അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണം; മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ: വിശാല്‍

ചെന്നൈ: അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് നടന്‍ വിശാല്‍. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാന്‍ പിന്നീട് അവര്‍ മടിക്കുമെന്നും നടന്‍ വിശാല്‍ പറഞ്ഞു.

അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും വിശാല്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വിശാല്‍ പറഞ്ഞു.

‘ അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണം. അതില്‍ മടി വിചാരിക്കരുത്. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാന്‍ പിന്നീട് അവര്‍ മുതിരില്ല.

അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുത്. ശക്തമായി തന്നെ അവര്‍ക്കെതിരെ പ്രതികരിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇരുവരും മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ ആണല്ലോ,’ വിശാല്‍ പറഞ്ഞു.

അക്കൗണ്ടിലേക്ക് പൈസ വന്നപ്പോള്‍ അഞ്ച് ലക്ഷം കൂടുതല്‍; മോളുടെ കല്യാണത്തിനുള്ള പൃഥ്വിരാജിന്റെ ഗിഫ്റ്റാണെന്ന് കരുതി: ബൈജു

പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണെന്നും തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കുമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്. തീര്‍ച്ചയായും റിപ്പോര്‍ട്ടിന്‍മേല്‍ നടപടികളുണ്ടാകണം. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും. താരസംഘടനയുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപീകരിക്കും. അവിടെ സിനിമാ പ്രവര്‍ത്തകര്‍ അവര്‍ എന്തെങ്കിലും രീതിയിലുള്ള ദുരനുഭവങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, നേരിട്ടിട്ടുണ്ടെങ്കില്‍ തുറന്നുപറയണം,’ വിശാല്‍ പറഞ്ഞു.

ഗോട്ട് ഇറങ്ങുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും എല്ലാവരെയും ഞെട്ടിക്കും: വെങ്കട് പ്രഭു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്‌ഫോടനാത്മക വെളിപ്പെടുത്തലുകളുടേയും രാജികളുടേയുമൊക്കെ പശ്ചാത്തലത്തിലാണ് വിശാലിന്റെ പ്രതികരണം. തമിഴിലെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് വിശാല്‍.

Exit mobile version