എല്ലാവരും എന്നെ കള്ളുകുടിക്കുന്ന, സിഗരറ്റ് വലിക്കുന്ന ആളാക്കി വെച്ചിരിക്കുകയാണ്, ഏത് ബ്രാന്‍ഡാണ് എന്നായിരുന്നു ചോദ്യം: വാണി വിശ്വനാഥ്

/

സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാണോ എന്നറിയില്ല പലരും താന്‍ ജീവിതത്തിലും അങ്ങനെ ഉള്ള ഒരാളാണെന്നാണ് കരുതിയിരിക്കുന്നതെന്ന് പറയുകയാണ് നടി വാണി വിശ്വനാഥ്.

അടുത്തിടെ ഒരു സിനിമയിലെ ലൊക്കേഷനില്‍ വെച്ച് ചിലര്‍ തന്നോട് ചോദിച്ച കാര്യത്തെ കുറിച്ചും വാണി വിശ്വനാഥ് സംസാരിക്കുന്നുണ്ട്.

ഒരിക്കലും നെഗറ്റീവ് ക്യാരക്ടേഴ്‌സ് ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും അത്തരം കഥാപാത്രങ്ങളോട് തനിക്ക് താത്പര്യമായിരുന്നെന്നും വാണി പറയുന്നു.

ഈ സിനിമയില്‍ കൂടി നീ അഭിനയിച്ചില്ലെങ്കില്‍ ഇനി എന്റെ ഒരു സിനിമയിലേക്കും നിന്നെ വിളിക്കില്ലെന്ന് പറഞ്ഞു: മഞ്ജു പിള്ള

പ്രേക്ഷകര്‍ മോശം രീതിയില്‍ തന്നെ കാണുമോ എന്ന ഭയമൊന്നും ഒരിക്കലും തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.

‘ചില സീനുകള്‍ നമ്മള്‍ അഭിനയിക്കുമ്പോള്‍ ഉദാഹരണത്തിന് പറഞ്ഞാല്‍ ഹിറ്റ്‌ലറിലെ പെങ്ങളുടെ ക്യാരക്ടര്‍ ചെയ്യുമ്പോള്‍ നമ്മുടെ മനസില്‍ തന്നെ അയ്യോ ഇത് ഇങ്ങനെ ചെയ്യണോ മമ്മൂക്ക കഷ്ടപ്പെടുകയല്ലേ എന്നൊക്കെ തോന്നും.

പുള്ളിയുടെ അഭിനയത്തില്‍ നമ്മളോട് ഡയലോഗൊക്കെ മറന്നുപോകും. ചില ക്യാരക്ടറില്‍ നമ്മള്‍ അങ്ങ് നമ്മളെ പക്വപ്പെടുത്തണം.

ചീത്ത വിളിക്കാന്‍ പോകുകയാണ്, നെഗറ്റീവ് ടച്ച് ചെയ്യാന്‍ പോകുകയാണെന്ന് പക്വപ്പെടുത്തിയിട്ട് വേണം ചെയ്യാന്‍.

ഓപ്പോസിറ്റ് ആരാണെങ്കിലും നമുക്ക് ചിലപ്പോള്‍ വിഷമം തോന്നും. പിന്നെ ആര്‍ടിസ്റ്റ് എന്ന നിലയില്‍ നമ്മള്‍ അങ്ങ് അഭിനയിക്കുന്നു. ആ ഫീലിങ് കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

ഡാനിയേക്കാള്‍ സൂസന്ന എന്ന കഥാപാത്രം ചെയ്യാനായിരുന്നു ബുദ്ധിമുട്ട്. വളരെ കഷ്ടപ്പെട്ട സിനിമയായിരുന്നു.

അതില്‍ സിഗരറ്റ് വലിക്കുന്നു, മദ്യപിക്കുന്നു, എല്ലാമുണ്ട്. തുടക്കത്തില്‍ സിഗരറ്റ് വലിക്കുന്ന ക്യാരക്ടറൊക്കെ ചെയ്യാന്‍ എനിക്ക് വലിയ വിഷമമായിരുന്നു. പറ്റില്ലായിരുന്നു.

പണിയിലെ ആ ഷോട്ട് ലക്ഷങ്ങള്‍ മുടക്കി റീ ഷൂട്ട് ചെയ്യേണ്ടി വന്നു

ചുമ വരും. അപ്പോള്‍ ഷോട്ട് കട്ട് പറയേണ്ടി വരും. ഇപ്പോഴത്തെ പോലെ ഡിജിറ്റലും അല്ലല്ലോ. പിന്നെ വലിക്കാനൊക്കെ പഠിച്ചാണ് അഭിനയിച്ചത്.

അടുത്തിടെ ആസാദി എന്ന പടത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ അവര്‍ക്ക് ഒരു വിശ്വാസം ഉള്ളതുപോലെ എന്നോട് ഏത് ബ്രാന്‍ഡ് ആണ് വലിക്കുക എന്ന് ചോദിച്ചു.

വാങ്ങിച്ചുവയ്ക്കാനാണ്, അടുത്ത സീനില്‍ വലിക്കുന്ന രംഗമുണ്ടെന്ന് പറഞ്ഞു. ‘നിങ്ങളൊക്കെ എന്നെ ഇങ്ങനെയാണോ വിചാരിച്ചുവെച്ചിരിക്കുന്നത്’ എന്ന് ചോദിച്ചു.

എല്ലാവരും എന്നെ കള്ളുകുടിക്കുന്ന, സിഗരറ്റ് വലിക്കുന്ന ആളാക്കി വെച്ചിരിക്കുകയാണ്,’ വാണിവിശ്വനാഥ് പറഞ്ഞു.

നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കില്ലെന്ന ഭയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു വാണിയുടെ മറുപടി.

ബാഹുബലിയില്‍ കട്ടപ്പ ആകേണ്ടിയിരുന്നത് ഞാന്‍; പിന്മാറിയത് നന്നായെന്ന് തോന്നി: ജോണി ആന്റണി

‘ഞാന്‍ ഹോമ്‌ലി ആയ കഥാപാത്രം ചെയ്ത് വന്ന് പെട്ടെന്ന് സിഗരറ്റ് വലിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തതല്ല. കിങ്ങില്‍ മദ്യപിക്കുന്ന കഥാപാത്രമുണ്ട്. വേറെയും സിനിമകളില്‍ അത്തരത്തില്‍ ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ അങ്ങനെയുള്ള കണ്‍സേണ്‍ ഒന്നും ഉണ്ടായിരുന്നില്ല. പ്രയാസവും തോന്നിയിരുന്നില്ല.

പിന്നെ മലയാളികളല്ലേ. അവരൊക്കെ അത്രയും നോളജ് ഉള്ളവരാണ്. ഇത് ക്യാരക്ടറാണ് എന്ന് അവര്‍ക്ക് അറിയാം,’ വാണി വിശ്വനാഥ് പറഞ്ഞു.

Content Highlight: Actress Vani Viswanath about Her Negative Roles and Audience Response

Exit mobile version