വലിയൊരു ഇടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. ചിത്രത്തെ കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ധ്യാനും അജു വര്‍ഗീസും രമേഷ് പിഷാരടിയുമെല്ലാം.
ആപ്പ് കൈസേ ഹോ ഒരു കുഞ്ഞു സിനിമയാണെന്ന് ധ്യാന്‍ പറഞ്ഞപ്പോള്‍ എമ്പുരാനെ കുറിച്ച് രാജുവേട്ടന്‍ പറയുന്നതും അതാണെന്നായിരുന്നു നടന്‍ അജു വര്‍ഗീസിന്റെ മറുപടി.
എന്നാല്‍ ഇതങ്ങനെ അല്ലെന്നും ശരിക്കും തങ്ങളുടേത് കുഞ്ഞുപടമാണെന്നുമായിരുന്നു ഇതോടെ ധ്യാന്‍ പറഞ്ഞത്.
ജഗതിചേട്ടനൊക്കെ ചെയ്തതുവെച്ചു നോക്കുമ്പോള്‍ ഞാനൊന്നും ഒന്നും ചെയ്തിട്ടില്ല: ജഗദീഷ്
‘ഈ സിനിമ ഒരു മഹാ സംഭവമാണെന്നൊന്നും ആരും വിചാരിക്കുന്നത്. ഇതൊരു കുഞ്ഞു സിനിമയാണ്. ഈ പറച്ചില്‍ ഇപ്പോഴത്തെ ഒരു ട്രെന്‍ഡാണല്ലോ. എന്നാല്‍ അങ്ങനെയല്ല. ശരിക്കും ഇതൊരു കുഞ്ഞു സിനിമയാണ്.
വളരെ ബേസ്ആയിട്ടുള്ള ഒരു ഐഡിയയില്‍ നിന്നുണ്ടാക്കിയ ഒറ്റ ദിവസത്തെ കഥ’ എന്ന് ധ്യാന്‍ പറഞ്ഞപ്പോള്‍ രാജുവേട്ടനും അങ്ങനെയാണ് പറയുന്നത് എന്നായിരുന്നു അജുവിന്റെ മറുപടി.
ഞങ്ങള്‍ സത്യമായി പറയുകയാണ് ഇതൊരു ചെറിയ സിനിമയാണ്. അച്ഛനോട് ഞാന്‍ ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇത് ഭയങ്കര ഇന്ററസ്റ്റിങ് ആയിട്ട് തോന്നി.
ഇതൊരു സിനിമയാക്കാനുള്ള സാധനം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രസമുണ്ട് ഞാന്‍ വരാം ഒരു ദിവസത്തെ പരിപാടിയല്ലേ എന്ന് ചോദിച്ചു.
അച്ഛന് ഡയാലിസിസൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. അച്ഛന് മരുന്നൊക്കെയുണ്ട്. ഒരു ദിവസം രാത്രി വന്നു. പിന്നെ ഒരു ദിവസം ഡേയും ഷൂട്ട് ഉണ്ടായിരുന്നു,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Ramesh Pisharody about Prithviraj and Dhyan