ഇനിയെങ്കിലും ഞാനത് തുറന്ന് പറയണം; വെളിപ്പെടുത്തലുമായി ജഗദീഷ്

മലയാള സിനിമയുമായും അമ്മ സംഘടനയുമായും ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകളുമായി നടന്‍ ജഗദീഷ്. താന്‍ പറയാന്‍ പോകുന്ന കാര്യം സംഘടനാ നിയമത്തിനും അച്ചടക്കത്തിനും ഒക്കെ എതിരായേക്കാമെന്നും എങ്കിലും ഇനിയെങ്കിലും അതു തുറന്നു പറയണമെന്നും ജഗദീഷ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തിലകനുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അമ്മ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തിലായിരുന്നു ജഗദീഷിന്റെ പ്രതികരണം.

‘ഞാന്‍ ഭാരവാഹി ആയിരിക്കുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ വന്നിട്ടുണ്ട്. ഇനി പറയുന്നതു സംഘടനാ നിയമത്തിനും അച്ചടക്കത്തിനും ഒക്കെ എതിരായേക്കാം. എങ്കിലും ഇനിയെങ്കിലും അതു തുറന്നു പറയണം.

തിലകന്‍ ചേട്ടനെ സംഘടനയില്‍ നിന്നു പുറത്താക്കിയതിനോടു വ്യക്തിപരമായി യോജിപ്പില്ലാത്ത ഒരാളായിരുന്നു ഞാന്‍. പുറത്താക്കുന്നതല്ല പരിഹാരം എന്ന് ഞാന്‍ ശക്തമായി വാദിച്ചു.

സിനിമയിലെ പല ഹീറോകളും രാത്രി എന്നെ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’; തുറന്നുപറഞ്ഞ് നടി മല്ലിക ഷെരാവത്ത്

അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനമെടുത്ത അന്നത്തെ കമ്മിറ്റി മീറ്റിങ്ങിന്റെ മിനിറ്റ്‌സില്‍ എന്റെ വിയോജിപ്പു രേഖപ്പെടുത്തണം എന്നും ഞാന്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ വിയോജിപ്പ് പറയരുതെന്നും എന്നാല്‍ മിനിറ്റ്‌സില്‍ അതുണ്ടാകുമെന്നുമായിരുന്നു എനിക്കു കിട്ടിയ ഉറപ്പ്. എന്നാല്‍ രേഖകളില്‍ എന്റെ വിയോജിപ്പു ചേര്‍ത്തില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയുടെ യോഗത്തില്‍ ഇക്കാര്യം സംസാരിച്ചപ്പോള്‍ ജഗദീഷ് അങ്ങനെ പറഞ്ഞിട്ടില്ലെന്നായി. സത്യത്തില്‍ ഞാന്‍ പറഞ്ഞതാണ്. ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും എന്റെ മനഃസാക്ഷിക്ക് അതറിയാം.

പിന്നീട് ഷമ്മി തിലകനെ പുറത്താക്കുന്ന കാര്യം വന്നപ്പോഴും ഞാന്‍ എതിര്‍ത്തു സംസാരിച്ചു. സംഘടനാവിരുദ്ധമായാലോ എന്നു ഭയന്നാണു നിശബ്ദമായിരുന്നതെന്ന് മീറ്റിങ്ങിനു ശേഷം പലരും പറഞ്ഞു.

ആ സമയത്ത് എനിക്ക് വല്ലാത്ത ഭയം തോന്നി, ഒരാശങ്ക: ബിജുമേനോന്‍

അംഗങ്ങളെ പാഠം പഠിപ്പിക്കാനുള്ള ഒന്നല്ല സംഘടന എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ജനറല്‍ ബോഡി മീറ്റിങ്ങിനു വന്നില്ലെങ്കില്‍ വടിയെടുത്തു രണ്ട് അടികൊടുക്കും എന്നൊക്കെ പറയുന്ന ചിന്താഗതിയോടു താല്‍പര്യമില്ല.

ഇതെന്റെ വിശ്വാസമാണ്. അച്ചടക്കമില്ലെങ്കില്‍ സംഘടന എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നു ചോദിക്കുന്നവരുണ്ട്. എന്റെ വിശ്വാസമാണോ അവരുടെ വിശ്വാസമാണോ ശരി എന്ന് കാലം തീരുമാനിക്കട്ടെ.

21 വര്‍ഷത്തോളം ഞാന്‍ അമ്മയില്‍ ട്രഷററായിരുന്നു ചില കാരണങ്ങള്‍ കൊണ്ടു മാറിനിന്നു. എന്റെ അസാന്നിധ്യംകൊണ്ട് അമ്മയ്ക്ക് ഒരു ചുക്കും സംഭവിച്ചില്ല.

ഷൂട്ടിങ് കഴിഞ്ഞെങ്കിലും അതൊഴിവാക്കാന്‍ എനിക്ക് തോന്നിയില്ല, റീനു ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നാറുണ്ട്: മമിത ബൈജു

പുതിയ ആളുകള്‍ സംഘടനയെ മനോഹരമായി മുന്നോട്ടു കൊണ്ടുപോയി. അതിനാല്‍ എനിക്കു ശേഷം പ്രളയം എന്ന ചിന്തയേ ഇല്ല. പുതിയ ആള്‍ക്കാര്‍ വരട്ടെ, അവരുടെ ചിന്തകള്‍ക്കു വേഗം കൂടുതലാണ്. മാറ്റങ്ങളുണ്ടാകട്ടെ,’ ജഗദീഷ് പറഞ്ഞു.

Content Highlight: Actor Jagadish reveals some issue in malayalm cinema

Exit mobile version