എം.ടി വാസുദേവന്‍നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രമാണ് സദയം. മലയാളത്തിലെ ക്ലാസിക് സിനിമകളുടെ കൂട്ടത്തില്‍ പറയാവുന്ന സിനിമയിലെ മോഹന്‍ലാലിന്റെ പ്രകടനം ഇന്നും പ്രേക്ഷക മനസുകളിലുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ സത്യനാഥന്‍ എന്ന കഥാപാത്രം കുട്ടികളെ കൊല്ലുന്ന രംഗമൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഈ രംഗത്തില്‍ കുട്ടികളില്‍ ഒരാളായി അഭിനയിച്ചത് തെന്നിന്ത്യന്‍ നടിയായ കാവേരിയായിരുന്നു. മറ്റൊരു കുട്ടിയായി അഭിനയിച്ചത് ബാലതാരമായ ചൈതന്യയായിരുന്നു.
ഒരേയൊരു വിജയ് ! കിങ് ഖാനും പ്രഭാസിനും അല്‍പം മാറിയിരിക്കാം! ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് ദളപതി
ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ചൈതന്യയ്ക്ക് ഇന്നും സദയവും മോഹന്‍ലാലിന്റെ ആ പ്രകടനവുമെല്ലാം ഓര്‍മയിലുണ്ട്.
അന്നത്തെ ആ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് മലയാളമനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചൈതന്യ.
‘സദയം’ പിന്നീട് കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ലാലേട്ടന്‍ എന്നെ കൊല്ലുന്ന ഒരു സീനുണ്ട്. ഇപ്പോഴും അത് പറയുമ്പോള്‍ കുളിരു കോരും.
ആ സീനില്‍ ഞാന്‍ കാവേരിയെ തേടി ചെല്ലുമ്പോള്‍ കാവേരി അവിടെ കിടക്കുകയാണ്. ലാലേട്ടന്‍ എന്നെ അകത്തേയ്ക്കു വിളിക്കുന്നു. അത്രയും നാള്‍ ഞാന്‍ കണ്ടിട്ടുള്ള ലാലേട്ടനെ അല്ല ഞാന്‍ ആ സീനില്‍ അഭിനയിക്കുമ്പോള്‍ കണ്ടത്.
പക്ഷേ ഈ സീനില്‍ ആ സെറ്റു മുഴുവന്‍ ആ ഫീലിലായി പോയി. അതൊന്നും ഒരുകാലത്തും എനിക്ക് മറക്കാന്‍ പറ്റില്ല,’ ചൈതന്യ പറയുന്നു.
ഏറ്റവും പ്രിയപ്പെട്ട സിനിമ ‘സദയം’ ആണെങ്കിലും താന്‍ ചെയ്തതില്‍ കൂടുതല്‍ ക്യാരക്ടര്‍ സ്‌പേസ് ഉണ്ടായിരുന്ന ചിത്രം ഓര്‍മയില്‍ എന്നും ആണെന്നും ചൈതന്യ പറയുന്നു.
എന്റെ എല്ലാ വസ്ത്രങ്ങളും തെരഞ്ഞെടുക്കുന്നത് അമ്മ, തെറിവിളി കേള്‍ക്കുന്നത് ഞാനും: ഹണി റോസ്
‘എന്റെ കസിന്‍ സിസ്റ്ററായിരുന്നു നടി മോനിഷ. ഞാന്‍ മോനിഷയെപ്പോല നടി ആകും എന്ന് അന്നൊക്കെ എല്ലാവരും പറയുമായിരുന്നു. എനിക്ക് മോനിഷ ചേച്ചിയെ വലിയ ഇഷ്ടവുമായിരുന്നു.
ചേച്ചിയുടെ കൂടെ ‘തലസ്ഥാനം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. പക്ഷേ എന്റെ മനസ് നിറയെ ഒരു ഡോക്ടര്‍ ആകണം എന്ന ചിന്തയായിരുന്നു.
അങ്ങനെയാണ് പതിയെ അഭിനയം വിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠിച്ചതും യുകെയിലേക്ക് പോയതും,’ ചൈതന്യ പറയുന്നു.
Content Highlight: Actress Chaithanya about Mohanlal