മാര്‍ക്കോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് ദുര്‍വ ഠാക്കര്‍. സിനിമയില്‍ ഏറെ ചര്‍ച്ചയായ ഡെലിവറി സീനിനെ കുറിച്ചും ചിത്രീകരണ സമയത്തെ ടെന്‍ഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദുര്‍വ.
103 ഡിഗ്രി പനിയുള്ള സമയത്താണ് താന്‍ ആ സീനില്‍ അഭിനയിച്ചതെന്നും ഒരു ഡോക്ടറുടെ സഹായത്തോടെയാണ് റിയല്‍ ഡെലിവറിയെ കുറിച്ചൊക്കെ മനസിലാക്കിയതെന്നും ദുര്‍വ പറയുന്നു.
‘ആദ്യ പടത്തില്‍ തന്നെ ഡെലിവറി സീന്‍ ആണ് ചെയ്യേണ്ടി വന്നത്. അതും നല്ല വയലന്‍സ് ഉള്ള സീന്‍.
ശരിക്കും വലിയ ചാലഞ്ച് ആയിരുന്നു അത്. ഈ സീന്‍ എടുക്കുന്ന സമയത്ത് ഒരു ഡോക്ടര്‍ സെറ്റിലുണ്ടായിരുന്നു. അതു നല്ല രീതിയില്‍ സഹായിച്ചു. എങ്ങനൊണ് ഒരു റിയല്‍ ഡെലിവറി എന്നൊക്കെ അദ്ദേഹം വിശദമായി പറഞ്ഞു തന്നു.
ഒരു പക്കാ നായികാ പ്രോഡക്റ്റ് ആണ് അനശ്വര, മലയാള സിനിമയുടെ ഭാവി വാഗ്ദാനം: മനോജ് കെ. ജയന്‍
അതുകൊണ്ടാണ് അത്രയും റിയല്‍ ആയിത്തന്നെ ചെയ്യാന്‍ കഴിഞ്ഞത്. ആകെ ചോരയില്‍ കുളിച്ചൊരു ബെഡിലാണ് കിടക്കുന്നത്. ആ മുറിയുടെ ഫീല്‍ തന്നെ ആകെ ഡാര്‍ക്ക് ആയിരുന്നു.
അതിന്റെ കൂടെ എനിക്ക് ഡങ്കിപ്പനിയും! 103 ഡിഗ്രി പനിച്ചിരിക്കുമ്പോഴായിരുന്നു ഷൂട്ട്. കാരവാനില്‍ ഞാന്‍ വയ്യാതെ കിടക്കുകയായിരുന്നു. ഷോട്ട് റെഡി ആകുന്നതിനു മുന്‍പെ സംവിധായകന്‍ കാരാവാനിലേക്കു വന്ന് എന്നെ കണ്ടു.
എന്റെ കോലം കണ്ടിട്ട്, അദ്ദേഹം പറഞ്ഞു, ‘ഇതു കറക്ടാ… മുഖത്തിന് ആ ക്ഷീണം ഒറിജിനല്‍ ആയി തന്നെയുണ്ട്,’ എന്ന്. അങ്ങനെയാണ് ആ സീന്‍ എടുക്കുന്നത്. ആ സമയത്ത് നിര്‍മാതാവിന്റെ ഭാര്യയും സെറ്റിലുണ്ടായിരുന്നു.
ബോഗെയ്ന്‍വില്ലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് അതാണ്: ശ്രിന്ദ
അവര്‍ ഗര്‍ഭിണി ആയിരുന്നു. ഈ സീന്‍ എടുക്കുന്നത് കാണാന്‍ വയ്യാതെ അവര്‍ മാറി ഇരുന്നു.
ആ സീന്‍ സിനിമയില്‍ കണ്ടിട്ട് എന്റെ മമ്മി വലിയ കരച്ചിലായിരുന്നു. പപ്പ പിന്നെയും പിടിച്ചു നിന്നു. ഇത് ശരിക്കും അനുഭവിച്ച ഫീലായിരുന്നു മമ്മിക്ക്.
സെറ്റില്‍ ഞാന്‍ ഇവരെ ആരെയും കൊണ്ടു പോയിരുന്നില്ല. എനിക്കും പെര്‍ഫോം ചെയ്യാന്‍ അതാണ് സൗകര്യം. നോര്‍മല്‍ ഷൂട്ട് ആണെങ്കില്‍ പിന്നെയും ഓകെയാണ്. പക്ഷേ, മാര്‍ക്കോ പോലൊരു വയലന്റ് ഫിലിം മേക്കിങ് കാണുന്നത് കുറച്ചു ബുദ്ധിമുട്ടാവുമല്ലോ,’ ദുര്‍വ പറഞ്ഞു.
Content Highlight: Actress Durva Thaker about Marco Movie and Delivery Scene