പ്രേമലു എന്ന ചിത്രത്തിന് ശേഷം വലിയൊരു ആരാധകരെ സൃഷ്ടിച്ചെടുത്ത നടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മമിത ഇന്ന് മലയാളത്തിലെ നായികമാരില്‍ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന താരമാണ്. ഒരു സിനിമ ചെയ്തുകഴിഞ്ഞാലും അതിലെ കഥാപാത്രം തന്നെ വിട്ടുപോകാന്‍ കുറച്ചു സമയമെടുക്കുമെന്ന് പറയുകയാണ് മമിത ബൈജു.
ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടു വന്നാല്‍ പിന്നെ, രണ്ട് ആഴ്ചയെങ്കിലും ആ കഥാപാത്രമായിട്ടായിരിക്കും താന്‍ പെരുമാറുകയെന്ന് എന്റെ വീട്ടുകാരും സുഹൃത്തുക്കളും പറയാറുണ്ടെന്നും മമിത പറയുന്നു.
‘ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അച്ഛന്റെ സുഹൃത്ത് അഡ്വ. അജി അങ്കിളാണ് ആദ്യമായി സിനിമയില്‍ അവസരം തരുന്നത്. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയില്‍. പിന്നെ പത്തിലേറെ സിനിമകള്‍. അതിനു ശേഷമാണ് പ്രമലു. ആ സിനിമയാണ് ശരിക്കും എനിക്ക് ഒരു തെന്നിന്ത്യന്‍ നടി എന്ന ഇമേജ് തന്നത്.
എന്റെ വീട്ടുകാരും സുഹൃത്തുക്കളും പറയാറുണ്ട് ഞാനൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടു വന്നാല്‍ പിന്നെ, രണ്ട് ആഴ്ചയെങ്കിലും ആ കഥാപാത്രമായിരിക്കുമെന്ന്. ആലോചിച്ചപ്പോള്‍ അതു ശരിയാണെന്ന് എനിക്കും തോന്നി.
‘പ്രണയവിലാസത്തിലെ ഗോപിക കാലില്‍ ഒരു കറുത്ത ചരട് കെട്ടുന്നുണ്ട്. ഷൂട്ടിങ് കഴിഞ്ഞെങ്കിലും എനിക്ക് ആ ചരട് അഴിച്ചുമാറ്റാന്‍ തോന്നിയില്ല. അതുപിന്നെ എങ്ങനെയോ അഴിഞ്ഞുപോയി.
ഇതുപോലെയാണു മറ്റു പല കഥാപാത്രങ്ങളും. അദൃശ്യമായ ഒരു ചരടില്‍ നമ്മളെ കെട്ടിയിടും. പിന്നെ കുറച്ചു നാള്‍ വേണം അത് അഴിഞ്ഞുപോവാന്‍. പ്രേമലുവിലെ റീനു ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നാറുണ്ട് പലപ്പോഴും,’ മമിത പറയുന്നു.
ആ കാര്യം ഒന്ന് ഒഴിവാക്കാന്‍ പറ്റുമോ എന്ന് ഷൂട്ടിനിടെ ലാലേട്ടനോട് ചോദിച്ചിരുന്നു: പൃഥ്വിരാജ്
കഥാപാത്രങ്ങളോടുള്ള ഈ ആത്മാര്‍ഥതയാണോ ഇത്രയും ആരാധകരെ സൃഷ്ടിച്ചത് എന്ന ചോദ്യത്തിന് അത് പപ്പയില്‍ നിന്നു പഠിച്ച പാഠമാണെന്നായിരുന്നു മമിതയുടെ മറുപടി.’ എന്തു ജോലി ചെയ്താലും വളരെ ആത്മാര്‍ഥമായി ചെയ്യണമെന്നാണ് പപ്പ പഠിപ്പിച്ചിട്ടുള്ളത്. തീരെ ചെറിയ കുട്ടികളും അമ്മൂമ്മമാരുമൊക്കെ എന്നെ കാണാന്‍ വരുന്നതാണ് ഏറെ സന്തോഷം. എന്റെ സമപ്രായക്കാരൊക്കെ ആരാധന കൊണ്ടു വരുന്നതാവും. പക്ഷേ, ഇവര്‍ അങ്ങനെയല്ലല്ലോ? ഉള്ളിലുള്ള ഇഷ്ടം കൊണ്ടു വരുന്നതല്ലേ,’ മമിത പറയുന്നു.
Content Highlight: Actress Mamitha Baiju About her Character and attachments