വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിലെ ധ്യാനിന്റേയം പ്രണവിന്റേയും പ്രായമായ വേഷത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും എത്തിയിരുന്നെങ്കില്‍ എങ്ങനെയാകുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.
താനും പ്രണവും ചെയ്തത്ര ഇംപാക്ട് എന്തായാലും അവര്‍ ചെയ്തിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് സെല്‍ഫ് ട്രോളായി ധ്യാന്‍ പറഞ്ഞത്. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
‘ അച്ഛനും ലാലേട്ടനും ചെയ്യാന്‍ ഇരുന്ന വേഷമായിരുന്നു അത്. ലാല്‍ സാര്‍ അടുത്തിടെ അത് പറയുകയും ചെയ്തു. അച്ഛന്‍ കഥ കേട്ടു, ലാലങ്കിള്‍ കഥ കേട്ടു. ലാല്‍ സാര്‍ ഡേറ്റും കൊടുത്തു. അച്ഛനും ആ സമയം ഫ്രീയായിരുന്നു. പെട്ടെന്ന് അച്ഛന് ഒരു വയ്യായ്ക വന്നു. ഒരു മാസം മുന്‍പാണ് ഏട്ടന്‍ പറയുന്നത് അവര്‍ ചെയ്യില്ല പ്രായമായ ഗെറ്റപ്പും നിങ്ങള്‍ തന്നെ ചെയ്യണമെന്ന്.
അതിന് മുന്‍പത്തത് തന്നെ എങ്ങനെ ചെയ്യുമെന്ന് ആലോചിച്ചോണ്ടിരിക്കുകയാണ് ഞാനും പ്രണവും. ഇവരുടെ കുട്ടിക്കാലം ചെയ്യുന്നത് തന്നെ ടാസ്‌കാണ്. അപ്പോഴാണ് 65-70 വയസുള്ള റോളൊക്കെ ഒരു തയ്യാറെടുപ്പും ഇല്ലാതെ ചെയ്യുന്നത്. അപ്പുവാണെങ്കില്‍ രണ്ട് വര്‍ഷം മുന്‍പ് അഭിനയിച്ചതാണ്.
എന്നാല്‍ ലുക്ക് ടെസ്റ്റിന് ശേഷം ചേട്ടന്‍ എന്റെ അടുത്ത് വന്നിട്ട് കാണാന്‍ അച്ഛനെപ്പോലെ ഉണ്ടെന്ന് പറഞ്ഞു. ച്ഛേ അച്ഛനെപ്പോലെയോ എന്നായി ഞാന്‍. ആ വിഷമത്തിലായിരുന്നു ഞാന്‍. (ചിരി). പിന്നെ ഒരു സീന്‍ എടുത്തു കഴിഞ്ഞ ശേഷമാണ് ഇത് കണ്‍വിന്‍സിങ് ആണെന്ന് മനസിലായത്.
ട്രെയിലര്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം എനിക്ക് തെറിവിളിയൊന്നും കണ്ടില്ല. മലയാളി ഓഡിയന്‍സിനെ ചെയിഞ്ച് ഓവര്‍ വരുത്തി കണ്‍വിന്‍സ് ചെയ്യിക്കാനൊക്കെ കുറച്ച് ബുദ്ധിമുട്ടാണ്. എന്തോ ദൈവഭാഗ്യം കൊണ്ട് ലുക്ക് വൈസ് ഞാന്‍ സേഫ് ആയി. പിന്നെ ലാലങ്കിലും അച്ഛനും ഈ വേഷം ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ചെയ്തത്ര ഇംപാക്ട് എന്തായാലും ഉണ്ടാകുമായിരുന്നില്ല (ചിരി),’ ധ്യാന്‍ പറഞ്ഞു.
Content Highlight: Actor Vineeth Sreenivasan about Varshangalkkushesham and Mohanlal sreenivasan combo