മകള്‍ ദയയുമായുള്ള തന്റെ ബോണ്ടിങ്ങിനെ കുറിച്ച് പറയുകയാണ് നടി മഞ്ജു പിള്ള. ഇരുവരുടേയും വീഡിയോകള്‍ക്കും വിശേഷങ്ങള്‍ക്കും സോഷ്യല്‍മീഡിയയിലും നിരവധി ആരാധകരുണ്ട്.
അടുത്തിടെ മഞ്ജു മകളുടെ മുഖം തന്റെ കയ്യില്‍ ടാറ്റൂ ചെയ്തിരുന്നു. മഞ്ജുവിന്റെ മുഖം മകളും കൈയില്‍ ടാറ്റു ചെയ്തു. ഇതെല്ലാം വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.
തന്നെ വീണ്ടും സിനിമയിലേക്ക് എത്തിച്ചത് മകളാണെന്ന് മഞ്ജു പറയുന്നു. താന്‍ ആഗ്രഹിച്ച് കിട്ടിയ കുട്ടിയാണ് അവളെന്നും കുഞ്ഞിലേ മറ്റാരേയും എല്‍പ്പിച്ച് സിനിമയ്ക്കായി ഇറങ്ങാന്‍ തനിക്ക് തോന്നിയില്ലെന്നും മഞ്ജു പറയുന്നു.
മലയാളത്തില്‍ ഒരു സിനിമ ചെയ്യും, വൈകാതെ അത് സംഭവിക്കട്ടെ: സൂര്യ
‘മകള്‍ തന്നെയാണ് എന്റെ ഫുള്‍ സപ്പോര്‍ട്ട്. ഞാന്‍ തിരിച്ച് സിനിമയിലേക്ക് വരാനുള്ള കാരണവും മകളാണ്. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ സിനിമ വിട്ടത്.
ആ സമയത്ത് സുജിത്ത് നല്ല തിരക്കായിരുന്നു. ഞാനും കൂടി തിരക്കായി കഴിഞ്ഞാല്‍ മോളുടെ അടുത്ത് ആരും ഇല്ലാതാവും.
ഞാന്‍ ആഗ്രഹിച്ചു കിട്ടിയ കുട്ടിയാണ്. അപ്പോള്‍ ഞാനല്ലേ വളര്‍ത്തേണ്ടത് എന്ന തോന്നല്‍ വന്നു. അവള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ തട്ടീം മുട്ടീം എന്ന പരിപാടി മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.
അതൊരു ഗവര്‍മെന്റ് ജോലി പോലെ ആയിരുന്നു. മാസത്തില്‍ 10 ദിവസമേ ഷൂട്ട് ഉണ്ടാവുള്ളൂ. രാവിലെ 8 മണിക്ക് പോയാല്‍ വൈകീട്ട് ആറ് മണിക്ക് എത്താം.
മോള് വലുതായി കുറച്ച് കഴിഞ്ഞപ്പോള്‍ അവളാണ് പറഞ്ഞത്, ഇത് ജോലിയാണ് അമ്മയ്ക്ക് വേറെ ജോലി അറിയില്ല എന്ന്. ഗോ, ഗോ എന്‍ഡ് എക്‌സ്‌പ്ലോര്‍ എന്ന് പറഞ്ഞ് അവളാണ് എനിക്ക് ഫുള്‍ സപ്പോര്‍ട്ട് തന്ന് തിരിച്ചുവിട്ടത്,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Actress Manju Pillai about Her Daughter