ഇനി പുള്ളിക്ക് നമ്മളോട് ഇഷ്ടം ഉള്ളതുകൊണ്ടാണോ എന്ന് തോന്നി; ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാന്‍ പറ്റിയില്ല: അനാര്‍ക്കലി മരയ്ക്കാര്‍

ചെറിയ പ്രായത്തില്‍ താന്‍ നേരിടേണ്ടി വന്ന സെക്ഷ്വല്‍ അബ്യൂസിനെ കുറിച്ച് തുറന്നു പറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. ആ പ്രായത്തില്‍ ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് തിരിച്ചറിയാനായില്ലെന്നും നമുക്ക് വേണ്ടപ്പെട്ട ആളാകുമ്പോള്‍ എന്താണ് സംഭവിക്കുന്നതുപോലും അന്ന് തിരിച്ചറിയാനായില്ലെന്നുമാണ് അയാം വിത്ത് ധന്യ വര്‍മ പരിപാടിയില്‍ പങ്കെടുക്കവേ അനാര്‍ക്കലി പറഞ്ഞത്.

അന്നത്തെ സംഭവത്തെ കുറിച്ച് തുറന്നുപറയാന്‍ ഒരു പ്ലാറ്റ്‌ഫോം കിട്ടിയത് വൈകിയിട്ടാണ്. എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടല്ല. ഞാന്‍ അതിനെ ഒരു പ്രായം കഴിഞ്ഞപ്പോള്‍ ഇ്ഗനോര്‍ ചെയ്തു തുടങ്ങിയിരുന്നു.

അന്ന് ഞാന്‍ ഇത് ഉമ്മയോടൊന്നും പറഞ്ഞിരുന്നില്ല. അടുത്തുനില്‍ക്കുന്ന ഒരാളായിരുന്നു. ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു. വിശ്വസിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. അബ്യൂസ് എന്ന് പറയുന്നത് അങ്ങനെയാണെന്ന് തോന്നുന്നു. ആ പ്രായത്തില്‍ നമുക്ക് ഭയങ്കര അടുത്തു നില്‍ക്കുന്ന ആളുടെ അടുത്തു നിന്ന് വരുമ്പോള്‍ ഇത് സംഭവിക്കുന്നുണ്ടെന്ന് നമുക്ക് ആക്‌സെപ്ട് ചെയ്യാന്‍ പറ്റാത്ത പ്രശ്‌നം വരും.

ഇത് നമ്മളോടുള്ള ഇഷ്ടം കൊണ്ടാണോ എന്ന് മനസിലാവില്ല. ബാഡ് ടച്ചും ഗുഡ് ടച്ചും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്തതിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയമാണല്ലോ.

ഇതൊന്നും ആരോടും പറയാനുള്ള മാനസികാവസ്ഥയുണ്ടായിരുന്നില്ല., ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പിന്നെ ഞാന്‍ തന്നെ അതില്‍ നിന്ന് ഓവര്‍കം ചെയ്യാന്‍ ശ്രമിച്ചു തുടങ്ങി. പിന്നെ ഇതിനെ പറ്റി ആലോചിക്കാതിരിക്കുക എന്ന ഉദ്ദേശത്തിലായി. അതിനി ജീവിതത്തിലേക്ക് വരണ്ട എന്ന് തീരുമാനിച്ചു.

ഒന്ന് രണ്ട് വര്‍ഷത്തേക്ക് എന്നെ കാര്യമായി അത് ബാധിച്ചിരുന്നു. ഇനി അതിലേക്ക് ഒരു ചിന്ത പോകണ്ട എന്ന് ആലോചിച്ചു. പ്ലസ് വണ്‍ വരെയൊക്കെ ബാധിച്ചിരുന്നു. ഡിഗ്രി ഒക്കെ ആയപ്പോഴേക്കും ഞാന്‍ അത് വിട്ടു. ഇതിനി എന്നെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തി. പിന്നെ അതില്‍ നിന്ന് മാറി, അതിനെ പറ്റി ചിന്തിക്കണ്ട എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ജോഷ് ടോക്ക് വരുന്നത്. പെട്ടെന്ന് അതിനെ പറ്റി പറയണം എന്ന് തോന്നി.

അണ്‍ എക്‌സ്പറ്റഡ് ആയിട്ടാണ് സംഭവിക്കുന്നത്. പെട്ടെന്ന് സംസാരിച്ച് വന്നപ്പോള്‍സ ആ ഒരു വിഷയം കയറി വന്നപ്പോള്‍ ഓപ്പണ്‍ അപ്പ് ആയതാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഓപ്പണ്‍ അപ്പ് ചെയ്യില്ലായിരുന്നു.

എന്നെ അത് അലട്ടുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് അത്രയും നാള്‍ അത് പറയാതിരുന്നത്. ഇതിന് ശേഷമാണ് ഉമ്മ പോലും അറിയുന്നത്. ആ സമയത്ത് ഞാന്‍ വിചാരിക്കുന്നത് ഉമ്മായോട് പറഞ്ഞാല്‍ ടെന്‍ഷനാകും എനിക്ക് ടെന്‍ഷനാകും. ആകെ ബുദ്ധിമുട്ടാകും എന്നൊക്കൊയാണ്. ആ ഒരു പ്രായത്തില്‍ അങ്ങനെയാണല്ലോ ചിന്തിക്കുക.

ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഉമ്മയോട് പറഞ്ഞിരുന്നെങ്കില്‍ പെട്ടെന്ന് ഓവര്‍ കം ചെയ്യാന്‍ പറ്റിയേനെ എന്ന് തോന്നുന്നു. അന്ന് ചിന്തിക്കുമ്പോള്‍ അങ്ങനെയല്ല. പ്രശ്‌നമാക്കുന്നത് എന്തിനാണ് ഞാന്‍ തന്നെ ഡീല്‍ ചെയ്യാമെന്നാണ് കരുതിയത്.

പിന്നെ ഇതൊന്നും തുറന്നുപറയുക എന്നത് അത്ര എളുപ്പമല്ല. ഞാന്‍ തന്നെ തുറന്നുപറയാനുള്ള ധൈര്യം സംഭരിച്ചത് കുറേ നാള്‍ എടുത്തിട്ടാണഅ. റിയലൈസേഷന്‍ വരാന്‍ കുറച്ച് സമയമെടുക്കും. നമ്മള്‍ എന്താണ് എന്ന് തന്നെ നമ്മള്‍ മനസിലാക്കുന്നത് കുറേ സമയമെടുത്താണ്. ഒരാള്‍ നമ്മളോട് എന്താണ് ചെയ്തത് എന്ന് മനസിലാക്കാന്‍, പ്രോസസ് ചെയ്യാന്‍ നല്ല സമയം വേണം. ഒരാള്‍ക്ക് അത് എപ്പോള്‍ വേണമെങ്കിലും തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്,’ അനാര്‍ക്കലി പറഞ്ഞു.

 

Exit mobile version