ഞാന്‍ പരാതി കൊടുത്ത ആള്‍ ഇപ്പോള്‍ വന്‍ പ്രൊജക്ട് ഒക്കെ ചെയ്ത് നടക്കുകയാണ്: പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ട്: ഗീത വിജയന്‍

മലയാള സിനിമയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന് നടി ഗീത വിജയന്‍. അത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചെന്നും പരസ്യമായി ചീത്ത വിളിച്ചിട്ടുണ്ടെന്നും പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

എന്റെ റൂമിന്റെ കതകിന് തട്ടലും മുട്ടലും പലവട്ടം ഉണ്ടായി. അതിനെതിരെ ശക്തമായി തന്നെ ഞാന്‍ പ്രതികരിച്ചിരുന്നു. അതുകൊണ്ട് നിരവധി അവസരങ്ങള്‍ തനിക്ക് നിഷേധിക്കപ്പെട്ടെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞു.

മലയാള സിനിമയില്‍ സ്ത്രീകള്‍ ദുരിതങ്ങളും പീഡനങ്ങളും അനുഭവിച്ചെന്നും അവര്‍ എല്ലാവരും മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങള്‍ പറയട്ടെയെന്നും ഗീത വിജയന്‍ പറഞ്ഞു.

‘ ചിലര്‍ക്ക് നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല. പക്ഷേ എനിക്ക് ഇമോഷണല്‍ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ചിലര്‍ പ്രൊട്ടക്ടേഴ്‌സ് ആയി നിന്നിട്ടുണ്ട്. അപ്പോള്‍ നമ്മളെ ആരും ശല്യം ചെയ്യില്ല. ഞാന്‍ ബോള്‍ഡായിരുന്നു. ഈ പറയുന്നവരൊക്കെ മാറ്റിനിര്‍ത്തിയാലും നല്ല കുറേ ആളുകള്‍ ഉണ്ട്.

താങ്കള്‍ക്ക് സ്ത്രീവിരുദ്ധനെന്ന ഇമേജ് വന്നിട്ടുണ്ടെങ്കില്‍ അത് താങ്കള്‍ ചോദിച്ചു വാങ്ങിയതാണ്, ആരും ചാര്‍ത്തിത്തന്നതല്ല

തീര്‍ച്ചയായും മലയാള സിനിമയില്‍ ശുദ്ധീകരണം വേണം. ദുരിതങ്ങളും പീഡനങ്ങളും അനുഭവിച്ച നിരവധി സ്ത്രീകളുണ്ട്. അത് ക്ലിയര്‍ ചെയ്യേണ്ടതാണ്. ആക്ഷന്‍ എടുക്കണം. ഞാന്‍ ചില കാര്യങ്ങളില്‍ പരാതികള്‍ പറഞ്ഞതിന്റെ പേരില്‍ എനിക്കാണ് പ്രശ്‌നം നേരിടേണ്ടി വന്നത്.

കംപ്ലയിന്റ് ചെയ്ത ആള്‍ വന്‍ പ്രൊജക്ട്ട് ഒക്കെ ചെയ്ത് നടക്കുന്നു. അപ്പോള്‍ പിന്നെ എന്താണ് കാര്യം. ആദ്യം നടപടി എടുക്കണം. എല്ലാവരേയും മനസിലാക്കുന്ന ആളേ എ.എം.എം.എയുടെ തലപ്പത്ത് ഇരിക്കാന്‍ പാടുള്ളൂ.

ജയസൂര്യ എന്നെ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു; ഗുരുതര ആരോപണവുമായി നടി

സിദ്ദിഖ് എങ്ങനെ ‘അമ്മ’യുടെ തലപ്പത്തുവരും എന്ന് ആലോചിച്ചു. അദ്ദേഹത്തിനെതിരെ ആരോപണം ഉള്ളപ്പോള്‍ എന്തുകൊണ്ട് മല്‍സരിച്ചു? ഇതിന് എതിരെയൊക്കെ നടപടി എടുക്കാന്‍ പറ്റുന്നവര്‍ വരണം.

ജനാധിപത്യം എന്നൊന്നില്ലേ. 1991-92 സമയത്ത് ഒരു സംവിധായകനില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി. ഇതേ ഡയറകട്‌റില്‍ നിന്ന് ചൂഷണം അനുഭവിച്ച വേറെയും ആര്‍ടിസ്റ്റുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരു സ്‌റ്റേറ്റ്‌മെന്റ് ഇറക്കും. ഞാന്‍ തനിച്ച് അയാളുടെ പേര് പറയുന്നില്ല.

എല്ലാവരും മുന്നോട്ട് വന്ന് അവരുടെ കാര്യങ്ങള്‍ പറയട്ടെ. എന്റെ റൂമിന്റെ പുറത്ത് വന്ന് തട്ടലും മുട്ടലുമൊക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ഞാന്‍ വിളിക്കാത്ത തെറികളില്ല. ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്, ഗീത വിജയന്‍ പറഞ്ഞു.

 

Exit mobile version