മാരിറ്റല്‍ റേപ്പ് ചെയ്തയാളെ വിശുദ്ധനാക്കി, അവസാനം ഒരു കര്‍ഷകശ്രീ അവാര്‍ഡും കൊടുത്തു; കെട്ട്യോളാണെന്റെ മാലാഖക്കെതിരെ മാളവിക ബിന്നി

/

ആസിഫ് അലിയെ നായകനാക്കി നിസാം ബഷീര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. മാരിറ്റല്‍ റേപ്പ് എന്ന, ഗൗരവമേറിയ ഒരു വിഷയമായിരുന്നു ചിത്രത്തിന്റെ കഥാതന്തു.

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ, കര്‍ഷകനായ കുട്ടപ്പായി എന്ന സ്ലീവാച്ചന്‍, റിന്‍സി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും റിന്‍സി മാരിറ്റല്‍ റേപ്പിന് ഇരയാകുന്നതും തുടര്‍ സംഭവങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനെതിരായ തന്റെ വിമര്‍ശനം രേഖപ്പെടുത്തുകയാണ് ചരിത്ര അധ്യാപികയായ ഡോ. മാളവിക ബിന്നി.

നിങ്ങള്‍ എന്തിനാ ഞാനാണ് ടീം ലീഡറെന്ന് പറഞ്ഞതെന്ന് ടൊവി; നിനക്ക് ഈഗോ അടിക്കാതിരിക്കാനെന്ന് ഞാന്‍

കെട്ട്യോളാണെന്റെ മാലാഖ ക്രൂരമായ ഒരു സിനിമയാണെന്നായിരുന്നു മാളവിക ബിന്നി പറഞ്ഞത്. ചിത്രം മാരിറ്റല്‍ റേപ്പ് ചെയ്തയാളെ വിശുദ്ധനാക്കി കാണിച്ചെന്നും അവസാനം കര്‍ഷക ശ്രീ പുരസ്‌കാരം കൂടി കൊടുത്ത് നല്ലവനാക്കിയെന്നും മാളവിക ബിന്നി പറയുന്നു.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘കെട്ട്യോളാണെന്റെ മാലാഖ എന്ന ക്രൂരമായ സിനിമയിറങ്ങിയ നാടാണ് കേരളം. മാരിറ്റല്‍ റേപ്പ് ചെയ്ത ഒരാളെ സിനിമയുടെ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ ഒരു വിശുദ്ധനെ പോലെ കാണിച്ച് അവസാനം ഒരു കര്‍ഷകശ്രീ അവാര്‍ഡുവരെ കൊടുക്കുന്നു.

എനിക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ….; ലാല്‍ ജോസ്

എന്നിട്ട് ആ റേപ്പ് ചെയ്യപ്പെട്ട സ്ത്രീ പോയിട്ട് അഭിനന്ദനം അറിയിക്കുന്നു. അയാള്‍ പാവമാണ്, അയാള്‍ മദ്യപിച്ചിട്ടാണ്, അയാള്‍ കളിയാക്കപ്പെട്ടതുകൊണ്ടാണ് അയാള്‍ റേപ്പ് ചെയ്തത് എന്നൊക്കെ ഉള്ള ലോജിക്കുള്ള സിനിമയിറങ്ങിയ നാടാണ് കേരളം എന്ന് ആലോചിക്കേണ്ടതുണ്ട്. അതിറങ്ങിയിട്ട് ഒരുപാട് നാളുപോലും ആയിട്ടില്ല.

ആ ഫിലിം മേക്കറിന് റേപ്പ് സീന്‍ കാണിക്കാതിരിക്കാനുള്ള വിവരമെങ്കിലും ഉണ്ടായി. ഒരു പക്ഷെ നായകനെ ന്യായീകരിക്കാനായിരിക്കും അത് കാണിക്കാതിരുന്നിട്ടുണ്ടാകുക,’ മാളവിക ബിന്നി പറയുന്നു.

Content Highlight: Malavika Binny against Kettyolanente Malakha Movie

Exit mobile version