തിരക്കഥ വായിക്കാതെ താന്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഗോളമെന്ന് നടി ചിന്നു ചാന്ദ്‌നി. സംവിധായകന്‍ സംജാദ് കഥ പറഞ്ഞു കേട്ടപ്പോള്‍ തന്നെ ഓക്കെ പറയുകയായിരുന്നെന്നും ചിന്നു പറയുന്നു.
‘ തിരക്കഥ വായിക്കാതെയാണ് ഗോളം ചെയ്യാമെന്നേറ്റത്. കഥ കേട്ടപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് തിരക്കഥ മുഴുവനായി വായിച്ചത്.
ഒരു പരീക്ഷണാര്‍ത്ഥം ചെയ്ത സിനിമയാണ് ഗോളം. അതുപോലെ തന്നെ സൂരജ് ടോമിന്റെ വിശേഷവും എന്നെ തേടിയെത്തിയ സിനിമയാണ്. മെയിന്‍ ലീഡായി അതിലെ വേഷം കിട്ടി.
സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനായിരുന്നു സിനിമയുടെ തിരക്കഥാകൃത്തും നായകനും. വിവാഹശേഷം ദമ്പതികള്‍ നേരിടുന്ന വിശേഷമായില്ലേ എന്ന ആ ചോദ്യം തന്നെയാണ് സിനിമയുടെ തീം. തീര്‍ച്ചയായും വിശേഷം എനിക്ക് പ്രിയപ്പെട്ട സിനിമയാണ്.,’ ചിന്നു ചാന്ദ്‌നി പറയുന്നു.
പല സിനിമകളിലും പരിചയ സമ്പന്നരായ സഹതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നിമിഷ നേരം കൊണ്ട് അവര്‍ കഥാപാത്രങ്ങളായി മാറുന്നതൊക്കെ കണ്ടിരുന്നുപോകും. അവര്‍ക്കൊപ്പം നമ്മളും ചുറുചുറുക്കോടെ ചാടിച്ചാടി നില്‍ക്കണം.
ഒരു ആക്ഷന്‍ സിനിമ പരീക്ഷിക്കണമെന്നുണ്ട്. കരാട്ടെ, കളരിപ്പയറ്റ്, ബോക്‌സിങ് ഇതൊക്കെ ഞാന്‍ പഠിച്ചിട്ടുണ്ട്. ഇനി റിലീസാവാനുള്ളത് ഒരു കോമഡി പടമാണ്. താനാരാ. ഒരു മറാത്തി വെബ് സീരീസ് ഷൂട്ടിങ് തുടങ്ങാനിരിക്കുകയാണ്, ചിന്നു പറയുന്നു.
ആ സംഭവത്തോടെ എന്റെ എടുത്തുചാട്ടവും ദേഷ്യവും എല്ലാം മാറി; എന്റെ റോള്‍ മോഡല്‍ അദ്ദേഹം: ആസിഫ് അലി
ഒരു നടിയെന്ന നിലയില്‍ ആളുകള്‍ തന്നെ അറിഞ്ഞു തുടങ്ങിയത് തമാശ എന്ന സിനിമയിലൂടെയാണെന്നും ഇന്‍ഡസ്ട്രിയില്‍ സ്ഥാനം തന്ന സിനിമയാണ് അതെന്നും ചിന്നു പറയുന്നു. കാതല്‍ എന്ന സിനിമ അതിന് കൂടുതല്‍ വെളിച്ചം പകരുകയായിരുന്നു.
സിനിമയിലെ ലീഡ് അല്ലെങ്കില്‍പോലും കാതല്‍ എനിക്ക് ശക്തമായ ഒരു സ്‌പേസ് തന്ന സിനിമയാണ്. അത് എന്റെ കരിയറിനും ഏറെ ഗുണം ചെയ്തു, ചിന്നു പറഞ്ഞു.
Content Highlight: Actress Chinnu Chandni about Golam Movie