എം.എ നിഷാദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ‘ ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബര്‍ എട്ടിന് റിലീസിനൊരുങ്ങുകയാണ്.
പോലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി.എം കുഞ്ഞുമൊയ്തീന്‍ തന്റെ സേവനകാലത്തെ ഒരു കേസുമായി ബന്ധപ്പെട്ട് ഡയറിയില്‍ എഴുതിയ കുറിപ്പുകളാണ് സിനിമയുടെ പശ്ചാത്തലം.
ഷൈന്‍ ടോം ചാക്കോ, സമുദ്രക്കനി, മുകേഷ് വാണി വിശ്വനാഥ്, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. താന്‍ എങ്ങനെയാണ് ഈ സിനിമയുടെ ഭാഗമായത് എന്ന് പറയുകയാണ് നടി മഞ്ജു പിള്ള.
പണിയിലെ ആ ഷോട്ട് ലക്ഷങ്ങള്‍ മുടക്കി റീ ഷൂട്ട് ചെയ്യേണ്ടി വന്നു
ഒരു തരത്തില്‍ തന്നെ ഈ സിനിമയില്‍ വിരട്ടി അഭിനയിപ്പിച്ചതാണെന്ന് പറയാം എന്നായിരുന്നു ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പിള്ള പറഞ്ഞത്.
‘ എന്നെ വിരട്ടി അഭിനയിപ്പിച്ചതാണ് ഈ സിനിമയില്‍. ശരിക്കും പുള്ളി നേരത്തെ രണ്ട് പടത്തിലും വിളിച്ചപ്പോഴും വേറെ പല കാരണങ്ങള്‍കൊണ്ട്. എനിക്ക് പോകാന്‍ പറ്റിയിരുന്നില്ല.
ബാഹുബലിയില്‍ കട്ടപ്പ ആകേണ്ടിയിരുന്നത് ഞാന്‍; പിന്മാറിയത് നന്നായെന്ന് തോന്നി: ജോണി ആന്റണി
പണ്ടു മുതലേ ഞങ്ങള്‍ ഫാമിലി ഫ്രണ്ട്‌സ് ആണ്. അച്ഛന്‍മാര്‍ തമ്മിലായിരുന്നു കോണ്‍ടാക്ട്‌സ്. അവര്‍ ഒരു ക്ലബ്ബില്‍ പോവുകയും അടുത്തടുത്ത് താമസിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.
അപ്പോള്‍ ഞാന്‍ പറഞ്ഞത് സമയമുണ്ടാകുമോ എന്നറിയില്ല ഏഴ് മാസത്തോളം ഉണ്ടല്ലോ ഇക്ക വിളിക്കൂ എന്നാണ്. അത് കഴിഞ്ഞ് പുള്ളി വിളിച്ചു ഡേറ്റ് പറഞ്ഞു.
ആ ഡേറ്റ് കേട്ടപ്പോള്‍ ഇക്കാ ഞാന്‍ ആ ഡേറ്റില്‍ ഇല്ല എന്നായിരുന്നു എന്റെ മറുപടി. ശരി നിന്റെ ഡേറ്റ് പറ എന്ന് പറഞ്ഞു. ഞാനൊരു ഡേറ്റ് പറഞ്ഞു. ആ അതിന് വന്നാല്‍ മതിയെന്ന് പറഞ്ഞു,’ അങ്ങനെയാണ് ഈ സിനിമയില്‍ ഭാഗമാകുന്നത്, മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Actress Manju Pillai about M.A Nishad and His New Movie