മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പ്രജ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബാബു നമ്പൂതിരി.
രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ വലിയ പ്രതീക്ഷയോടെ തിയേറ്റിലെത്തിയ ചിത്രം പരാജയമായിരുന്നു.
നെടുനീളന്‍ ഡയലോഗുകളാണ് സിനിമയുടെ പരാജയത്തിന് പ്രധാന കാരണമായതെന്ന് ബാബു നമ്പൂതിരി പറയുന്നു.
പത്തും ഇരുപതും പേജാണ് ഒരു സീനെന്നും ഒരു ചെറുകഥ വായിക്കുന്ന സമയമാണ് ഒരു സീന്‍ വായിക്കാനെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഴകിത്തേഞ്ഞ ഒന്നായിരുന്നു പ്രജയുടെ തീം. നായകന് ഒരുപാട് ഇഷ്ടമുള്ള ഒരാളെ വില്ലന്‍ കൊല്ലുന്നു. അതിന് നായകന്‍ പ്രതികാരം ചെയ്യുന്നു.
സിനിമയുണ്ടായ കാലം മുതല്‍ കണ്ടുവരുന്ന കഥയാണ് ഇത്. അതിന്റെ കൂടെ വായില്‍ കൊള്ളാത്ത ഡയലോഗ് കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ ആ സിനിമ കണ്ടുകൊണ്ടിരിക്കാന്‍ ചാന്‍സില്ലെന്ന് ജോഷിയോട് പറഞ്ഞിരുന്നു.
സിനിമ റിലീസായ ശേഷവും പലരും ഈ പ്രശ്നം എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു,’ ബാബു നമ്പൂതിരി പറയുന്നു.
സിനിമയെ പിന്നോട്ടുവലിച്ച പ്രധാന കാര്യങ്ങളിലൊന്ന് അതിലെ ഡയലോഗുകളാണെന്നും അദ്ദേഹം പറഞ്ഞും. പത്തും ഇരുപതും പേജ് ഡയലോഗായിരുന്നു ആ സിനിമയുടേത്.
നിങ്ങള്‍ എന്തിനാ ഞാനാണ് ടീം ലീഡറെന്ന് പറഞ്ഞതെന്ന് ടൊവി; നിനക്ക് ഈഗോ അടിക്കാതിരിക്കാനെന്ന് ഞാന്‍
ഒരോ സീനും ഒരു ചെറുകഥ വായിക്കുന്ന സമയമെടുത്താണ് വായിച്ചുതീര്‍ത്തത്. ഷൂട്ടിന്റെ തലേദിവസമാണ് രണ്‍ജി പല ഡയലോഗുകളും എഴുതിയത്.
ലാലൊക്കെ അസാധ്യ ആര്‍ട്ടിസ്റ്റായതുകൊണ്ട് മാത്രമാണ് അത്രയും ഡയലോഗ് സിമ്പിളായി പഠിച്ച് പ്രസന്റ് ചെയ്യാന്‍ പറ്റിയത്,’ ബാബു നമ്പൂതിരി പറഞ്ഞു.
Content Highlight: Babu Namboothiri About Praja Movie and Mohanlal