സിനിമയിലെ പല ഹീറോകളും രാത്രി എന്നെ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’; തുറന്നുപറഞ്ഞ് നടി മല്ലിക ഷെരാവത്ത്

ബോളിവുഡിലെ പല ഹീറോകളും തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന തുറന്നുപറച്ചിലുമായി നടി മല്ലിക ഷെരാവത്ത്. നായകന്മാരോട് നോ പറഞ്ഞതുകൊണ്ട് സിനിമാമേഖലയില്‍ നിന്ന് താന്‍ മാറ്റിനിര്‍ത്തിപ്പെട്ടെന്നും അവര്‍ പറഞ്ഞു.

സിനിമകളില്‍ വിട്ടുവീഴ്ച ചെയ്യുന്ന പല റോളുകളും കൈകാര്യം ചെയ്തിട്ടുള്ളതിനാല്‍ ഓഫ് സ്‌ക്രീനിലും താന്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്ന ആളാണെന്ന് കരുതിയാണ് പല താരങ്ങളും തന്നോട് ആ രീതിയില്‍ പെരുമാറിയതെന്നും നടി വെളിപ്പെടുത്തി.

ആ സമയത്ത് എനിക്ക് വല്ലാത്ത ഭയം തോന്നി, ഒരാശങ്ക: ബിജുമേനോന്‍

വിട്ടുവീഴ്ചകള്‍ സ്വാഭാവികമാണെന്ന തരത്തിലാണ് പലരും എന്നെ സമീപിച്ചത്. സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുകൊണ്ട് ഓഫ് സ്‌ക്രീനിലും അങ്ങനെയാണെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ അവരുടെ ഇഷ്ടത്തിനൊത്ത് വഴങ്ങിക്കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു, താരം പറയുന്നു.

മല്ലിക ഷെരാവത്ത് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്ന ഒരു വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയിലാണ് പല നായകന്മാരും രാത്രിതന്നെ നേരില്‍കാണാന്‍ ക്ഷണിക്കുന്നത് സംബന്ധിച്ചും നടി വെളിപ്പെടുത്തുന്നത്.

മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ലെന്നും ഈ രീതിയില്‍ തന്നെ ഇനി സമീപിക്കേണ്ടതില്ലെന്നും അവരോട് വ്യക്തമാക്കിയെന്നും നടി വീഡിയോയില്‍ പറയുന്നു.

”ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി നിങ്ങളെവന്ന് കാണണമെന്നാണ് അവരോട് ചോദിക്കാറുള്ളത്. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്നമെന്നാണ് അവര്‍ പറയുക.

ഷൂട്ടിങ് കഴിഞ്ഞെങ്കിലും അതൊഴിവാക്കാന്‍ എനിക്ക് തോന്നിയില്ല, റീനു ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നാറുണ്ട്: മമിത ബൈജു

അവരെല്ലാം എന്റെകാര്യത്തില്‍ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാന്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, ഞാന്‍ അങ്ങനെയല്ല’, മല്ലിക ഷെരാവത്ത് പറഞ്ഞു.

2004ല്‍ ഇറങ്ങിയ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലൂടെയാണ് മല്ലികാ ഷെരാവത്ത് പോപ്പുലറാകുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘ഖ്വായിഷി’ലൂടെയാണ് മല്ലിക ഷെരാവത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രജത് കപൂര്‍ നായകനായ 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക ഒടുവില്‍ വേഷമിട്ടത്.

Content Highlight: Actress Mallika Sheravath Reveals A Bad Experiance she faced

Exit mobile version