മമ്മൂക്കയെ നായകനാക്കി എഴുതിയത് ഒരു ഗംഭീര കഥയായിരുന്നു, എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം പോയി: സുനീഷ് വാരനാട്

സംവിധായകന്‍ സിദ്ദിഖുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പൊറാട്ടു നാടകം സിനിമയുടെ രചയിതാവുമായ സുനീഷ് വാരനാട്.

സിദ്ദിഖ് തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്നെന്നും പൊറാട്ട് നാടകം എന്ന കഥ ചലച്ചിത്രമാക്കുന്നതില്‍ സജീവമായി ഒപ്പമുണ്ടായിരുന്നത് സിദ്ദിഖ് ആയിരുന്നെന്നും സുനീഷ് പറയുന്നു.

ഒപ്പം സിദ്ദിഖിന്റെ അവസാന സമയങ്ങളെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനീഷ് സംസാരിക്കുന്നുണ്ട്. സിദ്ദിഖിന്റെ ശിഷ്യനായ നൗഷാദ് സാഫ്രോണ്‍ ആണ് പൊറാട്ട് നാടകത്തിന്റെ സംവിധായകന്‍.

‘പൊറാട്ട് നാടകത്തിന്റെ ആദ്യത്തെ ഒരാഴ്ച ഷൂട്ടിങ്ങിന് സിദ്ദിഖ് സര്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഷൂട്ട് നടക്കുമ്പോള്‍ തന്നെ അദ്ദഹത്തിന് ശ്വാസംമുട്ടും ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

ലാലേട്ടന്‍ എന്നെ അകത്തേയ്ക്കു വിളിച്ചു, അത്രയും നാള്‍ ഞാന്‍ കണ്ടിട്ടുള്ള അദ്ദേഹത്തെ ആയിരുന്നില്ല ആ സീനില്‍ കണ്ടത്: സദയത്തെ കുറിച്ച് ചൈതന്യ

കോവിഡ് വന്നതിന്റെ ഭാഗമായി ചില സൈഡ് ഇഫക്ടുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഷൂട്ട് നടക്കുന്നിടത്ത് വലിയ പൊടിക്കാറ്റാണ്. ഞങ്ങള്‍ക്കൊക്കെ നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു. അദ്ദേഹം ഒരാഴ്ച കഴിഞ്ഞു മടങ്ങി.

ഷൂട്ടിങ് പൂര്‍ത്തിയായി ഡബ്ബിങ് ഒരു റൗണ്ട് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് വയ്യാതെ ആയി. പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റായി. അത് ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്ക് ആയിരുന്നു.

ഒരേയൊരു വിജയ് ! കിങ് ഖാനും പ്രഭാസിനും അല്‍പം മാറിയിരിക്കാം! ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് ദളപതി

എന്നെ ഒരുദിവസം വിളിച്ചിട്ട് ‘സുനീഷേ, ഇതുവരെ നന്നായിട്ടുണ്ട്, ഇനി മ്യൂസിക് ഒക്കെ വരുമ്പോ കൂടുതല്‍ നന്നാകും, എല്ലാം നന്നായി നടക്കട്ടെ ഞാന്‍ വരാന്‍ വൈകും’ എന്ന് പറഞ്ഞു. പിന്നീട് ഒരിക്കലും അദ്ദേഹം വന്നില്ല.

നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു. ഭക്ഷണം സമയത്ത് കഴിക്കില്ല, ഷുഗര്‍ ഉണ്ടായിരുന്നു, അങ്ങനെ പല ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ വേര്‍പാട് ഞങ്ങളെയൊക്കെ വല്ലാതെ ബാധിച്ചു. ഞങ്ങള്‍ക്ക് ഒരു ശക്തിയാണ് ഇല്ലാതായത്. എനിക്ക് അദ്ദേഹം ഒരു ചേട്ടനെപോലെ ആയിരുന്നു.

ടോക്‌സിക് വെറുതെ കമ്മിറ്റ് ചെയ്തതല്ല, ഗീതു മോഹന്‍ദാസ് എന്ന സംവിധായികയുടെ മറ്റൊരു ലെവല്‍ ടോക്‌സിക്കില്‍ കാണാം: യഷ്

മമ്മൂക്കയെ വച്ച് ഒരു പടം ചെയ്യാന്‍ തിരക്കഥ എഴുതിക്കൊണ്ടു ഇരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്ത പടം അതായിരുന്നു. നല്ല രസമുള്ള കഥയായിരുന്നു അത്. എല്ലാം പാതിയില്‍ ഉപേക്ഷിച്ച് അദ്ദേഹം യാത്ര പറഞ്ഞു,’ സുനീഷ് പറയുന്നു

Content Highlight: Suneesh Varanad about Siddique

Exit mobile version