ചെയ്താല്‍ നന്നാവില്ലെന്ന് പൃഥ്വി വിശ്വസിച്ച ആ സിനിമയ്ക്ക് തന്നെ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടി: കമല്‍

മലയാളികളുടെ പ്രിയ സംവിധായകനാണ് കമല്‍. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കമല്‍ നിരവധി താരങ്ങളെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് വലിയ നടീനടന്മാരായി അവര്‍ മാറുകയും ചെയ്തിട്ടുണ്ട്.

വ്യത്യസ്തമായ ഒരുപാട് സിനിമകള്‍ ഒരുക്കിയിട്ടുള്ള കമലിന്റെ ഏറെ പ്രശംസ നേടിയ ചലച്ചിത്രമായിരുന്നു സെല്ലുലോയ്ഡ്.

മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു സെല്ലുലോയ്ഡ്.

എന്നാല്‍ പൃഥ്വിരാജിന് തുടക്കത്തില്‍ ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലാതിരുന്ന ചിത്രമാണ് ഇതെന്ന് കമല്‍ പറയുന്ന. ജെ.സി ഡാനിയേലിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആ വേഷം താന്‍ ചെയ്താല്‍ നന്നാവില്ലെന്നും പൃഥ്വി പറഞ്ഞിരുന്നെന്നും കമല്‍ പറയുന്നു.

മിന്നല്‍ മുരളി 2 ഒരേ സമയം നെറ്റ്ഫ്‌ളിക്‌സിലും തിയേറ്ററിലും: ടൊവിനോ

സിനിമയുടെ കഥ പറഞ്ഞപ്പോള്‍ മാത്രമാണ് ജെ.സി. ഡാനിയലിന്റെ ജീവിതത്തില്‍ ഇത്രത്തോളം സംഭവങ്ങള്‍ ഉണ്ടെന്ന് പൃഥ്വി മനസിലാക്കിയതെന്നും കമല്‍ പറഞ്ഞു.

‘ഒരു ദിവസം ഞാന്‍ പൃഥ്വിരാജിനെ ഫോണില്‍ വിളിച്ചിട്ട്, ഞാന്‍ ജെ.സി. ഡാനിയലിന്റെ ഒരു ബയോപിക് ചെയ്യാന്‍ പോവുന്നു, നിങ്ങളാണ് അതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞു.

അത് കേട്ടപാടെ പൃഥ്വിരാജ് അയ്യോ അദ്ദേഹത്തെ കുറിച്ച് എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് നന്നായി അറിയില്ല. ഞാന്‍ ചെയ്താല്‍ ശരിയാവില്ലെന്ന് പറഞ്ഞു.

ഞാന്‍ സ്‌ക്രിപ്റ്റ് ആയിട്ട് അങ്ങോട്ട് വരാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇത്രത്തോളം സംഭവങ്ങളൊക്കെ ഉണ്ടായിരുന്നോയെന്ന് പൃഥ്വി ചോദിച്ചു. തനിക്ക് ഇത് ചെയ്ത് ഫലിപ്പിക്കാനാവുമോയെന്നായിരുന്നു പൃഥ്വിയുടെ സംശയം.

തെലുങ്കിലും തമിഴിലും പോയി കൂട്ടുകാരന്റെ റോള്‍ ചെയ്യേണ്ടതില്ലല്ലോ; നല്ല സിനിമകള്‍ ഇവിടെ ചെയ്തൂടെ; ഓഫറുകളെ കുറിച്ച് നസ്‌ലെന്‍

നിങ്ങള്‍ ചെയ്താലേ ശരിയാവൂ എന്ന് ഞാന്‍ പറഞ്ഞു. കാരണം ഇങ്ങനെയൊരു സിനിമയെടുക്കുമ്പോള്‍ അദ്ദേഹത്തിന് പത്തിരുപത്തെട്ട് വയസ്സേയുള്ളൂ. അന്ന് പൃഥ്വിരാജിനും അതേപ്രായമാണ്. രാജുവിനെ പോലൊരു ചെറുപ്പക്കാരന്‍ തന്നെ വേണമായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കാന്‍,’കമല്‍ പറയുന്നു.

ആ സമയത്ത് തന്നെ പൃഥ്വിരാജ് നല്ല പ്രതിഫലം വാങ്ങുന്ന നടനാണെന്നും എന്നാല്‍ തനിക്ക് അത്ര നല്‍കാന്‍ കഴിയില്ലെന്ന് പൃഥ്വിവിനോട് പറഞ്ഞെന്നും കമല്‍ പറയുന്നു.

ഞാന്‍ ഈ സിനിമയുടെ നിര്‍മാതാവാണ്. എനിക്ക് വേറേ നിര്‍മാതാവില്ല. അതുകൊണ്ട് ഞാന്‍ തരുന്ന പണം വാങ്ങിക്കണം, അതിന് തയ്യാറാണോ എന്ന് ചോദിച്ചു. രാജു കുറെ നേരം ചിരിച്ചിട്ട് എന്നോട് ചോദിച്ചു, സാര്‍ മൊത്തത്തില്‍ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന്,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal About Prithviraj and Celluloid Movie

 

 

Exit mobile version