 37 എന്ന് ഞാന്‍ പറഞ്ഞു; അവന്റെ മറുപടി കേട്ട് അമ്പരന്നുപോയി: കുഞ്ചാക്കോ ബോബന്‍

മറ്റ് ഒന്നും ഇല്ല പടം വരുമ്പോള്‍ മാത്രമേ ഓര്‍ക്കുള്ളൂ. ഇത് ട്രോള്‍ ആണെങ്കിലും ആളുകള്‍ ഓര്‍ക്കും. ഇത് നമ്മളെ വേദനിപ്പിക്കാന്‍ ചെയ്യുന്നതല്ല. ഇതൊക്കെയൊരു രസമല്ലേ അതിനൊപ്പം നമ്മള്‍ പോകുക,’ സൈജു കുറുപ്പ് പറഞ്ഞു.

തനിക്ക് സോഷ്യല്‍ മീഡിയയില്‍ ഹേറ്റേഴ്‌സ് ഇല്ലെന്ന് പറയാന്‍ പറ്റില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ചില കമന്റ് കാണുമ്പോള്‍ നമ്മളോടുള്ള ഹേറ്റ് ഊഹിക്കാമെന്നും സൈജു കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

ഇടയ്ക്ക് ഞാന്‍ ആ നടനുമായി ഉടക്കും, ഒട്ടും കോംപ്ലക്സ് ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം: ഉര്‍വശി

ഒരുപക്ഷേ നമ്മുടെ മുഖം ഇഷ്ടപ്പെടാത്തതായിരിക്കാം അഭിനയം ഇഷ്ടപ്പെടാത്തതായിരിക്കാം പേര് ഇഷ്ടപ്പെടാത്തതായിരിക്കാം. അങ്ങനെ പല കാരണങ്ങള്‍. എന്റെ സ്‌കൂളില്‍ എന്നെ കുറേ പ്രശ്‌നത്തിലാക്കിയ ഒരു ക്ലാസ്‌മേറ്റിന്റെ പേരായിരിക്കാം അത്. അങ്ങനെ ആ പേരിലുള്ള ആരെ കാണുമ്പോഴും ദേഷ്യം വരും. അങ്ങനെയൊക്കെ വരാം,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Actor Saiju Kurupp On His Nick Name

Exit mobile version