അത്ര സേഫല്ലെന്ന് തോന്നി, ഒഡീഷന് പോകേണ്ടെന്ന് തീരുമാനിച്ചു: അനശ്വര രാജന്‍

/

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് അനശ്വര രാജന്‍.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ശരണ്യ, നേര്, ഗുരുവായൂരമ്പല നടയില്‍ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില്‍ അനശ്വര ഭാഗമായി.

സിനിമ എന്നത് അത്ര സേഫായ സ്ഥലമല്ലെന്നായിരുന്നു തോന്നിയതെന്നും ഉദാഹരണം സുജാതയുടെ ഒഡീഷന്
വിളിച്ചപ്പോള്‍ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും അനശ്വര പറയുന്നു.

‘എല്ലാരും നിര്‍ബന്ധിച്ചിട്ടാണ് ഒഡീഷന് അയക്കുന്നത്. എന്നാല്‍ ഒഡീഷന് ചെല്ലാനായി അവര്‍ വിളിച്ചപ്പോള്‍ ഫാമിലി മൊത്തം പാനിക്കായി. ഒഡീഷനോ, സിനിമയോ എന്ന തോന്നലായിരുന്നു.

ടിപ്പിക്കല്‍ നാട്ടിന്‍പുറത്തുകാരാണ്‌ ഞങ്ങളെല്ലാം. സിനിമയെ പറ്റി ഭയങ്കരമായ ഒരു ചിന്ത ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സേഫല്ല എന്നൊരു മെന്റാലിറ്റി എല്ലാരേയും പോലെ തന്നെ എനിക്കും എന്റെ പാരന്റ്‌സിനും ഉണ്ടായി.

പഴകിത്തേഞ്ഞ കഥയും വായില്‍ക്കൊള്ളാത്ത ഡയലോഗും, ആളുകള്‍ കണ്ടിരിക്കില്ലെന്ന് ജോഷിയോട് പറഞ്ഞിരുന്നു: ബാബു നമ്പൂതിരി

അങ്ങനെ ഒഡീഷന് പോകേണ്ടെന്ന് തീരുമാനിച്ചു. കൊച്ചിയിലാണ്. പോകണമെങ്കില്‍ അച്ഛനും അമ്മയും ലീവ് എടുക്കണം. അതിനെന്താ പോകുന്നതിന് നിങ്ങള്‍ പോയിട്ട് വാ എന്ന് ചേച്ചി പറഞ്ഞു.

അവള്‍ക്ക് ഇതൊക്കെ ഇഷ്ടമല്ലേ, പോയി നോക്കൂ എന്ന് പറഞ്ഞു. ചേച്ചിയുടെ വാക്കിന്റെ പുറത്ത് ഞങ്ങള്‍ വന്നു. ഇവിടെ റിലേറ്റീവിന്റെ വീട്ടില്‍ പോയി നിന്നു.

എന്റെ ആദ്യത്തെ ഒഡീഷനാണ്. ഒരു പിടിയുമില്ല. ഞാന്‍ കയറുമ്പോള്‍ അവിടെ കുറച്ച് കുട്ടികള്‍ ഉണ്ട്. രണ്ടുഭാഗം മുടി മടഞ്ഞിടാന്‍ പറഞു. എനിക്ക് ഭയങ്കര ക്യൂരിയോസിറ്റിയായിരുന്നു.

മാരിറ്റല്‍ റേപ്പ് ചെയ്തയാളെ വിശുദ്ധനാക്കി, അവസാനം ഒരു കര്‍ഷകശ്രീ അവാര്‍ഡും കൊടുത്തു; കെട്ട്യോളാണെന്റെ മാലാഖക്കെതിരെ മാളവിക ബിന്നി

അഞ്ച് കുട്ടികളെ വെച്ചിട്ട് കഥ പറഞ്ഞു തന്നു. ചെയ്യേണ്ടത് എന്താണെന്ന് മാര്‍ട്ടിന്‍ സാറാണ് പറഞ്ഞത്. എനിക്ക് ഒന്നും പിടികിട്ടുന്നില്ല. പുള്ളി കഥ പറയുമ്പോള്‍ ഞാന്‍ മുടിമടഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ ശ്രദ്ധിക്കെന്ന് പറഞ്ഞു.

അങ്ങനെ ഓഡീഷന്‍ ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് സെലക്ടായെന്ന് വിളിച്ചു പറഞ്ഞു. അത് കേട്ടപ്പോല്‍ ഞാന്‍ സൂപ്പര്‍ എക്‌സൈറ്റഡ് ഒന്നും ആയില്ല.

സെലക്ട് ആയി എന്ന് പറയുമ്പോള്‍ ഓക്കെ എന്ന മട്ടായിരുന്നു. ഇപ്പോള്‍ തിരിഞ്ഞു നോക്കുന്ന സമയത്ത് അത് നല്ലൊരു ജേര്‍ണിയായിരുന്നു. ഫസ്റ്റ് ഡേ ഷൂട്ട് തുടങ്ങുന്നതും ഡബ്ബ് ചെയ്തതും പടം തീരുന്നതും റിലീസ് ആകുന്ന സമയത്തും എല്ലാം സന്തോഷമായിരുന്നു,’ അനശ്വര പറഞ്ഞു.

Content Highlight: Actress Anaswara Rajan About Her First Audition

Exit mobile version