കരിയറില്‍ ചില സിനിമകള്‍ വേണ്ടെന്ന് വെച്ചതില്‍ എപ്പോഴെങ്കിലും വിഷമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി അനശ്വര രാജന്‍.
ഒരൊറ്റ സിനിമയേ അത്തരത്തില്‍ തനിക്ക് വേണ്ടെന്ന് വെച്ചതില്‍ വിഷമം തോന്നിയിട്ടുള്ളൂ എന്നാണ് താരം പറയുന്നത്. ആ സിനിമയുടെ കഥ തന്നിലേക്ക് വന്നപ്പോള്‍ ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
എന്നാല്‍ സിനിമയുടെ പേര് താന്‍ പറയില്ലെന്നും അത് ശരിയല്ലെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ എന്നു സ്വന്തം പുണ്യാളനെ കുറിച്ച് സംസാരിക്കുകയായിരുന്നു അനശ്വര.
ഒരു തമിഴ് ചിത്രത്തെ കുറിച്ചായിരുന്നു അനശ്വര സംസാരിച്ചത്. ആ സിനിമയുടെ കഥ കേട്ടപ്പോള്‍ തനിക്ക് അത് അത്രയും വലിയ ഹിറ്റാകുമെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു.
ഇനിയെങ്ങാന്‍ ഞാന്‍ തമിഴില്‍ ഒരു സിനിമ ചെയ്യാന്‍ പോകുമ്പോള്‍ അന്ന് ഈ വിഡിയോ ഹിറ്റാകും. ആ റോള്‍ ചെയ്യാതിരുന്നത് നന്നായി എന്ന് അവിടെയുള്ളവരെ കൊണ്ട് പറയിപ്പിക്കണ്ട (ചിരി).
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; അഹങ്കാരം കൊണ്ട് ഞാന്‍ ഒഴിവാക്കിയ സിനിമ: വിന്‍സി അലോഷ്യസ്
രണ്ട് വര്‍ഷം മുന്‍പ് ഇറങ്ങിയ ഒരു പടമായിരുന്നു. സ്‌ക്രിപ്റ്റ് കേട്ടു. പക്ഷേ അത്രത്തോളം ഹിറ്റാകുമെന്ന് തോന്നിയില്ല. പക്ഷേ പടം ഭയങ്കര ഹിറ്റായി.
ആ സിനിമ കണ്ടപ്പോള്‍ ആ കഥാപാത്രത്തേയും എനിക്ക് വലിയ ഇഷ്ടമായി. ഭയങ്കര റിഗ്രറ്റ് ഒന്നും തോന്നിയില്ല. എങ്കിലും ചെറിയൊരു വിഷമം. വേറൊരു ഇന്‍ഡസ്ട്രി കൂടിയാണല്ലോ,’ അനശ്വര പറയുന്നു.
Content Highlight: Actress Anaswara Rajan about a Tamil Movie she Missed