ശ്രീനിവാസന്റെ തിരക്കഥകളെ കുറിച്ച് സംസാരിക്കുകയാണ് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍.
ശ്രീനിവാസന്റെ മിക്ക തിരക്കഥകളുടേയും ബേസ് ഒന്ന് തന്നെയാണെന്ന് ധ്യാന്‍ പറയുന്നു.
എന്നാല്‍ ആ സാമ്യത പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ സാധിക്കാത്തതാണ് ഒരു എഴുത്തുകാരന്റെ ബ്രില്യന്‍സ് എന്നും ധ്യാന്‍ പറയുന്നു.
മിഥുനവും സന്മനസുള്ളവര്‍ക്ക് സമാധാനവും വെള്ളാനകളുടെ നാടുമൊക്കെ നോക്കിയാല്‍ എല്ലാത്തിലും സ്ട്രിഗിളിങ് ആയിട്ടുള്ള നായകനെ കാണാമെന്നും മിഥുനവും വെള്ളാനകളുടെ നാടും ഒരര്‍ത്ഥത്തില്‍ ഒരേ കഥയാണെന്നും ധ്യാന്‍ പറയുന്നു.
‘അച്ഛന്റെ സിനിമകള്‍ എടുക്കുകയാണെങ്കില്‍ മിഥുനവും സന്മനസുള്ളവര്‍ക്ക് സമാധാനവും വെള്ളാനകളുടെ നാടും തന്നെ നോക്കാം. എല്ലാത്തിലും സ്ട്രിഗിളിങ് ആയിട്ടുള്ള നായകനെ കാണാം.
മിഥുനവും വെള്ളാനകളുടെ നാടും നോക്കിയാല്‍ രണ്ടും ഒരു കഥയാണ്.
വെള്ളാനകളുടെ നാടിന്റെ ബേസ് എന്ന് പറയുന്നത് കുടുംബം അതിനുള്ളിലെ വിള്ളല്‍, പ്രശ്‌നം ഒരു പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ ഇതൊക്കെയാണ്.
മിഥുനത്തിലേക്ക് വരുമ്പോള്‍ അത് ബിസ്‌ക്കറ്റ് ഫാക്ടറിയായി. കുടുംബത്തിനുള്ളിലെ സ്വരച്ചേര്‍ച്ച, പ്രശ്‌നം, തറവാട്. ഇത് രണ്ടും ഒന്നാണ്.
എന്താണ് വ്യത്യാസം. രണ്ടിലുമുള്ള നടന്മാര്‍ പോലും ഒന്നാണ്. രണ്ടിനും ഒരു അടിത്തറ അങ്ങ് ഇടും. അത് കുടുംബമാണ്.
രണ്ടിലും സോഷ്യല്‍ ഇഷ്യൂസ് ഇടും. പാലം പൊളിഞ്ഞുപോകുന്നു, ചില പൊളിറ്റിക്കല്‍ ഇഷ്യൂസ് അങ്ങനെ.
ഇത് വെച്ച് പുള്ളി എത്ര സിനിമകള്‍ ചെയ്തു. ഒറ്റ കഥയല്ലേ. ഞാന്‍ പ്രകാശന്‍ വരെ എത്തി നില്‍ക്കുമ്പോഴും സ്ട്രഗിളിങ് തന്നെ.
പക്ഷേ ഇതിന്റെയൊക്കെ പ്രിമൈസും സെറ്റിങ്ങും ആ യൂണിവേഴ്‌സും മാറുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസമാണ്. പ്ലാറ്റ് ഫോം മാറ്റി മാറ്റി അടിക്കുക എന്നതാണ്.
തമിഴില്‍ നോക്കിയാലും കൈതിയില്‍ ലോകേഷ് ചെയ്യുന്നത് എന്താണ്. ലോകേഷ് ആദ്യം ഒരു ഇമോഷണല്‍ പ്ലാറ്റ്‌ഫോം എടുത്തിടും.
മകളെ കാണാന്‍ ജയിലില്‍ നിന്നും വരുന്ന അച്ഛന്‍. അതിന് ഇടയില്‍ നടക്കുന്ന അടി. ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന നായകന്‍ എന്നത് തന്നെ ഒരു ഫോര്‍മുല ആണ്.
കബാലിയിലും ജയിലില്‍ നിന്ന് വരുന്ന നായകനാണ് രജനീകാന്ത്. അവന് ഇതില്‍ കൂടുതല്‍ ബില്‍ഡ് അപ്പ് കൊടുക്കാനില്ല.
അവന്‍ കുറ്റവാളിയാണ്. പക്ഷേ അവന്‍ ജയിലില്‍ നിന്നിറങ്ങി കോമഡിയൊക്കെ പറഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് മോളെ കാണാന്‍ പോകുകയാണ്.
പക്ഷേ കോമഡിയൊക്കെ പിന്നെ അങ്ങ് മാറും.പിന്നെ അടി തുടങ്ങിയിട്ട്. നമ്മള്‍ പിന്നെ എന്തെങ്കിലും ശ്രദ്ധിച്ചോ. നമ്മള്‍ ആ ക്യാരക്ടറിന്റെ എന്തെങ്കിലും പിന്നെ ചോദിക്കുമോ. എന്താ കാരണം. ജയിലില്‍ നിന്ന് വരികയല്ലേ. പിന്നെ പൂരത്തിനുള്ള അടിയല്ലേ.
വിക്രമിലും അതെ. ലോകേഷ് ഒരു പ്ലാറ്റ് ഫോം ഇടുന്നത് സ്‌ട്രോങ് ഇമോഷണല്‍ സാധനമാണ്.
പക്കാ റിവഞ്ച്. മകന്‍ മരിച്ച ശേഷം അച്ഛന്‍ റിവഞ്ച് എടുക്കുന്നു. കമല്‍ഹാസന്‍ സാറിന്റെ റൈറ്റ് പോയിന്റില്‍ മാത്രമേ യൂസ് ചെയ്തിട്ടുള്ളൂ. അതാണ് മാസ്.
അതിനിടയില്‍ ഫഹദും ചെമ്പന്‍ ചേട്ടനും വിജയ് സേതുപതിയുമാണ് ഉടനീളം ഉള്ളത്. കമല്‍ഹാസന്‍ സാര്‍ വരുന്ന ആ ഏരിയ ആണ് അപ്പീല്‍ആകുന്നത്.
ഈ ജങ്ഷനില്‍ കൊണ്ട് വന്ന് പഞ്ച് ചെയ്ത് നിര്‍ത്തും. ഇങ്ങനത്തെ ബ്രില്യന്റ് ആയിട്ടുള്ള റൈറ്റേഴ്‌സ് ഇന്ന് വളരെ കുറവാണ്. അതുകൊണ്ടാണ് നമ്മളൊക്കെ ചില സിനിമകള്‍ ചെയ്യേണ്ടി വരുന്നത് (ചിരി),’ ധ്യാന്‍ പറയുന്നു.
Content Highlight: Dhyan Sreenivasan about Sreenivasn script and Formula