അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്; സ്വന്തം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക: ഐശ്വര്യലക്ഷ്മി

/

അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും അങ്ങനെയൊരു സമയത്ത് സ്വന്തം അഭിപ്രായം രൂപപ്പെടുത്തുകയും അതില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും നടി ഐശ്വര്യലക്ഷ്മി.

അഭിനേത്രിയെന്ന നിലയില്‍ നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന ചോദ്യത്തിനായിരുന്നു ഐശ്വര്യയുടെ മറുപടി.

‘ സ്ത്രീയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും ഒരുപാട് അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്.

സോഷ്യല്‍മീഡിയയുടെ വരവോടെ ഇത്തരം കാര്യങ്ങള്‍ക്ക് പരിധിയില്ലാതായി. ഇങ്ങനെയൊരു സമയത്ത് സ്വന്തം അഭിപ്രായം രൂപപ്പെടുത്തുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക എന്നതാണ് സന്തോഷം.

അങ്ങനെ സംഭവിച്ചാല്‍ അവിടെ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും: ദിലീഷ് പോത്തന്‍

അതില്‍ തെറ്റുപറ്റിയാലും ആരേയും പഴിക്കേണ്ടി വരില്ല. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സ്വയം കേള്‍ക്കുകയാണ് പ്രധാനമായും ചെയ്യേണ്ടതെന്ന് എനിക്ക് തോന്നുന്നു,’ ഐശ്വര്യ പറഞ്ഞു.

മീ ടൈം എങ്ങനെയാണ് ആസ്വദിക്കുക എന്ന ചോദ്യത്തിന് യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ് താനെന്നും അതുപോലെ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്തു സന്തോഷം കണ്ടെത്താറുണ്ടെന്നുമായിരുന്നു ഐശ്വര്യയുടെ മറുപടി.

പ്രേക്ഷകര്‍ ആ സിനിമ സ്വീകരിച്ച രീതി കണ്ടപ്പോള്‍ അറിവില്ലായ്മയെന്നത് എന്റെ മാത്രം കാര്യമായിരുന്നെന്ന് മനസ്സിലായി: അജു വര്‍ഗീസ്

ഈയിടെ ഒരു വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി കുറച്ച് മെഡിറ്റേഷന്‍ ടെക്‌നിക്കുകള്‍ പഠിച്ചു. അച്ചടക്കം കൈവരിക്കാനും സന്തോഷം കണ്ടെത്താനും മെഡിറ്റേഷന്‍ സഹായിച്ചു.

കൂടുതല്‍ അച്ചടക്കവും പ്രശ്‌നമാണെന്ന് അറിയാം. അതുകൊണ്ട് അച്ചടക്കത്തിന്റെ മതിലുകള്‍ ഇടയ്ക്ക് തകര്‍ക്കും. ഒരുപാട് സിനിമ കാണും. അതുപോലെ സുഹൃത്തുക്കളെ കേട്ടിരിക്കാനും ഇഷ്ടമാണ്,’ ഐശ്വര്യ പറയുന്നു.

വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം ഹലോ മമ്മിയാണ് ഐശ്വര്യയുടെ മലയാളത്തില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

Content Highlight: Actress Aiswarya Lekshmi about his Movie life

 

Exit mobile version