അമല്‍നീരദ് ചിത്രം ബോഗെയ്ന്‍വില്ലയില്‍ രമ എന്ന കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിക്കാന്‍ നടി ശ്രിന്ദയ്ക്ക് സാധിച്ചിരുന്നു. റീത്തുവിന്റെ സഹായിയായ രമയായി മികച്ച പ്രകടനം തന്നെ ശ്രിന്ദ കാഴ്ചവെച്ചു.
ബോഗെയ്ന്‍വില്ലയിലെ തന്റെ പ്രിയപ്പെട്ട ഒരു ഷോട്ടിനെ കുറിച്ച് പറയുകയാണ് താരം. ആ ഷോട്ട് എടുക്കാന്‍ സമയമായപ്പോള്‍ നീ ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നല്ലേ എന്ന് അമല്‍നീരദ് ചോദിച്ചെന്നും ശ്രിന്ദ പറയുന്നു.
‘ബോഗെയ്ന്‍വില്ലയിലെ ഒരു സീനില്‍ ഞാന്‍ തിരിഞ്ഞു നോക്കുന്ന ഒരു ഷോട്ടുണ്ട്. ഈ സിനിമയിലെ എന്റെ പ്രിയപ്പെട്ട ഷോട്ടുകളില്‍ ഒന്നാണ് അത്.
അത് എടുക്കാന്‍ നേരത്ത് അമലേട്ടന്‍ എന്നോട് ചോദിച്ചിരുന്നു. താന്‍ ഇത് വെയ്റ്റ് ചെയ്ത് ഇരിക്കുവായിരുന്നല്ലേ എന്ന്. കാരണം സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഇത് അമലേട്ടന്‍ എങ്ങനെ എടുക്കും എന്ന ക്യൂരിയോസിറ്റി ഉടനീളം ഉണ്ടായിരുന്നു.
ബോഗെയ്ന്‍വില്ലയില്‍ ആദ്യം ഷൂട്ട് ചെയ്തത് ആ സീനായിരുന്നു: സകല കിളിയും പോയി: ജ്യോതിര്‍മയി
എന്റെ സീന്‍ മാത്രമല്ല ഒരുപാട് അങ്ങനെയുള്ള പോയിന്റ്‌സ് ഉണ്ട്. അമലേട്ടന്റെ ഫിലിം മേക്കിങ് അടുത്ത് കാണാനുള്ള അവസരമാണ്. അതിന്റെ ക്യൂരിയോസിറ്റി ഉണ്ടായിരുന്നുയ
എനിക്കും വീണയ്ക്കും ഷൂട്ടില്ലെങ്കിലും ഞങ്ങള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് ജ്യോതി ചേച്ചിയുടെ കൂടെ വണ്ടിയില്‍ ഉണ്ടാകും.
ഒരു സമയം എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ സംശയമായിരുന്നു നമ്മള്‍ ഏത് ഡിപാര്‍ട്‌മെന്‍രിലാണ് വര്‍ക്ക് ചെയ്യുന്നത് എന്ന്. എ.ഡീസ് ആണോ, ഇനിയിപ്പോ നമ്മള്‍ കോസ്റ്റിയൂം ഡിപാര്‍ട്‌മെന്റ് ആണോ എന്നൊക്കെ (ചിരി).
ഭയങ്കരമായി എന്‍ജോയ് ചെയ്ത ഒരു പ്രോസസായിരുന്നു. എല്ലായിടത്തും നമുക്ക് സ്‌പേസുണ്ടായിരുന്നു. അത് അമലേട്ടന്‍ തന്നിരുന്നു. അത് വലിയൊരു കാര്യമാണ്.. അത് മാക്‌സിമം ഞങ്ങള്‍ യൂസ് ചെയ്തിട്ടുമുണ്ട്.
ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് എന്ന് പറയാമോ എന്നറിയില്ല; നോ പറയാന്‍ പറ്റിയില്ല: സൈജു കുറുപ്പ്
ഞങ്ങളെ കണ്ടില്ലെങ്കില്‍ ചേട്ടന്‍ ചോദിക്കും രണ്ട് പേര് ഇന്ന് വന്നില്ലേ എന്ന്. ഒരു സമയം നമ്മള്‍ ഫാമിലി പോലെയാണല്ലോ. അവര്‍ എല്ലാവരുമായിട്ട് വലിയൊരു സമയം സ്‌പെന്‍ഡ് ചെയ്യുകയാണല്ലോ.
അവിടെ ഞങ്ങള്‍ ശ്രിന്ദയോ വീണയോ ജ്യോതിര്‍മയിയോ ഒന്നുമല്ല. വേറൊരു കഥയില്‍ വേറെ ആളായിട്ടാണ് ജീവിക്കുന്നത്. നമ്മള്‍ അവിടെ കഥാപാത്രങ്ങളാണ്. ഇതെല്ലാം സിനിമയില്‍ പോസിറ്റീവായി റിഫ്‌ളക്ട് ചെയ്യും,’ ശ്രിന്ദ പറയുന്നു.
Content Highlight: Actress Srinda about Bouganvillea Movie